മാളവിക പട്ടം പോലെ പാറിവന്ന നടി
ദുല്‍ഖറിന്റെ നായികയെ തിരഞ്ഞെടുക്കുന്നത് മമ്മൂട്ടിയാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചത് പെട്ടെന്നാണ്. എന്നാല്‍ വാര്‍ത്ത സത്യമാണോ. അങ്ങനെ പറയുമ്പോള്‍ പൂര്‍ണമായും സത്യമാണെന്ന് അംഗീകരിക്കാന്‍ കഴിയില്ല. മമ്മൂട്ടി ഒരു നായികയെ നിര്‍ദ്ദേശിക്കുക മാത്രമാണ് ചെയ്തത്. അത് ദുല്‍ഖറിനും സംവിധായകനും ഒ കെയാണെങ്കില്‍ നായിക സെലക്ടഡ്. അങ്ങനെയാണ് പട്ടം പോലെ എന്ന ചിത്രത്തില്‍ മാളവികയ്ക്ക് അവസരം ലഭിച്ചത്.
മാളവിക സിനിമാറ്റോഗ്രാഫറായ മോഹന്റെ മകളാണെന്നറിയാമല്ലോ. അച്ഛന്‍ മോഹന് മമ്മൂട്ടിയുടെ ഒരു പ്രൊജക്ട് ഉണ്ടായിരുന്നു. ആ സെറ്റില്‍ അച്ഛനൊപ്പം പോയ മാളവികയോട് മമ്മൂട്ടി അഭിനയിക്കാന്‍ താത്പര്യമുണ്ടെന്നുണ്ടോ എന്ന് ചോദിച്ചിരുന്നു. നല്ല വേഷങ്ങള്‍ കിട്ടുകയാണെങ്കില്‍ അഭിനയിക്കാം എന്ന് മാളവികയും പറഞ്ഞു. അങ്ങനെ പട്ടം പോലെ എന്ന ചിത്രത്തെ കുറിച്ച് ചര്‍ച്ച നടക്കുമ്പോള്‍ മമ്മൂട്ടി ദുല്‍ഖറിനോട് മാളവികയെ കുറിച്ച് പറയുകയായിരുന്നു.

ദുല്‍ഖര്‍ മാളവികയുടെ കാര്യം സംവിധായകന്‍ അളകപ്പോനോടും പറഞ്ഞു. പിന്നീട് മാളവികയെ വിളിപ്പിച്ച അഴകപ്പന്‍ ഫോട്ടോ കണ്ട് റിയയായി മാളവികയെ തന്നെ തീരുമാനിക്കുകയായിരുന്നത്രെ. അപ്പോള്‍ യഥാര്‍ത്ഥത്തിലാരാണ് മാളവികയെ പട്ടം പോലെ എന്ന ചിത്രത്തിന് വേണ്ടി തിരഞ്ഞെടുത്തത്. എന്തായാലും മമ്മൂട്ടി കണ്ടെത്തി, അളകപ്പന്‍ സെലക്ട് ചെയ്തു, ദുല്‍ഖര്‍ അഭിനയിച്ചു. മലയാള സിനിമയിലേക്ക് മാളവിക പട്ടം പോലെ പാറിയെത്തി.


Click it and Unblock the Notifications











