ഇതൊക്കെയില്ലാതെ എന്ത് ജീവിതമെന്ന് മമ്മൂട്ടി! തിരക്കാണെങ്കിലും മിസ്സാക്കാറില്ലെന്നും താരം!
Recommended Video
വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് മമ്മൂട്ടി. ഏത് തരത്തിലുള്ള കഥാപാത്രമായാലും അവ തന്നില്‍ ഭദ്രമായിരിക്കുമെന്ന് അദ്ദേഹം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ തെളിയിച്ചതാണ്. സിനിമയ്ക്ക് പുറമേ കാറുകളിലും ലേറ്റസ്റ്റ് മോഡല്‍ ഫോണും ടാബുമൊക്കെ അദ്ദേഹത്തെ ആകര്‍ഷിക്കാറുണ്ട്. ടെക്‌നിക്കല്‍ മേഖലയിലെ ലേറ്റസ്റ്റ് കാര്യങ്ങളെക്കുറിച്ചുള്ള അറിവും അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിന്റെ ഈ താല്‍പര്യത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതുമാണ്. സിനിമയ്ക്കും സീരിയലിനും പുറമേ പ്രചാരത്തിലുള്ള വെബ് സീരീസുകളെക്കുറിച്ചും അദ്ദേഹത്തിന് കൃത്യമായ ബോധ്യമുണ്ട്. ഗെയിം ഓഫ് ത്രോണ്‍സ് അല്ല അദ്ദേഹത്തിന്റെ ഫേവറിറ്റ്. നെറ്റ്ഫ്‌ളിക്‌സ് ആയ ദി ക്രൗണ്‍ ആണ് തനിക്കിഷ്ടപ്പെട്ടതെന്നാണ് അദ്ദേഹം പറഞ്ഞത്. ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്.
യാഥാര്‍ത്ഥ്യത്തെക്കുറിച്ചാണ് ക്രൗണ്‍ പറയുന്നത്. അതിനായാണ് താന്‍ ആവേശത്തോടെ കാത്തിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. എലിസബത്ത് രാഞ്ജിയുടെ ഭരണകാലഘട്ടത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ക്രൗണിന് 20 എപ്പിസോഡുകളാണ് ഉണ്ടായിരുന്നത്. ഗെയിം ഓഫ് ത്രോണ്‍സിനിടയിലെ പിഴവിനെക്കുറിച്ചും അദ്ദേഹം വാചാലനായിരുന്നു. രസകരമായ കാര്യങ്ങളായാണ് ചിലര്‍ അതിനെ വിലയിരുത്തുന്നത്. എന്നാല്‍ അത്തരത്തിലുള്ളൊരു കാര്യമല്ല അതെന്ന പക്ഷക്കാരനാണ് മമ്മൂട്ടി. അണിയറപ്രവര്‍ത്തകരുടെ ശ്രദ്ധക്കുറവാണ് അതിന് കാരണം. അല്ലെങ്കില്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിനായി ചേര്‍ത്തിരിക്കുന്നതുമാവാമെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.

ചില സിനിമയുടെ കാര്യത്തിലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടക്കാറുണ്ട്. മനപ്പൂര്‍വ്വം ചില സീനുകള്‍ ലീക്കാക്കി പണി തരാനുള്ള ശ്രമവുമാവാം. സിനിമയില്‍ ഇല്ലാത്ത കാര്യങ്ങളായിരിക്കും ഇത്തരത്തില്‍ ലീക്കാവുന്നത്. ഷൂട്ടിംഗിനിടയില്‍ വരുന്ന ഇത്തരത്തിലുള്ള പിഴവുകള്‍ പരിഹരിക്കാനുള്ള സംവിധാനവുമുണ്ട്. തിരക്കുകള്‍ക്കിടയില്‍ എങ്ങനെയാണ് ഇത്തരത്തിലുള്ള കാര്യങ്ങള്‍ക്കായി സമയം കണ്ടെത്തെന്നുവെന്ന് ചോദിച്ചപ്പോള്‍ ഇതല്ലാതെ എന്ത് ചെയ്യാനാണ് താനെന്നായിരുന്നു അദ്ദേഹത്തിന്റ ചോദ്യം.


Click it and Unblock the Notifications