ഹോളിവുഡ് താരങ്ങളൊക്കെ എന്ത്! മമ്മൂക്ക കൂളിങ് ഗ്ലാസ് ധരിച്ചാൽ കഥ മാറും...

വയസ് കേവലം ഒരു സംഖ്യ മാത്രം, അതും ജീവിതവുമായി യാതൊരുവിധ ബന്ധവുമില്ലെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ് മലയാളികളുടെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടി. പ്രായം ശരീരത്തേയും മനസ്സിനേയും ബാധിക്കില്ലെന്ന് മമ്മൂക്ക ഇതിനോടകം തന്നെ തെളിയിച്ചിരിക്കുകയാണ് താരത്തിന്റെ 68ാം പിറന്നാൾ ആഘോഷമാക്കുകയാണ് പ്രേക്ഷകരും സഹതാരങ്ങളും .

കഴിഞ്ഞ 48 വർഷമായി സിനിമയിൽ സജീവമായ താരം വ്യത്യസ്ത തരത്തിലുളള കഥപാത്രങ്ങൾ ജന്മം നൽകിയിട്ടുണ്ട്. ഓരേസമയം അച്ഛനും മകനുമായും വയസനും മാസ് ലുക്കിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സിനിമയിലെ കഥാപാത്രങ്ങളെ പോലെ അദ്ദേഹത്തിന്റെ ലുക്കും പ്രേക്ഷകരുടെ ഇടിയിൽ വൻ ചർച്ചായാകാറുണ്ട്. മമ്മൂട്ടി ചിത്രങ്ങളിലെ ഒരു പ്രധാന ഹൈലൈറ്റ് താരത്തിന്റെ ഗെറ്റപ്പാണ്. മരണ മാസ് ലുക്കിൽ പ്രത്യപ്പെട്ട മമ്മൂട്ടി ചിത്രങ്ങൾ....

 പതിനെട്ടാം  പടി

അടുത്തയിടത്ത് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായ മമ്മൂട്ടി ചിത്രമാണ് പതിനെട്ടാം പടി. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂളിങ് ഗ്ലാസ് ധരിച്ച് കെട്ടിവെച്ച് നീണ്ട മുടിയുമായി പ്രത്യക്ഷപ്പെട്ട മമ്മൂക്കയുടെ ലുക്ക് ചിത്രത്തിലെ ഒരു പ്രധാനപ്പെട്ട ഹൈലൈറ്റ് ആയിരുന്നു. ഇത്തരത്തിലുളള ലിക്കിൽ ആദ്യമായിട്ടായിരുന്നു താരം എത്തുന്നത്.

ഷൈലോക്ക്

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഷൈലോക്ക്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കിടിലൻ ലുക്കിലാണ് മമ്മൂക്ക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മുടി നീട്ടി വളർത്തിയ ഗെറ്റപ്പിൽ തന്നെയാണ് ഈ ചിത്രത്തിൽ എത്തുന്നത്. ക്ലീൻ ഷേവിൽ കട്ടി മീശയാണ് ലിക്കിലെ പ്രധാന ഹൈലൈറ്റ്. കറുത്ത വസ്ത്രം ധരിച്ചാണ് ചിത്രത്തിൽ താരം എത്തുന്നതെന്നുള്ള റിപ്പോർട്ടുകൾ പ്രചരിക്കുന്നു. പുറത്തു വന്ന ചിത്രം അതിനെ ശരി വയ്ക്കുന്നതാണ്.

 അബ്രഹാമിന്റെ സന്തതികൾ

2018 ൽ പുറത്തു വന്ന അബ്രഹാമിന്റെ സന്തതികളിലെ പോലീസ് ഓഫീസറായുള്ള ഗെറ്റപ്പും ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരഹവധി പോലീസ് വേഷത്തിൽ താരം എത്തിയിട്ടുണ്ടെങ്കിലും അബ്രഹാമിന്റെ സന്തതികളിലെ ബ്ലാക്ക് ആന്റ് വൈറ്റ് ഗെറ്റപ്പ് ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ട് ലുക്കിലായിരുന്നു ചിത്രത്തിൽ മമ്മൂക്ക എത്തിയത്. ഒന്ന് താടിവെച്ചുള്ള ഗെറ്റപ്പിൽ എത്തിയപ്പോൾ മറ്റെന്ന് ക്ലീൻ ഷേവ് ചെയത, കട്ടി മീശയിൽ തനി പോലീസ് ശൈലിയിൽ എത്തിയിരുന്നു.

 മാസ്റ്റർ പീസ്

2017 ൽ പുറത്തു വന്ന മാസ്റ്റർപീസിലെ തരത്തിന്റെ ലുക്കും സ്റ്റൈലും പ്രേക്ഷകർ ആഘോഷമാക്കിയിരുന്നു. ചിത്രം പുറത്തു വന്നപ്പോൾ സമൂഹമാധ്യമങ്ങളിലും സിനിമ കോളങ്ങളിലും താരത്തിന്റെ ലുക്കും സ്റ്റൈലുമെല്ലാം ചർച്ചയായിരുന്നു. പ്രേക്ഷകർ തിയേറ്ററുകളിൽ ആരവത്തോടെയാണ് ചിത്രത്തെ സ്വീകരിച്ചത്.

Recommended Video

മമ്മൂക്കയുടെ മൊഞ്ചിന് കാരണം ഈ ഭക്ഷണം | secret food behind mammootty's diet | FIlmiBeat Malayalam
 ഗ്രേറ്റ്  ഫാദർ

ഗ്രേറ്റ് ഫാദറിലെ ഡേവിഡ് നൈനാനെ പ്രേക്ഷകർക്ക് അത്ര വേഗം മറക്കാൻ സാധിക്കില്ല. 2017 ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രങ്ങളിൽ ഏറ്റവും കിടിലൻ ലുക്കിൽ പ്രത്യക്ഷപ്പെട്ട ചിത്രമായിരുന്നു ഗ്രേറ്റ് ഫാദർ. ചിത്രത്തിലെ താരത്തിന്റെ ലുക്ക് പോലെ തന്നെ അതീവ സ്റ്റൈലീഷായിട്ടാണ് ചിത്രത്തിൽ മമ്മൂക്കയെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ മെഗാസ്റ്റാറിന്റ ഇൻടോ തിയേറ്ററുകളിൽ കയ്യടിയോടെയായിരുന്നു വരവേറ്റത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X