»   » ഒടുവില്‍ അത് സംഭവിയ്ക്കുന്നു, ഹരിഹരന്‍ ചിത്രത്തില്‍ മമ്മൂട്ടി, മെഗാസ്റ്റാര്‍ നല്‍കിയത് 5 മാസം!!

ഒടുവില്‍ അത് സംഭവിയ്ക്കുന്നു, ഹരിഹരന്‍ ചിത്രത്തില്‍ മമ്മൂട്ടി, മെഗാസ്റ്റാര്‍ നല്‍കിയത് 5 മാസം!!

Posted By: Rohini
Subscribe to Filmibeat Malayalam

അങ്ങനെ ഏറ നാളത്തെ കാത്തിരിപ്പിന് ശേഷം മമ്മൂട്ടിയും ഹരിഹരനും വീണ്ടും ഒന്നിക്കുന്നതായി വാര്‍ത്തകള്‍. കേരള വര്‍മ്മ പഴശ്ശിരാജയ്ക്ക് ശേഷം മമ്മൂട്ടി ഇനി എന്നൊരു ഹരിഹരന്‍ ചിത്രം ചെയ്യും എന്ന് കാത്തിരിയ്ക്കുകയായിരുന്നു ആരാധകര്‍.

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും പുതിയ സെല്‍ഫി വൈറലാകുന്നു, അതിനൊരു കാരണമുണ്ട്.. എന്ത് ?

ഒടുവില്‍ അത് സംഭവിയ്ക്കുന്നു. ചിത്രത്തിന്റെ ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണത്രെ. ചിത്രത്തിനായി മമ്മൂട്ടി അഞ്ച് മാസത്തെ സമയം അനുവദിച്ചിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്. ഏത് കാറ്റഗറിയില്‍ പെട്ട ചിത്രമാണെന്നറിയാന്‍ കാത്തിരിയ്ക്കുകയാണ് ആരാധകര്‍.

മമ്മൂട്ടിയും ഹരിഹരനും

ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തിന് ശേഷമാണ് ഈ കൂട്ടുകെട്ടില്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷ വന്നത്. 2009 ല്‍ പുറത്തിറങ്ങിയ കേരള വര്‍മ്മ പഴശ്ശിരാജ എന്ന ചിത്രത്തിന് വേണ്ടിയാണ് ഏറ്റവുമൊടുവില്‍ മമ്മൂട്ടിയും ഹരിഹരനും ഒന്നിച്ചത്.

കാത്തിരുന്ന ഒരുപാട്

വീണ്ടും മമ്മൂട്ടിയും ഹരിഹരനും ഒന്നിക്കുന്നതായ വാര്‍ത്തകള്‍ ഏറെ നാളായി പാറിപ്പറന്നു നടക്കുകയായിരുന്നു. എംടിയുടെ രണ്ടാമൂഴം സംവിധാനം ചെയ്യുന്നത് ഹരിഹരനാണെന്നും നായകന്‍ മമ്മൂട്ടിയാണെന്നും ഒരിടയ്ക്ക് വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ എല്ലാം തകിടം മറിഞ്ഞതോടെ രണ്ടാമൂഴം ഹരിഹരനും മമ്മൂട്ടിയ്ക്കും നഷ്ടപ്പെട്ടു.

തിരക്കഥ ആര് എഴുതും

ഹരിഹരന്‍ - മമ്മൂട്ടി എന്ന് കേട്ടാല്‍ തിരക്കഥ എംടിയാണെന്ന് പ്രേക്ഷകര്‍ ഉറപ്പിയ്ക്കും. എന്നാല്‍ ഇത്തവണ എംടിയുടെ തിരക്കഥയിലല്ലത്രെ ഹരിഹരന്‍ മമ്മൂട്ടി ചിത്രം ഒരുക്കുന്നത്. എംടിയുടെ തിരക്കഥയില്‍ മമ്മൂട്ടി ചിത്രം ഒരുക്കണം എന്നായിരുന്നു ഹരിഹരന്റെ ആഗ്രഹം. എന്നാല്‍ എംടി ഇപ്പോള്‍ രണ്ടാമൂഴത്തിന്റെ തിരക്കിലാണ്. ഹരിഹരന്‍ തന്നെയാണ് ഈ ചിത്രത്തിന് തിരക്കഥ എഴുതുന്നത് എന്നാണ് കേള്‍ക്കുന്നത്.

വീണ്ടും ചന്തുവാണോ?

അതേ സമയം ഹരിഹരനും മമ്മൂട്ടിയും വീണ്ടും ഒന്നിയ്ക്കുന്നത് വടക്കന്‍ വീരഗാഥയിലെ ചന്തുവിനെ പുനര്‍ജനിപ്പിയ്ക്കാന്‍ വേണ്ടിയാണെന്നും കേള്‍ക്കുന്നു. അങ്ങനെയെങ്കില്‍ തിരക്കഥ തയ്യാറാക്കുന്നത് രഞ്ജിത്തായിരിയ്ക്കും എന്നാണ് വാര്‍ത്തകള്‍.

മമ്മൂട്ടി തിരക്കിലാണ്

മമ്മൂട്ടി ഇപ്പോള്‍ എട്ട് സിനിമകള്‍ക്ക് ഡേറ്റ് നല്‍കിയിട്ടുണ്ട്. മമ്മൂട്ടിയുടെ തിരക്ക് അല്‍പ്പം കുറയുമ്പോള്‍ തുടര്‍ച്ചയായി ഡേറ്റ് ഉപയോഗിച്ച് മൂന്നോ നാലോ ഷെഡ്യൂളുകളായി ഹരിഹരന്‍ ചിത്രം ചിത്രീകരിക്കാനാണ് തീരുമാനം എന്നറിയുന്നു. ഈ സിനിമയ്ക്കായി മമ്മൂട്ടി അഞ്ച് മാസത്തെ സമയം നല്‍കിയിട്ടുണ്ടത്രെ.

അണിയറയിലെ മമ്മൂട്ടി ചിത്രങ്ങള്‍

സ്ട്രീറ്റ് ലൈറ്റ്, മാസ്റ്റര്‍ പീസ്, കോഴി തങ്കച്ചന്‍ എന്നിവയാണ് നിലവില്‍ മമ്മൂട്ടി ചെയ്തുകൊണ്ടിരിയ്ക്കുന്ന ചിത്രങ്ങള്‍. ജീത്തു ജോസഫ്, കെ മധു, നാദിര്‍ഷ എന്നിവരുടെ ചിത്രത്തില്‍ മമ്മൂട്ടി കരാറൊപ്പുവച്ചിട്ടുണ്ട്. അതിനിടയില്‍ കര്‍ണന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രവും മമ്മൂട്ടിയ്ക്ക് പൂര്‍ത്തിയാക്കാനുണ്ട്. പേരന്‍പ് എന്ന തമിഴ് ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്.

ഇടവേളയ്ക്ക് ശേഷം ഹരിഹരന്‍

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഹരിഹരന്‍ വീണ്ടും രംഗത്ത് എത്തുന്നത്. ഇന്ദ്രജിത്ത്, ഭാവന, വിനീത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത ഏഴാമത്തെ വരവ് (2013) ആണ് ഹരിഹരന്‍ ഏറ്റവുമൊടുവില്‍ സംവിധാനം ചെയ്തത്. എംടിയാണ് ഈ ചിത്രത്തിനും തിരക്കഥ എഴുതിയിരുന്നത്.

English summary
Mammootty to team up with Hariharan, again?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam