ജോയ് മാത്യുവിന് മമ്മൂട്ടി പായസം കുടിക്കുന്നത് പഠിപ്പിച്ചു

By Aswathi

സിനിമാ താരങ്ങളുടെ ഓണവിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്കെന്നും കൗതുകമുണ്ടാവും. 'ഓരോ തവണ ഓണക്കാല അനുഭവത്തെ കുറിച്ച് ചോദിക്കുമ്പോഴും പണ്ട് എന്ന് പറഞ്ഞ് താരങ്ങളങ്ങ് തുടങ്ങും. പൂ പറിക്കാന്‍ പോയതും കുടുംബത്തിനൊപ്പമിരുന്ന് ഓണമുണ്ടതും അങ്ങനെ അങ്ങനെ'. ഈ കമന്റ് നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെയാണ്.

ഓണക്കാല അനുഭവത്തെ കുറിച്ച് ചോദിച്ചപ്പോള്‍ എനിക്ക് കള്ളം പറയാന്‍ ഇഷ്ടമാണെന്ന് പറഞ്ഞുകൊണ്ടാണ് ജോയ് മാത്യു തുടങ്ങിയത്. അങ്ങനെ പണ്ട് ഇന്ന് എന്നൊന്നും ജോയ് മാത്യുവിന്റെ ഓണത്തിന് പ്രത്യേകതയില്ല.

mammootty-joy-mathew

മറക്കാനാവാത്ത ഓണാനുഭവത്തെ കുറിച്ച് ചോദിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ ഓണത്തെ കുറിച്ച് പറഞ്ഞു. കഴിഞ്ഞ വര്‍ഷം മമ്മൂട്ടിയ്‌ക്കൊപ്പം ഓണമുണ്ണാന്‍ കഴിഞ്ഞു. ഇലയില്‍ ചോറിട്ട്, അതേയിലയില്‍ പായസം കുടിയ്ക്കുന്നത് ജോയ് മാത്യുവിന് ഇഷ്ടമല്ലായിരുന്നു.

പായസം കൈയ്യില്‍ ഒലിയ്ക്കുമെന്നതിനാന്‍ ഞാന്‍ ചെയ്യാറുമില്ല. പക്ഷെ മമ്മൂട്ടി അത് പറഞ്ഞുകൊടുത്തുവത്രെ. ഇതിനൊക്കെ ഒരു രീതിയുണ്ടെന്ന് മമ്മൂട്ടിയില്‍ നിന്നാണത്രെ ജോയ് മാത്യു അറിഞ്ഞത്.

ഈ പ്രാവശ്യവും ഓണം ആഘോഷിക്കുന്നത് മമ്മൂട്ടിയ്‌ക്കൊപ്പം ചെയ്ത രാജാധിരാജയ്‌ക്കൊപ്പമാണ്. ഞാനൊരു മമ്മൂട്ടി ആരാധകനല്ല, എന്നാല്‍ എനിക്ക് മമ്മൂട്ടിയെന്ന നടനെ, വ്യക്തിയെ വളരെ ഇഷ്ടമാണെന്ന് പലപ്പോഴും ജോയ് മാത്യു പറഞ്ഞിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X