twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടി സ്വന്തമായി ചെയ്യും, ആന്‍റണി പെരുമ്പാവൂരിനെപ്പോലെയല്ല ജോര്‍ജ്, ഇക്കാര്യങ്ങളേ നോക്കാറുള്ളൂ

    |

    താരങ്ങളെക്കുറിച്ച് മാത്രമല്ല അവരുടെ സന്തത സഹചാരികളെക്കുറിച്ച് അറിയാനും പ്രേക്ഷകര്‍ക്ക് താല്‍പര്യമുണ്ട്. തിരശ്ശീലയില്‍ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോഴും വ്യക്തി ജീവിതത്തില്‍ ഇവരൊക്കെ എങ്ങനെയായിരിക്കുമെന്ന ആകാംക്ഷ പ്രേക്ഷകര്‍ക്കുണ്ടാവാറുണ്ട്. സോഷ്യല്‍ മീഡിയയുടെ വരവോടെ താരങ്ങള്‍ തന്നെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങള്‍ പങ്കുവെച്ചെത്തുന്നത് പതിവായി മാറുകയായിരുന്നു. മോഹന്‍ലാലിന്റെ സാരഥിയായാണ് ആന്റണി പെരുമ്പാവൂരിനെ വിശേഷിപ്പിക്കാറുള്ളത്. മമ്മൂട്ടിയെക്കുറിച്ച് പറയുമ്പോള്‍ എല്ലാവരും ആദ്യം പറയുന്നത് ജോര്‍ജിനെക്കുറിച്ചാണ്.

    ജോര്‍ജിന്റെ പിതാവായിരുന്നു മുന്‍പ് മമ്മൂട്ടിയുടെ മേക്കപ്പ്മാന്‍. ജോര്‍ജിനെ എനിക്കൊപ്പം അയച്ചൂടേയെന്ന് മമ്മൂട്ടി ചോദിച്ചതോടെയാണ് താന്‍ അദ്ദേഹത്തിനൊപ്പം ചേര്‍ന്നതെന്ന് ജോര്‍ജ് പറഞ്ഞിരുന്നു. മമ്മൂട്ടിയുടെ കാര്യങ്ങളെക്കുറിച്ച് ചോദിക്കാനായി പലരും ജോര്‍ജിനെയും സമീപിക്കാറുണ്ട്. ആന്റണി പെരുമ്പാവൂരിനെപ്പോലെയല്ല ജോര്‍ജെന്ന് ബദറുദ്ദീന്‍ പറയുന്നു. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളറും നടനുമായ ബദറുദ്ദീന്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.

    മമ്മൂട്ടിയുടെ ജോര്‍ജ്

    മമ്മൂട്ടിയുടെ ജോര്‍ജ്

    മോഹന്‍ലാലിന് സാമ്പത്തിക മെച്ചമുണ്ടായത് ആന്റണി പെരുമ്പാവൂര്‍ വന്നതിന് ശേഷമാണ്. അദ്ദേഹം വന്നതോടെയാണ് കാശ് കൃത്യമായി ലഭിക്കാന്‍ തുടങ്ങിയത്. മോഹന്‍ലാലിന് പ്രതിഫലം ചോദിക്കാനും വാങ്ങിച്ചെടുക്കാനുമൊക്കെ ഭയങ്കര മടിയാണ്. ആന്റണി വന്നതോടെയാണ് ഈ സ്ഥിതി മാറിയത്. ജോര്‍ജ് ഇത്തരം കാര്യങ്ങളിലൊന്നും ഇടപെടാറില്ല. മമ്മൂട്ടി കുറച്ചുകൂടെ സീനിയറും വേറെ സ്വഭാവവുമാണ്. കാശിന്റെ കാര്യം നേരിട്ട് നിര്‍മ്മാതാവുമായി സംസാരിക്കാറുണ്ട് മമ്മൂട്ടി. നിവര്‍ത്തിയില്ലെങ്കിലേ ജോര്‍ജ് ഇടപെടാറുള്ളൂവെന്ന് ബദറുദ്ദീന്‍ പറയുന്നു.

     ആന്റണിയെപ്പോലെയല്ല

    ആന്റണിയെപ്പോലെയല്ല

    മമ്മൂട്ടിയുടെ മറ്റ് പേഴ്‌സണല്‍ കാര്യങ്ങളില്‍ ജോര്‍ജ് ഇടപെടാറുള്ളൂ. മമ്മൂട്ടിക്ക് പ്രതിഫലത്തെക്കുറിച്ച് സംസാരിക്കാനുള്ള കഴിവും തന്റേടവുമുണ്ട്. പ്രോപ്പര്‍ പ്രൊഡ്യൂസറില്ലെങ്കില്‍ ഇവരൊന്നും ഡേറ്റ് കൊടുക്കില്ല. ആത്മസംതൃപ്തിയൊക്കെ അവര്‍ ഒരുപാട് നേടിയിട്ടുണ്ട്. നാഷണല്‍ അവാര്‍ഡ് വരെ സ്വന്തമാക്കിയവരാണ്. പ്രതിഫലം തരാന്‍ പറ്റുന്ന നിര്‍മ്മാതാവാണോയെന്ന് നോക്കാറുണ്ട് അദ്ദേഹം.

    പുതുമുഖ സംവിധായകര്‍ക്കൊപ്പം

    പുതുമുഖ സംവിധായകര്‍ക്കൊപ്പം

    മമ്മൂട്ടിക്ക് വേറെ ചില നിഷ്‌കര്‍ഷകളുമുണ്ട്. ബ്ലാക്ക്മണിയാണോ,അത് കൈകാര്യം ചെയ്യുന്നവരാണോയെന്നൊക്കെ നോക്കിയേ മമ്മൂട്ടി അടുക്കാറുള്ളൂ. ക്രൈം ആക്റ്റിവിറ്റിയിലൂടെ പണം ഉണ്ടാക്കുന്നവരോട് അദ്ദേഹം അടുക്കത്തില്ല. അപ്പോഴേ നോ പറയും. പാപത്തിന്റെ പങ്ക് കൈപ്പറ്റാറില്ല അദ്ദേഹം. പുതുമുഖ സംവിധായകര്‍ക്ക് അവസരം കൊടുക്കുമ്പോഴും നിര്‍മ്മാതാവ് ആരാണെന്ന് നോക്കും. ക്ലിയറായിരിക്കണം നിര്‍മ്മാതാവ്.

    ആന്റണിയും ജോര്‍ജും

    ആന്റണിയും ജോര്‍ജും

    പ്രതിഫലമൊക്കെ തീരുമാനിക്കുന്നത്് മമ്മൂട്ടിയാണ്. ടൈമിങ്ങും മറ്റ് കാര്യങ്ങളുമൊക്കെ നോക്കുന്നത് ജോര്‍ജാണ്. രണ്ടും രണ്ട് തരത്തിലാണ്. ജോര്‍ജും ആന്റണിയും രണ്ട് ശൈലിയാണ്. ജോര്‍ജ് പേഴ്‌സണല്‍ കാര്യങ്ങളേ നോക്കുന്നുള്ളൂ. സാമ്പത്തിക വിഷയങ്ങളിലൊന്നും ഇടപെടാറില്ല. സാമ്പത്തികമൊക്കെ പുള്ളി തന്നെ നോക്കും. മോഹന്‍ലാലിന്റെ ആ വീക്ക്‌നെസ് മമ്മൂട്ടിക്കില്ല. വിളിച്ച് നിര്‍ത്തി സംസാരിക്കും. അങ്ങനെയുള്ളവരെയേ അദ്ദേഹം അടുപ്പിക്കാറുള്ളൂ.

    Recommended Video

    Tiny Tom About His unforgettable Memories With Megastar Mammootty | FilmiBeat Malayalam
    സ്വന്തമായി നിര്‍മ്മിക്കും

    സ്വന്തമായി നിര്‍മ്മിക്കും

    കഥ ഇഷ്ടമായാല്‍ പുതുമുഖ സംവിധായകര്‍ക്ക് അവസരം കൊടുക്കാറുണ്ട് മോഹന്‍ലാല്‍. ചില സമയത്ത് നവാഗതരുടെ സിനിമ നിര്‍മ്മിക്കാറുള്ളത് ആന്റണി പെരുമ്പാവൂരാണ്. അവര്‍ക്ക് അതാണ് കംഫര്‍ട്ട്. വേറൊരാള്‍ ചെയ്യുന്ന മണ്ടത്തരത്തിന് കൂട്ടുനില്‍ക്കേണ്ടതില്ലല്ലോ, അതിനാലാണ് ആശീര്‍വാദ് സിനിമാസ് പ്രൊഡ്യൂസ് ചെയ്യുന്നതെന്നും ബദറൂദ്ദീന്‍ പറയുന്നു.

    Read more about: mammootty mohanlal
    English summary
    Mammootty talks evrything to producer, George didnt interfere, Production Controller Badarudeen's chat went viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X