നിങ്ങള്‍ക്കറിയാമോ, മമ്മൂട്ടി ഒരു സീരിയല്‍ നിര്‍മിച്ചിട്ടുണ്ട് !
മമ്മൂട്ടി സീരിയല്‍ താരങ്ങളെ വിമര്‍ശിച്ചതാണ് ഇപ്പോള്‍ സിനിമാ - സീരിയല്‍ രംഗത്തെ ഏറ്റവും ചൂടുപിടിച്ച ചര്‍ച്ച. കുടുംബ ബന്ധങ്ങളെ ശിഥിലമാക്കുന്ന കഥ പറയുന്ന സീരിയലുകളെ പരസ്യമായി വിമര്‍ശിച്ച മമ്മൂട്ടിയെ പുകഴ്ത്തുന്നവരും, കലാകാരന്മാരെ പരസ്യമായി വിമര്‍ശിച്ചതിന് നടനെ ഇകഴ്ത്തുന്നവരും സോഷ്യല്‍ മീഡിയയില്‍ ഉണ്ട്.
മമ്മൂട്ടി - സീരിയല്‍ വിഷയം ചൂടുപിടിച്ച ചര്‍ച്ചയാക്കുന്നവരും മമ്മൂട്ടിയെ വിമര്‍ശിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നവരും അറിയാത്ത ഒരു നഗ്ന സത്യമുണ്ട്. ഈ മെഗാസ്റ്റാര്‍ മമ്മൂട്ടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സീരിയല്‍ നിര്‍മിച്ചിട്ടുണ്ട്.

ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്തിരുന്നു, ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ജ്വാലയായി എന്ന സീരിയലിന്റെ നിര്‍മാതാവാണ് മമ്മൂട്ടിയാണത്രെ. മെഗാബൈറ്റ്‌സ് ബാനറിന്റെ കീഴിലാണ് മമ്മൂട്ടി ഈ സീരിയല്‍ നിര്‍മിച്ചത്. മമ്മൂട്ടി ടെക്‌നോട്ടിമെന്റ് എന്ന പേരില്‍ താരത്തിനൊരു വിതരണ കമ്പനിയും ഉണ്ടായിരുന്നത്രെ.
ഏഷ്യനെറ്റിന്റെ ടെലിവിഷന്‍ അവാര്‍ഡ് ദാന ചടങ്ങിലാണ് മുഖ്യാതിഥിയായെത്തിയ മമ്മൂട്ടി പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്നതിനിടയില്‍ സീരിയല്‍ താരങ്ങളെ വിമര്‍ശിച്ചത്. പുരസ്‌കാരങ്ങള്‍ നല്‍കുമ്പോള്‍ 'ബെസ്റ്റ്' എന്ന് ആവര്‍ത്തിച്ചു പറഞ്ഞ മമ്മൂട്ടി പുരസ്‌കാരങ്ങള്‍ നല്‍കുന്നതിന്റെ മാനദണ്ഡമെന്തെന്ന് ചോദിച്ച് സംഘാടകരെയും സീരിയല്‍ താരങ്ങളെയും പരിഹസിച്ചക്കുകയും ചെയ്തു.


Click it and Unblock the Notifications











