മമ്മൂട്ടിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രം! വൈഎസ്ആര്‍ റെഡ്ഡി മിന്നിക്കുന്നു, യാത്ര കളക്ഷനിങ്ങനെ!!
Recommended Video

മലയാളക്കരയ്ക്ക് എന്നും അഭിമാനിക്കാന്‍ കഴിയുന്ന ഒട്ടനവധി കഥാപാത്രങ്ങള്‍ സമ്മാനിച്ച താരമാണ് മമ്മൂട്ടി. മലയാളത്തിന്റെ മെഗാസ്റ്റാറായി അദ്ദേഹം അറിയപ്പെടുന്നതും അക്കാരണത്തിലാണ്. ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമയില്‍ ഒട്ടാകെ മമ്മൂട്ടി തരംഗമാവുകയാണ്. ഫെബ്രുവരി ഒന്നിനും ഫെബ്രുവരി എട്ടിനും തിയറ്ററുകളിലേക്ക് എത്തിയ രണ്ട് സിനിമകളാണ് അതിന് കാരണം.
പേരന്‍പിലൂടെ തമിഴ്‌നാട്ടില്‍ തരംഗം സൃഷ്ടിച്ച് കൊണ്ടിരിക്കുന്നതിനിടെയാണ് തെലുങ്കില്‍ യാത്ര എന്ന സിനിമ റിലീസിനെത്തുന്നത്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം തെലുങ്കിലെത്തിയ മമ്മൂട്ടി അവിടെയും വിസ്മയമായി മാറിയിരിക്കുകയാണ്. ആന്ധ്രാപ്രദേശിന്റെ മുന്‍മുഖ്യമന്ത്രി വൈഎസ്ആര്‍ റെഡ്ഡിയുടെ കഥ പറയുന്ന യാത്ര ഫെബ്രുവരി എട്ടിനായിരുന്നു റിലീസ് ചെയ്തത്. തിയറ്ററുകളില്‍ നിന്നും നല്ല പ്രതികരണം കിട്ടിയതിനൊപ്പം ബോക്‌സോഫീസില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കി കൊണ്ടിരിക്കുകയാണ്.

മമ്മൂട്ടിയുടെ യാത്ര
മമ്മൂട്ടിയെ നായകനാക്കി മഹി വി രാഘവ് സംവിധാനം ചെയ്ത സിനിമയായിരുന്നു യാത്ര. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ഒഴിച്ച് കൂടാനാവാത്ത ഒരേടാണ് വൈഎസ്ആര്‍ റെഡ്ഡിയുടേത്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമ എത്തിയത്. 1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ കഥയാണ് സിനിമയിലൂടെ പറയുന്നത്. 2004 ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച മൂന്ന് മാസം നീണ്ട പദയാത്രയാണ് സിനിമ ഇതിവൃത്തമാക്കിയത്. ഇതാണ് സിനിമയ്ക്ക് യാത്ര എന്ന് പേര് വരാന്‍ കാരണം.

ബോക്‌സോഫീസില്‍ മിന്നിക്കുന്നു
ഇന്ത്യയില്‍ പോലെ തന്നെ യുഎസിലും യാത്രയ്ക്ക് വലിയ സ്വീകരണമായിരുന്നു ലഭിച്ചത്. റിലീസ് ദിവസം 55 ലക്ഷം (ഇന്ത്യന്‍ രൂപ) യാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ യുഎസ് ബോക്‌സോഫീസിലെ ഏറ്റവും വലിയ വിജയമാകാന്‍ സാധ്യതയുള്ള സിനിമയുടെ രണ്ടാം ദിനത്തിലെ ആദ്യ പ്രദര്‍ശനങ്ങളില്‍ നിന്ന് തന്നെ 1 ലക്ഷം ഡോളറിന് (71) ലക്ഷം രൂപയ്ക്ക് മുകളിലെത്തിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം യാത്ര ആഗോളതലത്തില്‍ കോടികള്‍ വാരിക്കൂട്ടിയെന്നാണ് പുതിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.

25 കോടി നേടിയോ?
മമ്മൂട്ടി ചിത്രം യാത്ര ആഗോള ബോക്‌സോഫീസില്‍ 25 കോടിയിലേക്ക് എത്തിയെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. ആദ്യദിനം 6.5 കോടി രൂപ കളക്ഷന്‍ നേടിയെന്ന് അണിയറ പ്രവര്‍ത്തകര്‍ തന്നെ പുറത്ത് വിട്ടിരുന്നു. രണ്ടും മൂന്നും ദിവസങ്ങളില്‍ 4 കോടിയ്ക്ക് മുകളില്‍ നേടിയിട്ടുണ്ടെന്നാണ് തെലുങ്കില്‍ നിന്ന് മാത്രമുള്ള കളക്ഷന്‍ വിഹിതം. അഞ്ചാം ദിനത്തിലെത്തുമ്പോള്‍ ആന്ധ്രപ്രദേശില്‍ മാത്രം 6 കോടി നേട്ടം കൈവരിച്ചെന്നാണ് നിര്‍മാതാക്കള്‍ പുറത്ത് വിടുന്നത്. യുഎഇ, ജിസിസി സെന്ററുകളില്‍ 60 ലൊക്കേഷനുകളിലായി 500 ഷോ ആണ് റിലീസ് ദിവസം ലഭിച്ചിരിക്കുന്നത്.

കോടികള്‍ പെട്ടിയിലാക്കി
തെലുങ്ക് സംസ്ഥാനത്ത് ഗ്രോസ് കളക്ഷനില്‍ സിനിമ 20 കോടിയിലേക്ക് കടക്കുകയാണ്. യുഎസ് ബോക്‌സോഫീസില്‍ 1.5 കോടി മറികടന്നു. മറ്റ് വിദേശ വിപണികളിലെയും കണക്ക് കൂടി കൂട്ടുമ്പോള്‍ വിദേശ കളക്ഷന്‍ 25 കോടിയിലെത്താന്‍ പോവുകയാണെന്നാണ് വിവരം. ഇന്ത്യന്‍ ബോക്‌സോഫീസിലെ പ്രകടനം വിലയിരുത്തുകയാണെങ്കില്‍ ആദ്യ ആഴ്ചയില്‍ തന്നെ 25 കോടിയിലെത്താന്‍ സിനിമയ്ക്ക് കഴിയും. മലയാളം, തമിഴ്, തെലുങ്ക് എന്നിങ്ങനെ മൂന്ന് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. മഹി രാഘവ് സംവിധാനം ചെയ്ത ചിത്രം 70 എംഎം എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറിലാണ് നിര്‍മ്മിച്ചത്.

മമ്മൂട്ടിയുടെ ആദ്യ നൂറ് കോടി
മമ്മൂട്ടി തന്റെ അഭിനയം കൊണ്ട് വൈഎസ്ആര്‍ റെഡ്ഡിയെ പുനര്‍ജീവിപ്പിച്ചിരിക്കുകയാണ്. യാത്രയെ കുറിച്ച് ആദ്യം വന്ന റിപ്പോര്‍ട്ടുകളില്‍ ഇതൊരു വണ്‍മാന്‍ ഷോ ആണെന്നാണ് പറയുന്നത്. അങ്ങനെ നോക്കുകയാണെങ്കില്‍ മമ്മൂട്ടിയുടെ കരിയറിലെ ആദ്യ നൂറ് കോടിയിലേക്ക് എത്താന്‍ യാത്രയ്ക്ക് കഴിയുമെന്നാണ് സൂചന. അത്തരമൊരു സ്വപ്‌ന നേട്ടത്തിലേക്ക് എത്തുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകരും മലയാള സിനിമാപ്രേമികളും.


Click it and Unblock the Notifications











