മമ്മൂട്ടി ചുമ്മാ വരുന്നതല്ല, ഞെട്ടിക്കാനുള്ള വരവാണ്! വമ്പന്‍ റിലീസിനൊരുങ്ങി മമ്മൂട്ടിയുടെ യാത്ര!

Recommended Video

പേരന്‍പിനു പിന്നാലെ യാത്രയുമായി ഇക്ക | #Yatra | #Peranbu | filmibeat Malayalam

ഇമോഷണല്‍ രംഗങ്ങള്‍ അഭിനയിച്ച് ഫലിപ്പിക്കാന്‍ മലയാളത്തില്‍ മമ്മൂട്ടിയെ കഴിഞ്ഞിട്ടേ മറ്റൊരു താരമുള്ളെന്ന് പറയാം. മെഗാസ്റ്റാര്‍ അനശ്വരമാക്കിയ ഒട്ടനവധി കഥാപാത്രങ്ങളാണുള്ളത്. അക്കാര്യം തമിഴ്‌നാട്ടിലും തെളിയിച്ചിരിക്കുകയാണ് താരം. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി തമിഴില്‍ അഭിനയിച്ച പേരന്‍പ് തിയറ്ററുകളില്‍ മിന്നുന്ന പ്രകടനം കാഴ്ച വെച്ച് കൊണ്ടിരിക്കുകയാണ്. ഫെബ്രുവരി ഒന്നിനായിരുന്നു സിനിമയുടെ റിലീസ്.

തൊട്ടടുത്ത് ദിവസം തന്നെ മറ്റൊരു ചിത്രം കൂടി റിലീസിനെത്തുകയാണെന്നുള്ള സന്തോഷത്തിലാണ് മമ്മൂട്ടി ആരാധകര്‍. തെലുങ്കില്‍ നിര്‍മ്മിച്ച യാത്രയാണ് റിലീസിനൊരുങ്ങുന്നത്. അതിനിടെ സിനിമയുടെ പേരില്‍ ചില വിവാദങ്ങള്‍ തലപൊക്കിയെങ്കിലും പ്രശ്‌നങ്ങളൊന്നുമില്ലാതെ ചിത്രം തിയറ്ററുകളിലേക്ക് എത്തുമെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. യാത്രയ്ക്ക് കേരളത്തിന് പുറത്ത് വമ്പന്‍ റിലീസാണ് തീരുമാനിച്ചിരിക്കുന്നത്.

  വമ്പന്‍ റിലീസിനൊരുങ്ങി യാത്ര

വമ്പന്‍ റിലീസിനൊരുങ്ങി യാത്ര

മമ്മൂട്ടി ആരാധകര്‍ക്ക് ഇത് ആഘോഷത്തിന്റെ ദിവസങ്ങളാണ്. താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസിനൊരുങ്ങുകയാണ് യാത്ര. തെലുങ്കില്‍ നിര്‍മ്മിച്ച സിനിമ മലയാളത്തിലേക്കും മൊഴി മാറ്റി എത്തും. ഇത്തവണ യുഎസില്‍ വലിയ സ്വീകരണമാണ് യാത്രയ്ക്ക് ലഭിച്ചിരിക്കുന്നത്. 143 ഓളം തിയറ്ററുകളിലായിരിക്കും യുഎസില്‍ ചിത്രമെത്തുന്നത്. മമ്മൂട്ടി തന്നെയാണ് ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെ യാത്രയുടെ തിയറ്റര്‍ ലിസ്റ്റ് പുറത്ത് വിട്ടിരിക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം മൂന്ന് ഭാഷകളിലും ചിത്രം യുഎസില്‍ എത്തുമെന്നാണ് ഏറ്റവും പുതിയ വിവരം.

 ഫെബ്രുവരി എട്ടിന് തിയറ്ററുകളിലേക്ക്

ഫെബ്രുവരി എട്ടിന് തിയറ്ററുകളിലേക്ക്

എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടി തമിഴില്‍ അഭിനയിക്കുന്നത്. എന്നാല്‍ രണ്ട് പതിറ്റാണ്ടിന് ശേഷമാണ് താരം തെലുങ്കിലേക്ക് എത്തിയത്. സെന്‍സര്‍ ബോര്‍ഡില്‍ നിന്നും ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടെ ഫെബ്രുവരി എട്ടിന് വേള്‍ഡ് വൈഡായി യാത്ര റിലീസ് ചെയ്യും. റിലീസിന് തൊട്ട് മുന്‍പായി ഫെബ്രുവരി ഏഴിന് യുഎസില്‍ പ്രീമിയര്‍ ഷോ യും സംഘടിപ്പിച്ചിരിക്കുകയാണ്. ആഗോള വിപണിയില്‍ വന്‍ പ്രചാരത്തോടെയായിരിക്കും സിനിമ എത്തുന്നത്. ഇതിനകം പ്രമോഷന്‍ പരിപാടികളെല്ലാം ഉഷാറായി മുന്നോട്ട് പോയി കൊണ്ടിരിക്കുകയാണ്.

 ബയോപിക്ക്

ബയോപിക്ക്

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ്ആര്‍ റെഡ്ഡിയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കുന്ന യാത്ര ഒരു ബയോപിക്കായിട്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. സാധാരണ ബയോപിക്ക് ചിത്രങ്ങളുടെ ഘടകങ്ങളെല്ലാം ഇല്ലെങ്കിലും വൈഎസ്ആറിന്റെ രാഷ്ട്രീയ ജീവിതമാണ് സ്‌ക്രീനില്‍ കാണാന്‍ കഴിയുക. 1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈഎസ്ആറിന്റെ രാഷ്ട്രീയ ജീവിതമാണ് പ്രമേയം. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ഒഴിച്ച് കൂടാനാവാത്ത ഒരേടാണ് വൈഎസ്ആര്‍ റെഡ്ഡിയുടേത്. 2004 ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച വൈഎസ്ആറിന്റെ മൂന്ന് മാസം നീണ്ട പദയാത്രയാണ് സിനിമയുടെ ഇതിവൃത്തമാവുന്നത്.

 പുതിയ പ്രതിസന്ധി

പുതിയ പ്രതിസന്ധി

യാത്രയുടെ റിലീസിന് വേണ്ട മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയായപ്പോഴാണ് പുതിയ പ്രതിസന്ധി ഉടലെടുത്തത്. ചിത്രത്തിന്റെ പേരിന്റെയും കഥയുടെയും ഉടമസ്ഥാവകാശം തനിക്കാണെന്നും താന്‍ ഈ കഥ സൗത്ത് ഇന്ത്യ ഫിലിം ആന്‍ഡ് ടെലിഫിഷന്‍ പ്രൊഡ്യൂസര്‍ ഗില്‍ഡില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തതാണെന്നും പറഞ്ഞ് ഒരു പരാതിക്കാരന്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതോടെ സിനിമയുടെ നിര്‍മാതാക്കളായ 70 എംഎം എന്റര്‍ടെയിന്‍മെന്റ്‌സിനും ശിവ മേഘ ഫിലിം പ്രൊഡ്യൂസേഴ്‌സിനും ഗ്യൂബ് സിനിമ ടെക്‌നോളജീസിനും കോടതി നോട്ടീസ് അയച്ചിരുന്നു. ഇതോടെ സിനിമയുടെ റിലീസ് പ്രതിസന്ധിയിലാവുമോ എന്ന കാര്യത്തില്‍ ആശങ്കയിലാണ് ആരാധകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X