അന്‍വര്‍ റഷീദിന് ഐക്യദാര്‍ഢ്യവുമായി മമ്മൂട്ടി
പ്രേമം സിനിമയുടെ വ്യാജ കോപ്പി പ്രചരിക്കുന്നതില്‍ ശക്തമായി പ്രതിഷേധിച്ചുകൊണ്ട് സിനിമാ താരം മമ്മൂട്ടിയും രംഗത്ത്.ആശയങ്ങളും സിനിമകളും മോഷ്ടിക്കുന്നത് തെറ്റാണെന്നും അവയ്ക്ക് അര്‍ഹിക്കുന്ന പ്രതിഫലം നല്‍കണമെന്നും മമ്മൂട്ടി പറഞ്ഞു.
മമ്മൂട്ടി തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് പൈറസിക്കെതിരെ ശക്തമായി പ്രതികരിച്ചത്. പ്രേമത്തിന്റെ നിര്‍മ്മാതാവായ അന്‍വര്‍ റഷീദിനും സംഘത്തിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച മമ്മൂട്ടി പ്രേമത്തിന്റെ വിജയത്തിന് ആശംസകളും നേര്‍ന്നു.

സിനിമയുടെ വ്യാജ പതിപ്പ് ചോര്‍ന്നതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ആന്റി പൈറസി അന്വേഷണവുമായി ബന്ധപ്പെട്ട് ഒരു ക്യാമറമാനെ ചോദ്യം ചെയ്തിട്ടുണ്ട്.
Stop Piracy! You don't want us to steal ideas, don't steal our films! Give every film it's due ! I support Anwar and Team Premam. Good luck to Nivin and Alphonse and everyone from Premam
Posted by Mammootty on Friday, July 3, 2015
പ്രേമം സിനിമയുടെ വിജയം ആഘോഷിക്കുന്ന വേളയിലാണ് ചിത്രത്തിന്റെ വ്യാജ കോപ്പി പ്രചരിച്ചത് ചര്‍ച്ചയാകുന്നത്. ചിത്രത്തിന്റെ വ്യാജ കോപ്പി പ്രചരിക്കുന്നതില്‍ പ്രതിഷേധിച്ച് ഇന്നസെന്റ് ,വിജയ് യേശുദാസ്, നിവിന്‍ പോളി എന്നിവരും രംഗത്ത് വന്നിരുന്നു.


Click it and Unblock the Notifications