സൂര്യയ്ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി
തന്റെ വെല്ലുവിളി സ്വീകരിച്ച തമിഴ് നടന്‍ സൂര്യയ്ക്ക് നന്ദി പറഞ്ഞ് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. സൂര്യ വെല്ലുവിളി സ്വീകരിച്ച് തൈ നടുന്ന വീഡിയോയ്‌ക്കൊപ്പമാണ് നന്ദി പ്രകടിപ്പിച്ച് മമ്മൂട്ടിയുടെ പോസ്റ്റ്.
കല്‍പവൃക്ഷമായ തെങ്ങ് നട്ടാണ് സൂര്യ വെല്ലുവിളി സ്വീകരിച്ചത്. അതിന്റെ വീഡിയോ പകര്‍ത്തി യൂട്യൂബില്‍ ഇടുകയും ചെയ്തിട്ടുണ്ട്. ആമീര്‍ ഖാന്‍, സുധീപ് മഹേഷ് ബാബു എന്നിവരെ സൂര്യ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. അവരുടെ ആരാധാകരോടും തന്റെ പ്രിയപ്പെട്ട ആരോധകരോടും ഈ മഹത്തായ പരിപാടിയില്‍ പങ്ക് ചേരാനും സൂര്യ ആഹ്വാനം ചെയ്തു.

മൈ ട്രീ ചലഞ്ച് എന്ന പരിപാടിക്ക് തുടക്കമിട്ട മമ്മൂട്ടി ആദ്യം ചലഞ്ച് ചെയ്തത് ഷാറൂഖ് ഖാന്‍, സൂര്യ, വിജയ് എന്നിവരെയായിരുന്നു. 25,000 ചെടികള്‍ നട്ട് മമ്മൂട്ടിയുടെ ചലഞ്ച് ഏറ്റെടുക്കാന്‍ ഒരുങ്ങി നില്‍ക്കുകയാണ് വിജയ് ഇപ്പോള്‍. ഷാറൂഖ് ഖാന്‍ മാത്രമാണ് ഈ വെല്ലവിളി ഏറ്റെടുക്കാതിരുന്നത്.
തമിഴകത്തെ സൂപ്പര്‍ താരങ്ങളായ രജനികാന്തിനേയും കമല്‍ഹാസനയേും പലരും ഇപ്പോള്‍ തന്നെ ചലഞ്ച് ചെയ്തിട്ടുണ്ട്. ഇവര്‍ കൂടി ഈ വെല്ലവിളി ഏറ്റെടുത്താല്‍ അത് വലിയ മാറ്റം തന്നെ ഉണ്ടാക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


Click it and Unblock the Notifications











