»   » ഒരു പ്രത്യേക സ്വഭാവക്കാരനാണ്; പ്രണവ് മോഹന്‍ലാലിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്

ഒരു പ്രത്യേക സ്വഭാവക്കാരനാണ്; പ്രണവ് മോഹന്‍ലാലിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്

Posted By: Rohini
Subscribe to Filmibeat Malayalam

പ്രണവ് മോഹന്‍ലാലാണ് ഇപ്പോള്‍ മലയാള സിനിമാ ലോകത്തെ സംസാര വിഷയം. രാജാവിന്റെ മകന്റെ നായകനായുള്ള അരങ്ങേറ്റത്തിന് അക്ഷമരായി കാത്തിരിയ്ക്കുകയാണ് ആരാധകര്‍. ജീത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അധിക വൈകാതെ ആരംഭിയ്ക്കും.

എന്ത് വിഡ്ഡിത്തം.. പ്രണവ് മോഹന്‍ലാല്‍ ആദ്യ ചിത്രത്തിന് ചോദിച്ച പ്രതിഫലം ഒരു രൂപയല്ല !!

പ്രണവിനെ കുറിച്ച് പറയുമ്പോള്‍ എല്ലാവര്‍ക്കും നൂറ് നാവാണ്. ജീത്തു ജോസഫ്, കമല്‍ ഹസന്‍, ദിലീപ് തുടങ്ങിയവരൊക്കെ പ്രണവിന്റെ ലാളിത്യത്തെ കുറിച്ചും ലളിത ജീവിതത്തെ കുറിച്ചും വാചാലരായിരുന്നു. ഇപ്പോഴിതാ മെഗാസ്റ്റാര്‍ മമ്മൂട്ടിയും മോഹന്‍ലാലിന്റെ മകനെ കുറിച്ച് പറയുന്നു.

ദുല്‍ഖറിനെ പോലെ

എനിക്ക് ദുല്‍ഖറിനെ പോലെ തന്നെയാണ് പ്രണവും എന്ന് മമ്മൂട്ടി പറയുന്നു. കൈരളി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് മമ്മൂട്ടി ഉറ്റസുഹൃത്ത് മോഹന്‍ലാലിന്റെ മകനെ കുറിച്ച് സംസാരിച്ചത്.

മമ്മൂട്ടി പറഞ്ഞത്

പ്രണവ് ഒരു പ്രത്യേക സ്വഭാവക്കാരനാണ്. എന്നാല്‍ വളരെ നിഷ്‌കളങ്കനാണെന്നുമാണ് മമ്മൂട്ടിയുടെ അഭിപ്രായം. പ്രണവ് നേരത്തെ സിനിമയിലേക്ക് വരേണ്ടതായിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും അതിന് കഴിഞ്ഞില്ല. സിനിമാ ലോകത്തേക്ക് എത്തിയാല്‍ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രണവിന് തന്റേതായ വ്യക്തിമുന്ത്ര പതിപ്പിയ്ക്കാന്‍ കഴിയുമെന്നും മമ്മൂട്ടി പറഞ്ഞു.

ദുല്‍ഖര്‍ പറഞ്ഞത്

മുമ്പൊരു അഭിമുഖത്തില്‍ സംസാരിക്കവെ പ്രണവുമായുള്ള സൗഹൃദത്തെ കുറിച്ച് ദുല്‍ഖര്‍ സല്‍മാനും വാചാലനായിരുന്നു. ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് താനായിരുന്നെങ്കില്‍ പ്രണവിനെ നായകനാക്കിയേനെ എന്നാണ് അന്ന് ദുല്‍ഖര്‍ പറഞ്ഞത്.

പ്രണവിനെ കുറിച്ച്

അച്ഛന്റെ താരപദവിയുടെ വെളിച്ചത്തിലല്ല പ്രണവ് നില്‍ക്കുന്നത്. സ്വന്തമായി അധ്വാനിച്ച് പണമുണ്ടാക്കി ഹിമാലയന്‍ യാത്രകള്‍ നടത്തുന്നതിലും പുസ്തകങ്ങള്‍ വായിക്കുന്നതിലുമൊക്കെയാണ് പ്രണവിന് താത്പര്യം. വിലകുറഞ്ഞ വസ്ത്രങ്ങളും ലളിതമായ ജീവിതവുമാണ് പ്രണവിന്റെ രീതി. ഇതൊക്കെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സംസാര വിഷയമാണ്.

English summary
Mammootty Talk About Pranav Mohanlal

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam