മമ്മൂക്ക മരണ മാസായപ്പോൾ കോടികള്‍ പെട്ടിയില്‍! യാത്ര മിന്നിച്ചു, പുതിയ കളക്ഷൻ റെക്കോര്‍ഡ് ഇങ്ങനെ!
Recommended Video

2019 ന്റെ തുടക്കത്തില്‍ തന്നെ രണ്ട് ഹിറ്റ് സിനിമകള്‍ സമ്മാനിച്ചാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ തിളങ്ങി നില്‍ക്കുന്നത്. തമിഴില്‍ ദേശീയ പുരസ്‌കാര ജേതാവ് റാം സംവിധാനം ചെയ്ത പേരന്‍പ് ആയിരുന്നു ആദ്യം റിലീസ് ചെയ്തത്. പേരന്‍പിന് പിന്നാലെ തെലുങ്ക് ചിത്രം യാത്ര കൂടി റിലീസിനെത്തി. തുല്യപ്രധാന്യത്തോടെ രണ്ട് സിനിമകളും കേരളത്തിലേക്കും റിലീസ് ചെയ്തിരുന്നു.
തെലുങ്ക്, തമിഴ്‌നാട്, കേരളം മൂന്ന് സംസ്ഥാനങ്ങളിലും മമ്മൂട്ടി ചിത്രങ്ങള്‍ നിറഞ്ഞ് നില്‍ക്കുകയാണ്. തിയറ്ററുകളില്‍ നിന്നും നല്ല പ്രതികരണം കിട്ടിയതിനൊപ്പം ബോക്‌സോഫീസില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കി കൊണ്ടിരിക്കുകയാണ്. ഈ വീക്കെന്‍ഡ് അവസാനിക്കുന്നതോടെ യാത്രയുടെ ഏറ്റവും പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് ട്രേഡ് അനലിസ്റ്റുകള്‍ പുറത്ത് വിട്ടിരിക്കുകയാണ്.

രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം
മമ്മൂട്ടി രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം തെലുങ്കില്‍ അഭിനയിച്ച സിനിമയാണ് യാത്ര. മഹി വി രാഘവ് സംവിധാനം ചെയ്ത ചിത്രം ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈഎസ്ആര്‍ റെഡ്ഡിയുടെ കഥയായിരുന്നു പറഞ്ഞത്. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ഒഴിച്ച് കൂടാനാവാത്ത ഒരേടാണ് വൈഎസ്ആര്‍ റെഡ്ഡിയുടേത്. 1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ കഥയാണ് സിനിമയിലൂടെ പറയുന്നത്. 2004 ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച മൂന്ന് മാസം നീണ്ട പദയാത്രയാണ് സിനിമ ഇതിവൃത്തമാക്കിയത്. ഇതോടെ തെലുങ്ക് നാട്ടില്‍ സിനിമയ്ക്ക് വമ്പന്‍ പ്രചാരമായിരുന്നു ലഭിച്ചത്.

അതിവേഗം 25 കോടിയിലേക്ക്
യാത്ര റിലീസിനെത്തിയ ആദ്യ ദിവസങ്ങളില്‍ തന്നെ ആഗോള ബോക്‌സോഫീസില്‍ 25 കോടിയിലേക്ക് എത്തിയെന്നാണ് നേരത്തെ ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. ആദ്യദിനം 6.5 കോടി രൂപ കളക്ഷന്‍ നേടിയെന്ന് അണിയറ പ്രവര്‍ത്തകര്‍ തന്നെ പുറത്ത് വിട്ടിരുന്നു. രണ്ടും മൂന്നും ദിവസങ്ങളില്‍ 4 കോടിയ്ക്ക് മുകളില്‍ നേടിയിട്ടുണ്ടെന്നാണ് തെലുങ്കില്‍ നിന്ന് മാത്രമുള്ള കളക്ഷന്‍ വിഹിതം. അഞ്ചാം ദിനത്തിലെത്തുമ്പോള്‍ ആന്ധ്രപ്രദേശില്‍ മാത്രം 6 കോടി നേട്ടം കൈവരിച്ചെന്നാണ് നിര്‍മാതാക്കള്‍ പുറത്ത് വിടുന്നത്.

ടോട്ടല്‍ ബിസിനസ് 40 കോടി
ഈ വീക്കെന്‍ഡ് അവസാനിക്കുന്നതോടെ യാത്രയുടെ ടോട്ടല്‍ ബിസിനസ് 40 കോടിയിലെത്തുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ആദ്യ 12 ദിവസത്തെ യാത്രയുടെ കളക്ഷന്‍ സംബന്ധിച്ച വിശദാംശങ്ങള്‍ അണിയറ പ്രവര്‍ത്തകരില്‍ നിന്നും ട്രേഡ് അനലിസ്റ്റുകളില്‍ നിന്നും പുറത്ത് വന്നിരിക്കുകയാണ്. തെലുങ്കില്‍ നിന്നും 17.5 കോടി. കേരളം-1.06 കോടി, കര്‍ണാടക-67 ലക്ഷം, തമിഴ്‌നാട്-43 ലക്ഷം, റെസ്റ്റ് ഓഫ് ഇന്ത്യയില്‍ നിന്നും 66 ലക്ഷം, വിദേശം-3.46 കോടി എന്നിങ്ങനെയാണ് കണക്കുകള്‍.

സാമ്പത്തിക ലാഭമാണ്
ആദ്യത്തെ പന്ത്രണ്ട് ദിവസം കൊണ്ട് 33 കോടി രൂപയാണ് സിനിമ ആഗോളതലത്തില്‍ നിന്നും സ്വന്തമാക്കിയത്. ആദ്യ ആഴ്ചയ്ക്ക് ശേഷം സിനിമയുടെ കളക്ഷനില്‍ ചെറിയ ഇടിവ് സംഭവിച്ചിരുന്നെങ്കിലും പോസീറ്റിവ് റിവ്യൂ സിനിമയെ പിടിച്ച് നിര്‍ത്തിയിരിക്കുകയാണ്. ഇനിയുള്ള ദിവസങ്ങളിലും നല്ലൊരു സാമ്പത്തിക വരുമാനമുണ്ടാക്കാന്‍ സിനിമയ്ക്ക് കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല. കളക്ഷന് അപ്പുറം സിനിമയുടെ ഡിജിറ്റല്‍ റൈറ്റ്‌സ് 8 കോടി രൂപയ്ക്ക് ആമസോണ്‍ പ്രൈം വാങ്ങിയിരിക്കുകയാണ്.


Click it and Unblock the Notifications











