»   » മോഹന്‍ലാല്‍ വൃത്തിയില്‍ ഭക്ഷണം കഴിക്കും, വേണ്ട എന്ന് പറയില്ല; മമ്മൂട്ടി

മോഹന്‍ലാല്‍ വൃത്തിയില്‍ ഭക്ഷണം കഴിക്കും, വേണ്ട എന്ന് പറയില്ല; മമ്മൂട്ടി

Posted By: Rohini
Subscribe to Filmibeat Malayalam

ഭക്ഷണ കാര്യത്തിലൊക്കെ വളരെ കൃത്യനിഷ്ടയുള്ള ആളാണ് മമ്മൂട്ടി. ശരീര സൗന്ദര്യം ശ്രദ്ധിക്കാന്‍ വേണ്ടി ഭക്ഷണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും കൃത്യമായ വ്യായാമവുമൊക്കെ ചെയ്തു വരികയാണ്.

മെഗാസ്റ്റാര്‍ മമ്മൂട്ടി പോലും ചോദിച്ചുപോയി, ആ താര സുന്ദരിയുടെ സൗന്ദര്യ രഹസ്യം, പറഞ്ഞോ?

എന്നാല്‍ ഭക്ഷണകാര്യത്തില്‍ തന്നില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തനാണ് മോഹന്‍ലാല്‍ എന്ന് മമ്മൂട്ടി പറയുന്നു. താന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും നന്നായി ഭക്ഷണം കഴിക്കുന്ന ആളാണ് മോഹന്‍ലാല്‍ എന്ന് മമ്മൂട്ടി പറഞ്ഞു.

നന്നായി ഭക്ഷണം കഴിക്കുന്ന ആള്‍

താന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും നന്നായി ഭക്ഷണം കഴിക്കുന്ന ആളാണ് മോഹന്‍ലാല്‍ എന്ന് മമ്മൂട്ടി പറയുന്നു

നന്നായി കഴിക്കും, വേണ്ടെന്ന് പറയില്ല

മോഹന്‍ലാല്‍ നല്ല വൃത്തിയില്‍ ഭക്ഷണം കഴിക്കും. വേണ്ട എന്ന് പറയില്ല. ലാല്‍ കഴിക്കുന്നത് കാണുന്നവര്‍ക്കും വിശപ്പ് തോന്നും

എന്റെ ഭക്ഷണ രീതി

ഞാന്‍ ഇഷ്ടമുള്ളതെല്ലാം കഴിക്കുന്ന ആളാണ്. എന്നാല്‍ ഇഷ്ടമുള്ളത് ഇഷ്ടമുള്ളത്രയും കഴിക്കാറില്ല- മമ്മൂട്ടി പറഞ്ഞു.

മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം

64 വയസ്സായി മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക്. പക്ഷെ ഇപ്പോഴും 46 ന്റെ ചെറുപ്പമാണ്. പ്രായം കൂടുന്തോറും സൗന്ദര്യം കൂടുന്ന മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം പലരും അന്വേഷിച്ച് നടന്നിട്ടുണ്ട്. ഭക്ഷണക്രമവും, കൃത്യമായ വ്യായാമവും, മനസ്സിനെ എപ്പോഴും സന്തോഷത്തോടെ വയ്ക്കുന്നതുമൊക്കെയാണത്രെ ആ രഹസ്യം.

English summary
Mammootty telling about Mohanlal's love with food

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X