twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അടൂര്‍ ഭാസിക്ക് തിക്കുറിശ്ശിയില്‍ ഉണ്ടായ മകനാണ് മോഹന്‍ലാല്‍: മമ്മൂട്ടി പറഞ്ഞ പഴയൊരു തമാശ

    By Aswini
    |

    സന്ദര്‍ഭം മനസ്സിലാകാതെ ആരും വൈകാരികമായി പ്രതികരിക്കരുത്. കൈരളി വി ചാനലില്‍ മുമ്പൊരു ഓണക്കാല പരിപാടിയില്‍ സംവിധായകന്‍ രഞ്ജിത്തും മമ്മൂട്ടിയും സംസാരിക്കവെയാണ് മോഹന്‍ലാലിനെ കുറിച്ച് മുമ്പൊരിക്കല്‍ പറഞ്ഞ ആ തമാശ മമ്മൂട്ടി വീണ്ടും ആവര്‍ത്തിച്ചത്.

    പഴയ കാര്യങ്ങള്‍ പലതും പറഞ്ഞു വന്ന കൂട്ടിത്തില്‍ രഞ്ജിത്ത് മോഹന്‍ലാലിനെ കുറിച്ച് മമ്മൂട്ടിയോട് ചോദിക്കുകയായിരുന്നു. ലാലിനെ ആദ്യമായി കണ്ടതമുതലുള്ള കഥ മമ്മൂട്ടി പറഞ്ഞു തുടങ്ങി. ലാല്‍ എന്ന അഭിനേതാവിനെ കുറിച്ച് ചോദിച്ചപ്പോഴാണ് മമ്മൂട്ടി ആ പഴയ തമാശയെ കുറിച്ച് പറഞ്ഞത്, അടൂര്‍ ഭാസിക്ക് തിക്കുറിശ്ശിയില്‍ ഉണ്ടായ മകനാണ് ലാല്‍ എന്ന്

    ആദ്യത്തെ കുടിക്കാഴ്ച

    അടൂര്‍ ഭാസിക്ക് തിക്കുറിശ്ശിയില്‍ ഉണ്ടായ മകനാണ് മോഹന്‍ലാല്‍: മമ്മൂട്ടി പറഞ്ഞ പഴയൊരു തമാശ

    മോഹന്‍ലാലിനെ കുറിച്ച് ചോദിച്ചപ്പോള്‍ മമ്മൂട്ടി ആദ്യമൊന്ന് ആലോചിച്ചു. എന്നിട്ട് പതിയെ പറഞ്ഞു തുടങ്ങി, ആ ആദ്യ കൂടിക്കാഴ്ചയെ കുറിച്ച്. ലാലിന്റെ അച്ഛനായിട്ടാണ് തങ്ങള്‍ രണ്ട് പേരും ആദ്യമായി ഒന്നിച്ചഭിനയിച്ചതെന്ന് മമ്മൂട്ടി പറഞ്ഞു.

    പടയോട്ടം എന്ന ചിത്രത്തിന്റെ അനുഭവം

    അടൂര്‍ ഭാസിക്ക് തിക്കുറിശ്ശിയില്‍ ഉണ്ടായ മകനാണ് മോഹന്‍ലാല്‍: മമ്മൂട്ടി പറഞ്ഞ പഴയൊരു തമാശ

    അനാവശ്യമായി ഒരുപാട് ദുഃസ്വഭാവങ്ങള്‍ അന്നെനിക്കുണ്ടായിരുന്നു. വലിയ ഗൗരവത്തോടെയാണ് ഞാന്‍ സെറ്റിലെത്തിയത്. ഒരു ബുദ്ധിജീവിയെ പോലെ. അവിടെ ജിജോ, അപ്പച്ചന്‍ സര്‍, പ്രിയദര്‍ശന്‍, സിബി, മോഹന്‍ലാല്‍, ശങ്കര്‍ തുടങ്ങി എല്ലാവരുമുണ്ടായിരുന്നു. അവിടെ എല്ലാവരും നില്‍ക്കുന്നിടത്ത് ഒരു കണ്ടിലുണ്ടായിരുന്നു, ഞാനവിടെ കയറിയങ്ങ് കിടന്നു, എന്നിട്ട് പറഞ്ഞു കഥ പറയൂ...അപ്പോള്‍ ലാലൊക്കെ വളരെ ഭവ്യതയോടെ അപ്പച്ചന്‍ സാറിനെ പപ്പ എന്നാണ് വിളിക്കുന്നത്. എനിക്ക് ഭയങ്കര അഹങ്കരമായിരുന്നു. ഞാന്‍ അപ്പച്ചാ എന്നാണ് വിളിക്കുന്നത്. അവിടെ വച്ചാണ് ലാലിനെ പരിചയപ്പെടുന്നത്

    ലാലുമായുള്ള സൗഹൃദം

    അടൂര്‍ ഭാസിക്ക് തിക്കുറിശ്ശിയില്‍ ഉണ്ടായ മകനാണ് മോഹന്‍ലാല്‍: മമ്മൂട്ടി പറഞ്ഞ പഴയൊരു തമാശ

    പടയോട്ടം എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ച് തുടങ്ങിയ സൗഹൃദമാണ്. പിന്നെ ഒന്നിച്ച് പത്തറുപതോളം ചിത്രം ചെയ്തു. ഒരുമിച്ച് വളര്‍ന്നു. ലാല്‍ ജീവിതത്തിലും ഒരുപാട് തമാശകളൊക്കെയുണ്ടാക്കും.

    അഹിംസ എന്ന ചിത്രം

    അടൂര്‍ ഭാസിക്ക് തിക്കുറിശ്ശിയില്‍ ഉണ്ടായ മകനാണ് മോഹന്‍ലാല്‍: മമ്മൂട്ടി പറഞ്ഞ പഴയൊരു തമാശ

    അഹിസം എന്ന ചിത്രത്തിന്റെ സമയത്ത് ഞങ്ങള്‍ സെറ്റില്‍ ലാലിനെ കുറിച്ച് പറയുകയും ഞാന്‍ പറഞ്ഞതു പ്രകാരം ലാലിനെ ചിത്രത്തിലേക്ക് വിളിക്കുകയും ചെയ്തു. അന്നൊക്കെ പുള്ളി വില്ലന്‍ വേഷങ്ങള്‍ ചെയ്യുകയായിരുന്നല്ലോ.

    ലാല്‍ എന്ന അഭിനേതാവിനെ കുറിച്ച്

    അടൂര്‍ ഭാസിക്ക് തിക്കുറിശ്ശിയില്‍ ഉണ്ടായ മകനാണ് മോഹന്‍ലാല്‍: മമ്മൂട്ടി പറഞ്ഞ പഴയൊരു തമാശ

    അന്ന് ഞാന്‍ ലാലിനെ കുറിച്ച് പറഞ്ഞൊരു അഭിപ്രായമുണ്ട്. അടൂര്‍ ഭാസിയ്ക്ക് തിക്കുറിശ്ശിയില്‍ ഉണ്ടായ മകനാണ് ലാല്‍ എന്ന്. അവരുടെ രണ്ട് പേരുടെയും ഗുണങ്ങളുള്ള ലാലിനുണ്ടായിരുന്നു. അതിന് ശേഷം ഇപ്പോള്‍ മാറി. ഒരു അഭിനേതാവ് എന്ന നിലയില്‍ ലാല്‍ ഒരുപാട് വളര്‍ന്നു. ഇന്നത്തെ മോഹന്‍ലാലായി

    ഞങ്ങള്‍ രണ്ട് താരങ്ങളായി

    അടൂര്‍ ഭാസിക്ക് തിക്കുറിശ്ശിയില്‍ ഉണ്ടായ മകനാണ് മോഹന്‍ലാല്‍: മമ്മൂട്ടി പറഞ്ഞ പഴയൊരു തമാശ

    പിന്നീട് ഞങ്ങള്‍ രണ്ട് താരങ്ങളായി. ഒന്നിച്ചഭിനയിക്കുന്നതൊക്കെ വലിയ കാര്യമായി. എല്ലാ വര്‍ച്ചയും ഒരുമിച്ചായിരുന്നല്ലോ. പുരസ്‌കാരങ്ങള്‍ പോലും ഒറുമിച്ച് വാങ്ങി. ഒരുകൊല്ലം ഒരാള്‍ക്ക് കിട്ടിയാല്‍ മറ്റേ കൊല്ലം അടുത്തയാള്‍ക്ക് കിട്ടും. നാഷണല്‍ അവാര്‍ഡ് പോലും അങ്ങനെയാണ് ലഭിച്ചത്.

    ലാലിന്റെ സിനിമകള്‍ കാണാറുണ്ടോ

    അടൂര്‍ ഭാസിക്ക് തിക്കുറിശ്ശിയില്‍ ഉണ്ടായ മകനാണ് മോഹന്‍ലാല്‍: മമ്മൂട്ടി പറഞ്ഞ പഴയൊരു തമാശ

    മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ എല്ലാ സിനിമകളും തിയേറ്ററില്‍ പോയി കാണാറുണ്ട്. ലാല്‍ എന്റെ സിനിമകള്‍ കണ്ടതിനെക്കാള്‍ അധികം ഞാന്‍ ലാലിന്റെ സിനിമകള്‍ കണ്ടിട്ടുണ്ടാവും. ലാല്‍ അധികം സിനിമകള്‍ കാണാത്ത ടൈപ്പാണ്. സിനിമ കണ്ടിട്ട് ഞങ്ങള്‍ പരസ്പരം സംസാരിക്കാറുണ്ട് - മമ്മൂട്ടി പറഞ്ഞു.

    അടൂര്‍ ഭാസിക്ക് തിക്കുറിശ്ശിയില്‍ ഉണ്ടായ മകനാണ് മോഹന്‍ലാല്‍: മമ്മൂട്ടി പറഞ്ഞ പഴയൊരു തമാശ

    ഇതാണ് രഞ്ജിത്തും മമ്മൂട്ടിയും ഒരുമിച്ച് സംസാരിക്കുന്ന ആ വീഡിയോ. ഫേസ്ബുക്കില്‍ പഴയതൊക്കെ ആരോ കുത്തിപ്പൊക്കിയപ്പോള്‍ പുറത്തുവന്നതാണ്.

    English summary
    Mammootty telling about Mohanlal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X