twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂക്കയുടെ മാസിന് മുന്‍പില്‍ തകര്‍ന്നടിഞ്ഞ് ബോക്‌സോഫീസ്! യാത്രയുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്!

    |

    Recommended Video

    മമ്മൂട്ടിയുടെ യാത്രയുടെ ആദ്യ ദിന കളക്ഷൻ ഇങ്ങന | Oneindia Malayalam

    പേരന്‍പിലൂടെ തമിഴ്‌നാട്ടില്‍ തരംഗം സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍. തമിഴില്‍ മാത്രമല്ല രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം തെലുങ്കിലെത്തിയ മമ്മൂട്ടി അവിടെ വിസ്മയമായി മാറിയിരിക്കുകയാണ്. ആന്ധ്രാപ്രദേശിന്റെ മുന്‍മുഖ്യമന്ത്രി വൈഎസ്ആര്‍ റെഡ്ഡിയുടെ കഥ പറഞ്ഞെത്തിയ യാത്ര ഫെബ്രുവരി എട്ടിനായിരുന്നു റിലീസ് ചെയ്തത്.

    തെലുങ്കില്‍ നിര്‍മ്മിച്ച സിനിമയാണെങ്കിലും മലയാളത്തിലും തമിഴിലും മൊഴിമാറ്റി ചിത്രം റിലീസ് ചെയ്തിരുന്നു. ഗംഭീര തുടക്കം ലഭിച്ചതോടെ സിനിമയുടെ കളക്ഷന്‍ എത്രത്തോളമുണ്ടാവുമെന്ന് അറിയാനുള്ള ആകാംഷയിലായിരുന്നു ആരാധകര്‍. ഒടുവില്‍ ഓരേന്നായി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന കണക്കുകള്‍ പ്രകാരം യാത്ര വലിയ ഉയരങ്ങള്‍ കീഴടക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

    യാത്രയുടെ റിലീസ്

    യാത്രയുടെ റിലീസ്

    തെലുങ്ക് നാട്ടില്‍ വന്‍ വരവേല്‍പ്പോടെയാണ് യാത്ര റിലീസിനെത്തിയത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ റിലീസായിട്ടാണ് യാത്ര എത്തിയത്. ആഗോള വിപണയില്‍ വന്‍ പ്രചാരത്തോടെ അവതരിപ്പിച്ച യാത്ര മഹി രാഘവ് സംവിധാനം ചെയ്ത് 70 എംഎം എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറിലാണ് നിര്‍മ്മിച്ചത്. തെലുങ്കില്‍ നിര്‍മ്മിച്ച ചിത്രം മലയാളം, തമിഴ് എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റി മൂന്ന് ഭാഷകളിലായി ഒന്നിച്ചാണ് റിലീസ് ചെയ്തത്. ഇപ്പോള്‍ മൂന്ന് സംസ്ഥാനങ്ങളില്‍ മമ്മൂട്ടി നിറഞ്ഞ് നില്‍ക്കുകയാണ്.

    വണ്‍മാന്‍ ഷോ

    വണ്‍മാന്‍ ഷോ

    യാത്രയെ കുറിച്ച് ആദ്യം വന്ന റിപ്പോര്‍ട്ടുകളില്‍ ഇതൊരു വണ്‍മാന്‍ ഷോ ആണെന്നാണ് പറയുന്നത്. മമ്മൂട്ടി തന്റെ അഭിനയം കൊണ്ട് വൈഎസ്ആര്‍ റെഡ്ഡിയെ പുനര്‍ജീവിപ്പിച്ചു എന്നും ആരാധകര്‍ പറയുന്നു. മമ്മൂട്ടി അല്ലാതെ വൈഎസ്ആറിന്റെ വേഷപകര്‍ച്ചയ്ക്ക് ചേരുന്ന മറ്റൊരു താരവുമില്ലെന്നാണ് ചിലര്‍ പറയുന്നത്. എന്തായാലും യാത്ര മമ്മൂട്ടിയുടെ കരിയറില്‍ പുതിയൊരു അദ്ധ്യായം കൂടി തുറക്കുന്നതിന് കാരണമായിരിക്കുകയാണ്.

     യുഎസില്‍ വന്‍വരവേല്‍പ്പ്..

    യുഎസില്‍ വന്‍വരവേല്‍പ്പ്..

    ഇന്ത്യയില്‍ എത്തിയത് പോലെ തന്നെ യുഎസിലും യാത്രയ്ക്ക് വലിയ സ്വീകരണമായിരുന്നു ലഭിച്ചത്. സിനിമയുടെ റിലീസ് ദിവസം 55 ലക്ഷം (ഇന്ത്യന്‍ രൂപ) യാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ യുഎസ് ബോക്‌സോഫീസിലെ ഏറ്റവും വലിയ വിജയമാകാന്‍ സാധ്യതയുള്ള സിനിമയുടെ രണ്ടാം ദിനത്തിലെ ആദ്യ പ്രദര്‍ശനങ്ങളില്‍ നിന്ന് തന്നെ 1 ലക്ഷം ഡോളറിന് (71) ലക്ഷം രൂപയ്ക്ക് മുകളിലെത്തിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

    വിദേശ രാജ്യങ്ങളില്‍ മിന്നിക്കുന്നു

    വിദേശ രാജ്യങ്ങളില്‍ മിന്നിക്കുന്നു

    തെന്നിന്ത്യയില്‍ മാത്രമല്ല ഫെബ്രുവരി എട്ടിന് തന്നെ വിദേശ രാജ്യങ്ങളിലേക്കും തുല്യ പ്രധാന്യത്തോടെ യാത്ര റിലീസ് ചെയ്തിരുന്നു. യുഎഇ, ജിസിസി സെന്ററുകളില്‍ 60 ലൊക്കേഷനുകളിലായി 500 ഷോ ആണ് റിലീസ് ദിവസം ലഭിച്ചിരിക്കുന്നത്. ഇവിടെയും തമിഴ്, തെലുങ്ക്, മലയാളം മൂന്ന് ഭാഷകളില്‍ സിനിമ എത്തിയിരുന്നു. കേരളത്തില്‍ യുണൈറ്റഡ് മീഡിയയ്ക്കാണ് യാത്രയുടെ വിതരണാവകാശം ലഭിച്ചിരിക്കുന്നത്. കേരള ബോക്‌സോഫീസിലെ കളക്ഷന്‍ എത്രയാണെന്നുള്ളത് വ്യക്തമായിട്ടില്ലെങ്കിലും വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

     കിടിലന്‍ ചിത്രം

    കിടിലന്‍ ചിത്രം

    തെലുങ്ക് നാട്ടിലെ ഏറ്റവും ജനപ്രിയ സിനിമ നടനും രാഷ്ട്രീയക്കാരനുമായിരുന്ന എന്‍ടി രാമറാവുവിന്റെ ജീവിതകഥയെ ആസ്പദമാക്കി ഒരു ബയോപിക്ക് നിര്‍മ്മിച്ചിരുന്നു. യാത്ര എത്തുന്നതിന് മുന്‍പേ റിലീസ് ചെയ്ത ചിത്രം വന്‍ പരാജയമായിരുന്നു. ഇതിന് പിന്നാലെയാണ് തെലുങ്കില്‍ തന്നെ മറ്റൊരു ബയോപിക്ക് കൂടി വരുന്നത്. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ഒഴിച്ച് കൂടാനാവാത്ത ഒരേടാണ് വൈഎസ്ആര്‍ റെഡ്ഡിയുടേത്. 1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ കാര്യമാണ് പറയുന്നത്. 2004 ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച മൂന്ന് മാസം നീണ്ട പദയാത്രയാണ് സിനിമ ഇതിവൃത്തമാക്കിയത്.

    English summary
    Mammootty starrer Yatra movie first day collection
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X