»   » ഒരു ദിവസം 100 സിഗരറ്റ് വലിക്കുന്ന മമ്മൂട്ടി, പാര്‍വ്വതിയെ സിഗരറ്റ് വലിക്കാന്‍ പഠിപ്പിച്ചു !!

ഒരു ദിവസം 100 സിഗരറ്റ് വലിക്കുന്ന മമ്മൂട്ടി, പാര്‍വ്വതിയെ സിഗരറ്റ് വലിക്കാന്‍ പഠിപ്പിച്ചു !!

By: Rohini
Subscribe to Filmibeat Malayalam

അടുത്തിയെ ട്രോളന്‍മാര്‍ വലിയ വിഷയമാക്കിയ സംഭവമായിരുന്നു മമ്മൂട്ടിയുടെ സിഗരറ്റ് വലി. പണ്ട് താന്‍ ഒരു ദിവസം നൂറ് സിഗരറ്റ് വരെ വലിക്കുമായിരുന്നു എന്നും, ഇപ്പോള്‍ പൂര്‍ണമായും പുകവലി നിര്‍ത്തി എന്നും മമ്മൂട്ടി പറഞ്ഞപ്പോള്‍ 'ഇങ്ങള് ഇതെന്ത് തള്ളാണെന്റ് ബാബ്വേട്ടാ' എന്നായിരുന്നു ട്രോളന്മാരുടെ ചോദ്യം.

അച്ഛന്റെയും അമ്മയുടെയും പ്രണയം മാതൃകയാക്കി കാളിദാസും പ്രണയിച്ചു, പക്ഷെ സംഭവിച്ചത് ?

എത്രതന്നെ ട്രോളിയാലും ഇല്ലെങ്കിലും അത് സത്യമാണ്.. സിഗരറ്റ് വലിയുടെ കാര്യത്തില്‍ അക്കാലത്ത് മമ്മൂട്ടിയെ തോത്പിക്കാന്‍ മറ്റൊരു നടന്‍ മലയാളത്തിലില്ലായിരുന്നു എന്നാണ് കേട്ടത്. എന്നാല്‍ ഈ മമ്മൂട്ടി നടി പാര്‍വ്വതിയെ സിഗരറ്റ് വലിക്കാന്‍ പഠിപ്പിച്ച കഥയെ കുറിച്ച് നിങ്ങള്‍ക്കറിയാമോ..?

ബോയിക്കട്ടും ഗ്ലാമര്‍ വേഷവും.. ഇത് പാര്‍വ്വതി - ജയറാം ദമ്പതികളുടെ മകള്‍ മാളവിക തന്നെയോ.. നോക്കൂ..

ഉത്തരം എന്ന ചിത്രം

നോ മോട്ടീവ് എന്ന ഇംഗ്ലീഷ് ചെറുകഥയെ ആസ്പദമാക്കി എംടി വാസുദേവന്‍ തിരക്കഥ എഴുതി പവിത്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഉത്തരം. മമ്മൂട്ടി, സുകുമാരന്‍, സുപര്‍ണ, പാര്‍വ്വതി തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

സിഗരറ്റ് പുകയ്ക്കുന്ന രംഗം

ചിത്രത്തിലെ മര്‍മ്മ പ്രധാന രംഗങ്ങളിലൊന്നായിരുന്നു സുപര്‍ണയും പാര്‍വ്വതിയും തെരുവുകച്ചവടക്കാരുടെ ടെന്റില്‍ പോയി കഞ്ചാവ് വലിക്കുന്ന സീന്‍. കൂടാതെ മമ്മൂട്ടിയോട് സിഗരറ്റ് വാങ്ങി വലിച്ചു നോക്കുന്ന സീനും പാര്‍വ്വതിയ്ക്ക് ചിത്രത്തിലുണ്ടായിരുന്നു..

പുകയ്ക്കുമ്പോള്‍ ചുമ

സംവിധായകന്റെ നിര്‍ദ്ദേശപ്രകാരം ഒന്ന് രണ്ട് തവണ സിഗരറ്റ് കത്തിച്ച് ചുണ്ടില്‍ വച്ച് സുപര്‍ണ പെട്ടന്ന് തന്നെ പുകവലിക്കാന്‍ പഠിച്ചു. പക്ഷെ പാര്‍വ്വതിയ്ക്ക് എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ല. സിഗരറ്റ് കത്തിച്ച് ചുണ്ടില്‍ വയ്ക്കുമ്പോഴേക്കും ചുമക്കാന്‍ തുടങ്ങി. സംവിധായകനും സഹായികളും എത്ര ശ്രമിച്ചിട്ടും പാര്‍വ്വതിയ്ക്ക് ആ രംഗം വഴങ്ങുന്നില്ല..

മമ്മൂട്ടി എത്തി

ഇതൊക്കെ കണ്ടുകൊണ്ട് നില്‍ക്കുകയായിരുന്നു മമ്മൂട്ടി. ഒരു പാക്ക് സിഗരറ്റെടുത്ത് മമ്മൂട്ടി പാര്‍വ്വതിയുടെ കൈയ്യില്‍ കൊടുത്തു. എന്നിട്ട് അതില്‍ നിന്ന് ഒരെണ്ണം എടുത്ത് കത്തിച്ച് ചുണ്ടില്‍ വച്ച് പുക ചുരുളുകള്‍ നല്ല സ്റ്റൈലായി പുറത്ത് വിട്ടു. ഇത് കണ്ട് പാര്‍വ്വതി കൈയ്യടിക്കാന്‍ തുടങ്ങി. ഇതുപോലെ ഒന്ന് ശ്രമിച്ചു നോക്കാന്‍ പാര്‍വ്വതിയോട് മമ്മൂട്ടി ആവശ്യപ്പെട്ടു.

പാര്‍വ്വതി ശ്രമിച്ചു.. ശ്രമിച്ചു

പാര്‍വ്വതി ശ്രമിക്കാന്‍ തുടങ്ങി. എത്ര ശ്രമിച്ചിട്ടും മമ്മൂട്ടിയെ പോലെ പുക ചുരുളുകള്‍ പുറത്ത് വിടാന്‍ പാര്‍വ്വതിയ്ക്ക് കഴിഞ്ഞില്ല. എന്നാല്‍ ചുണ്ടില്‍ സിഗരറ്റ് വയ്ക്കുമ്പോഴുള്ള ചുമ പമ്പ കടന്നിരുന്നു. സംവിധായകന് വേണ്ട വിധത്തില്‍ പുകവലിക്കാനുള്ള രംഗവും പാര്‍വ്വതി അപ്പോഴേക്കും പഠിച്ചെടുക്കുകയും ചെയ്തു.

ചെറുകിട കൈയ്യേറ്റങ്ങളെ ന്യായീകരിച്ച് മുഖ്യന്‍!! സംരക്ഷിക്കും, പക്ഷെ....!! പിണറായി പറയുന്നത്!!

English summary
Mammootty Taught Parvathy To Smoke Cigarette!!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam