മോദിയെ പിന്തുടരാന്‍ മമ്മൂട്ടിയുടെ ആഹ്വാനം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭാരതീയ ശുചീകരണ യജ്ഞത്തിന് പിന്തുണയുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി. മോദിയുടെ ശുചീകരണ യജ്ഞത്തില്‍ പങ്കാളികളാകാന്‍ മമ്മൂട്ടി തന്റെ ആരാധകരോട് ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.
തെരുവ് വൃത്തിയാക്കുന്ന പ്രധാനമന്ത്രിയുടെ ഫോട്ടോയ്‌ക്കൊപ്പമാണ് മമ്മൂട്ടിയുടെ പോസ്റ്റ്. നമ്മുടെ പ്രധാനമന്ത്രിയെ ഇങ്ങനെ കാണുമ്പോള്‍ അഭിമാനവും സന്തോഷവും തോന്നുന്നെന്നും താന്‍ മുമ്പ് മുന്നോട്ട് വച്ച മൈ ട്രീ ചാലഞ്ച്, അഡിക്റ്റഡ് ടു കേരള എന്നിവ പോലെ ഈ ശുചീകരണ യജ്ഞവും വിജയ്പ്പിക്കണമെന്നാണ് മമ്മൂട്ടിയുടെ പോസ്റ്റ്.

മണിക്കൂറുകള്‍ക്കകം തന്നെ ആയിരത്തിലധികം പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്തു. ആറായിരത്തിലധികം ലൈക്കുകള്‍ വന്ന പോസ്റ്റിനു താഴെ മമ്മൂട്ടിയെ അഭിനന്ദിച്ചുള്ള ധാരാളം കമന്റുകളുമുണ്ട്. നല്ലതുകണ്ടാല്‍ രാഷ്ട്രീയം നോക്കാതെ അഭിനന്ദിക്കുന്ന യഥാര്‍ത്ഥ ഹീറോയ്ക്കാണ് ലൈക്ക് അധികവും.
മോദിയുടെ ശുചീകരണ യജ്ഞവും രാജ്യം മുഴുവന്‍ പടര്‍ന്നു കേറുകയാണ്. ശശി തരൂരിനും സച്ചിനുമടക്കം ഒമ്പത് പേര്‍ക്കാണ് മോദിയുടെ ക്ലീന്‍ ഇന്ത്യാ ചാലഞ്ച് ലഭിച്ചിരിക്കുന്നത്. മമ്മൂട്ടിയിലൂടെ അത് കേരളത്തിലും പടരുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications











