മമ്മൂട്ടി ചിത്രത്തിന് ക്രിസ്തുമസ് വരെ കാത്തിരിക്കണം, റിലീസിനൊരുങ്ങിയ സ്ട്രീറ്റ് ലൈറ്റ്‌സിനെ തട്ടി!

By Jince K Benny

Recommended Video

അടുത്ത മമ്മൂട്ടി ചിത്രം എപ്പോള്‍? | filmibeat Malayalam

പുലിമുരുകന് ശേഷം മോഹന്‍ലാല്‍ ബിഗ് ബജറ്റ് ചിത്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ കൂടുതല്‍ സിനിമകള്‍ കരാര്‍ ചെയ്യുന്നതിലായിരുന്നു മമ്മൂട്ടി ശ്രദ്ധ കേന്ദ്രീകരിച്ചത്. മോഹന്‍ലാല്‍ ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്കായി എടുക്കുന്ന ഇടവേളകളില്‍ പരമാവധി സിനിമകള്‍ റിലീസിനെത്തിക്കുക എന്ന തന്ത്രമാണ് മമ്മൂട്ടി സ്വീകരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സിനിമകള്‍ ധാരാളം മമ്മൂട്ടിയുടെ കൈവശം ഉണ്ടെങ്കിലും ഒന്നും തിയറ്ററിലേക്ക് എത്തുന്നില്ല. ഒന്നിന് പിന്നാലെ ഒന്നായി ചിത്രീകരണം തുടങ്ങി വയ്ക്കുന്നതല്ലാതെ ഒന്നും പൂര്‍ത്തിയാക്കുന്നില്ല. അതുകൊണ്ട് തന്നെ മമ്മൂട്ടി ചിത്രങ്ങള്‍ അടുത്തൊന്നും തിയറ്ററിലേക്ക് എത്തില്ല എന്നതാണ് അവസ്ഥ. റിലീസ് ഉടനുണ്ടാകുമെന്ന് പ്രഖ്യാപിച്ച സ്ട്രീറ്റ് ലൈറ്റ്‌സിന്റെ റിലീസും മാറ്റിയിരിക്കുകയാണ്.

സ്ട്രീറ്റ് ലൈറ്റ്‌സ് റിലീസ് മാറ്റി

സ്ട്രീറ്റ് ലൈറ്റ്‌സ് റിലീസ് മാറ്റി

നവംബറില്‍ തിയറ്ററിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന സ്ട്രീറ്റ് ലൈറ്റ്‌സിന്റെ റിലീസ് മാറ്റി. മാസ്റ്റര്‍പീസിന്റെ റിലീസ് ക്രിസ്തുമസിലേക്ക് മാറ്റിയതിന് പിന്നാലെയാണ് ചിത്രീകരണം പൂര്‍ത്തിയായിരുന്ന സ്ട്രീറ്റ് ലൈറ്റ്‌സ് നവംബര്‍ റിലീസായി തിയറ്ററിലെത്തിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്.

ലക്ഷ്യം തെലുങ്ക്

ലക്ഷ്യം തെലുങ്ക്

വിശ്വരൂപം പോലുള്ള സൂപ്പര്‍ ഹിറ്റ് സിനിമകളുടെ ക്യാമറാമാനായിരുന്നു ശ്യാംദത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന സ്ട്രീറ്റ് ലൈറ്റ്‌സ് മലയാളത്തിലും തമിഴിലുമായാണ് ചിത്രീകരിച്ചത്. ചിത്രത്തിന് തെലുങ്ക് പതിപ്പുകൂടെ ഒരുക്കുന്നതിനാണ് റിലീസ് മാറ്റിയത്.

മമ്മൂട്ടിയുടെ നിര്‍മാണം

മമ്മൂട്ടിയുടെ നിര്‍മാണം

ജവാന്‍ ഓഫ് വെള്ളിമലയ്ക്ക് ശേഷം മമ്മൂട്ടിയുടെ നിര്‍മാണ കമ്പനിയായ പ്ലേഹൗസ് ആണ് സ്ട്രീറ്റ് ലൈറ്റ്‌സ് നിര്‍മിക്കുന്നത്. തെലുങ്ക് പതിപ്പിന്റെ ജോലികള്‍ക്കായി സംവിധായകന്‍ ശ്യാംദത്തും സംഘവും ഈയാഴ്ച ഹൈദ്രാബിലേക്ക് തിരിക്കും. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രം ഒരേ സമയം പ്രദര്‍ശനത്തിനെത്തും.

പുതിയ റിലീസ് ഡേറ്റ്

പുതിയ റിലീസ് ഡേറ്റ്

സ്ട്രീറ്റ് ലൈറ്റ്‌സിന്റെ തെലുങ്ക് പതിപ്പിന്റെ ജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷമേ പുതിയ റിലീസ് ഡേറ്റ് തീരുമാനിക്കൂ. ഒരു വന്‍ താരനിര തന്നെ അണിനിരക്കുന്ന ചിത്രത്തില്‍ ജെയിംസ് എന്ന പോലീസ് ഓഫീസറെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഒരു ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലറാണ് സ്ട്രീറ്റ് ലൈറ്റ്‌സ്.

അനന്തമായി നീളുന്ന മാസ്റ്റര്‍പീസ്

അനന്തമായി നീളുന്ന മാസ്റ്റര്‍പീസ്

ഓണത്തിന് തിയറ്ററിലെത്തുന്ന മമ്മൂട്ടി ചിത്രമെന്ന് പ്രഖ്യാപിച്ച് ചിത്രീകരണം തുടങ്ങിയ ചിത്രമായിരുന്നു മാസ്റ്റര്‍പീസ്. എന്നാല്‍ പിന്നീട് റിലീസ് പലതവണ മാറ്റി വയ്ക്കുകയായിരുന്നു. ഒടുവില്‍ നവംബറില്‍ റിലീസ് ചെയ്യുമെന്നും പ്രഖ്യാപിച്ചു. എന്നാല്‍ അവസാനം ക്രിസ്തുമസിലേക്ക് ചിത്രം മാറ്റി.

ചിത്രീകരണം ബാക്കി

ചിത്രീകരണം ബാക്കി

ചിത്രീകരണം പൂര്‍ത്തിയാകാത്തതാണ് മാസ്റ്റര്‍പീസിന്റെ റിലീസ് മാറ്റാന്‍ കാരണം. പുലിമുരുകന് ശേഷം ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം അനന്തമായി നീളുകയാണ്. കൊല്ലം ഫാത്തിമ മാത കോളേജ് പ്രധാന ലൊക്കേഷനാകുന്ന ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണം ഇനിയും ആരംഭിച്ചിട്ടില്ല.

മമ്മൂട്ടി പരോളില്‍

മമ്മൂട്ടി പരോളില്‍

നവാഗതനായ ശരത് സന്ദിത്ത് സംവിധാനം ചെയ്യുന്ന പരോള്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണവുമായി ബന്ധപ്പെട്ട് തൊടുപുഴയിലാണ് മമ്മൂട്ടി ഇപ്പോള്‍. ഈയാഴ്ച ചിത്രത്തിന്റെ രണ്ടാം ഘട്ടം പൂര്‍ത്തിയാകും. മാസ്റ്റര്‍പീസിന്റെ ഷെഡ്യൂള്‍ ബ്രേക്കിലാണ് പരോളിന്റെ ആദ്യ ഷെഡ്യൂള്‍ ബംഗളൂരൂവില്‍ പൂര്‍ത്തിയാക്കിയത്.

മാസ്റ്റര്‍പീസും ബിലാത്തിക്കഥയും

മാസ്റ്റര്‍പീസും ബിലാത്തിക്കഥയും

പരോളിന്റെ രണ്ടാം ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷം മമ്മൂട്ടി മാസ്റ്റര്‍പീസിന്റെ അവസാന ഘട്ട ചിത്രീകരണത്തിലേക്ക് കടക്കും. അതിന് ശേഷം രഞ്ജിത്തിന്റെ യുവതാര ചിത്രം ബിലാത്തിക്കഥയില്‍ അതിഥി വേഷം ചെയ്യുന്നതിനായി ഇംഗ്ലണ്ടനിലേക്ക് തിരിക്കും. അവിടെ നിന്നും തിരിച്ചെത്തിയ ശേഷം പരോള്‍ പൂര്‍ത്തിയാക്കും.

അബ്രഹാമിന്റെ സന്തതികള്‍

അബ്രഹാമിന്റെ സന്തതികള്‍

അടുത്ത വര്‍ഷം മമ്മൂട്ടി ആദ്യം അഭിനയിക്കുന്ന ചിത്രം അബ്രഹാമിന്റെ സന്തതികളാണ്. ദീര്‍ഘകാലം അസോസിയേറ്റ് ആയിരുന്നു ഷാജി പാടൂര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്ന ദ ഗ്രേറ്റ് ഫാദറിന്റെ സംവിധായകന്‍ ഹനീഫ് അദേനിയാണ്. പോലീസ് ഓഫീസറുടെ വേഷമാണ് മമ്മൂട്ടിക്ക്.

റിലീസ് കാത്ത് അങ്കിള്‍

റിലീസ് കാത്ത് അങ്കിള്‍

കോഴിക്കോടും വയനാടുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ പുതിയ മമ്മൂട്ടി ചിത്രമാണ് അങ്കിള്‍. ജോയ് മാത്യുവിന്റെ തിരക്കഥയില്‍ ഗിരീഷ് ദാമോധരന്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്ന് തിയറ്ററില്‍ എത്തുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. ഒടുവില്‍ എല്ലാ മമ്മൂട്ടി ചിത്രങ്ങളും ആഴ്ചകളുടെ മാത്രം ഇടവേളയില്‍ തിയറ്ററിലേക്ക് എത്തേണ്ടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X