twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രളയം കഴിഞ്ഞു... ഇനി വേണം കരുതലോടെ നീങ്ങാൻ! ചില കാര്യങ്ങൾ ജനങ്ങളെ ഓർമിപ്പിച്ച് മമ്മൂക്ക

    ദുരിതാശ്വാസ ക്യാംപുകളിൽ നിന്ന് വീട്ടിലേയ്ക്ക് മടങ്ങി പോകുന്നവർ പല കാര്യങ്ങളും ശ്രദ്ധിക്കണമെന്നും താര പറഞ്ഞു

    By Ankitha
    |

    Recommended Video

    ' ഞാനും ഉണ്ട് കൂടെ ', മമ്മൂട്ടിക്ക് പറയാനുള്ളത് | Kerala Floods 2018 | filmibeat Malayalam

    വെളളപ്പൊക്കവും മഴയും അവസാനിച്ചെങ്കുലും പ്രളയക്കൊടുതിയിൽ നിന്ന് കരകയറാനുളള അതിജീവന ശ്രമത്തിലാണ് മലയാളികൾ. ആഗ്രഹിച്ച് പടുത്ത് ഉയർത്തിയ ജനങ്ങളുടെ വീടും സ്വപ്നങ്ങളുമെല്ലാം പ്രളയജലം എടുത്തു കൊണ്ട് പോയിരുന്നു. എന്നിട്ടും തളരാത്ത മനസ്സുമായി തലയ്ക്ക് മീതെ ഉയന്ന് വന്ന ജലത്തിനോട് പോരാടുകയായിരുന്നു. പ്രകൃതിയോട് ഒറ്റക്കെട്ടായി പോരാടിയ അതേ വീറും വാശിയോടും കൂടി ഇപ്പോൾ അതിജീവന ശ്രമങ്ങൾ നടത്തുകയാണ്. പ്രയബാധ്യതരായ ജനങ്ങൾക്ക് പിന്തുണയുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുളളവർ രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിത ജനങ്ങൾക്ക് എല്ലാവിധ പിന്തുണയുമായി മമ്മൂട്ടി രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് താരം ജനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

    mammootty1

    പ്രിയപ്പെട്ടവരെ ഒരു പ്രകൃതി ദുരന്തം കഴിഞ്ഞിരിക്കുകയാണ്. ഓരേ മനസ്സോടേ, ഓരേ ശരീരത്തോടേ, ഓരേ ലക്ഷ്യത്തോടെ നമ്മൾ അതിജീവിച്ചു കഴി‍ഞ്ഞു. ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ചു. ഇനി രക്ഷിക്കാനുള്ളത് അവരുടെ ജീവിതങ്ങളാണ്. പ്രളയത്തിന് മുൻപും ശേഷവും എന്ന് ‌ കേട്ടിട്ടില്ലേ. പ്രളയം കഴിഞ്ഞു ഇനി പ്രളയത്തിനു ശേഷമാണ്. ജനങ്ങൾക്ക് അവരുടെ ഒരുപാട് സ്വപ്നങ്ങളും വസ്തുക്കൾ നഷ്ടപ്പെട്ടു പോയിട്ടുണ്ട്. വിലപിടിപ്പുള്ള പലതും നഷ്ടപ്പെട്ടു. അതൊക്കെ ഇനി തിരിച്ചെടുക്കണം‌. അതിനുളള ധൈര്യം നമ്മൾ വേണം പകർന്നു നൽകാനെന്നും മമ്മൂക്ക പറഞ്ഞു.

    ദുരിതാശ്വാസ ക്യാംപുകളിൽ നിന്ന് വീട്ടിലേയ്ക്ക് മടങ്ങി പോകുന്നവർ പല കാര്യങ്ങളും ശ്രദ്ധിക്കണമെന്നും താരം പറഞ്ഞു. വീടുകളിലേയ്ക്ക് ഒരുപാട് മാലിന്യ ജലം കയറിയിട്ടുണ്ട്. അതിൽ അണുക്കളുണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. അതിനാൽ തന്നെ ശുചീകരണപ പ്രവർത്തനങ്ങൾ വളരെ കരുതലോടേയും ശ്രദ്ധയോടേയും വേണ ചെയ്യാൻ. പകർച്ച വ്യാധികൾ ഒരു ദുരന്തമാണ്. കരുതലോടെ നീങ്ങുക. ഒന്നും ഉണ്ടാകില്ല. എല്ലാവരും സന്തോഷത്തോടെയിരിക്കണമെന്നും മമ്മൂട്ടി പറഞ്ഞു.

    English summary
    mammootty support to people to kerala flood
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X