»   » മമ്മൂട്ടിയുടെ പുതിയ നിയമം?

മമ്മൂട്ടിയുടെ പുതിയ നിയമം?

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയെയും നയന്‍താരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി എകെ സാജന്‍ പുതിയ ചിത്രം സംവിധാനം ചെയ്യുന്നു എന്നും ചിത്രത്തിന് സോളമന്റെ കൂടാരം എന്ന് പേരിട്ടതായും നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ പേര് 'സോളമന്റെ കൂടാരം' എന്നല്ല 'പുതിയ നിയമം' എന്നാണെന്നാണ് പുതിയ വാര്‍ത്ത.

മമ്മൂട്ടി ഒരു അഡ്വക്കറ്റായി വീണ്ടുമെത്തുന്ന ചിത്രത്തില്‍ ഇന്റര്‍കാസ്റ്റ് വിവാഹവും അത് സംബന്ധിച്ച പ്രശ്‌നങ്ങളുമാണ് ചര്‍ച്ച ചെയ്യുന്നത്. ലൂയിസ് പോത്തന്‍ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്ന ചിത്രത്തില്‍ വാസുകി എന്ന കഥാപാത്രമായാണ് നയന്‍ അഭിനയിക്കുന്നത്.

മമ്മൂട്ടിയുടെ പുതിയ നിയമം?

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ സാജനാണ് പുതിയ നിയമം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത് സാജന്‍ തന്നെയാണ്.

മമ്മൂട്ടിയുടെ പുതിയ നിയമം?

മമ്മൂട്ടി വീണ്ടും വക്കീല്‍ വേഷത്തിലെത്തുന്നു എന്നതാണ് ചിത്രത്തെ സംബന്ധിച്ച് ഏറ്റവും നോട്ട് ചെയ്യപ്പെട്ട ഭാഗം. കമ്യൂണിസ്റ്റ് പ്രത്യാശാസ്ത്രത്തില്‍ വിശ്വസിക്കുന്ന അഡ്വ. ലൂയിസ് പോത്തന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിയ്ക്കുന്നത്.

മമ്മൂട്ടിയുടെ പുതിയ നിയമം?

അഡ്വ. ലൂയിസ് പോത്തന്റെ ഭാര്യയായ വാസുകിയായി നയന്‍താരയും എത്തുന്നു.

മമ്മൂട്ടിയുടെ പുതിയ നിയമം?

രണ്ട് മതത്തില്‍പ്പെട്ട ദമ്പതികളുടെ കഥയാണ് പുതിയ നിമയമത്തില്‍ പറയുന്നത്.

മമ്മൂട്ടിയുടെ പുതിയ നിയമം?

നേരത്തെ സോളമന്റെ കൂടാരം എന്നാണ് സിനിമയ്ക്ക് പേരിട്ടതെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നു പുതിയ നിയമം എന്നാണ് പേര് എന്ന്.

മമ്മൂട്ടിയുടെ പുതിയ നിയമം?

എം പത്മകുമാര്‍ - എസ് സുരേഷ്ബാബു ടീമിന്റെ മോഹന്‍ലാല്‍ ചിത്രമായ കനലിന് ശേഷം അബാം മൂവിസിന്റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന പുതിയ നിയമം കൊച്ചിയില്‍ ഒറ്റ ഷെഡ്യൂളില്‍ പൂര്‍ത്തിയാകും.

English summary
The film scripted and directed by A K Sajan with Mammootty in the lead role has been named Puthiya Niyamam. Mammootty plays advocate Louis Pothen having communist views. The film develops on the unexpected incidents which happens in his official and family lives.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam