»   » ജോണി ആന്റണിയുടെ താപ്പാനയില്‍ മമ്മൂട്ടി

ജോണി ആന്റണിയുടെ താപ്പാനയില്‍ മമ്മൂട്ടി

Posted By:
Subscribe to Filmibeat Malayalam
Mammmotty
പിടിയാന..പിടിയാന.... ഈ ഗാനം കേള്‍ക്കുമ്പോള്‍ മമ്മൂട്ടിയുടെ തുറുപ്പ് ഗുലാനാവും ഓര്‍മ്മ വരിക. സൂപ്പര്‍താരത്തെ നായകനാക്കി ജോണി ആന്റണി ഒരുക്കിയ ഈ കോമഡി വിമര്‍ശകരുടെ നാവിന്റെ ചൂടറഞ്ഞെങ്കിലും ബോക്‌സ് ഓഫീസില്‍ വന്‍വിജയം സ്വന്തമാക്കിയിരുന്നു. കുടുംബപ്രേക്ഷകര്‍ പ്രത്യേകിച്ച് കുട്ടികളുടെ പ്രീതി പിടിച്ചുപറ്റിയതാണ് തുറുപ്പ് ഗുലാന് അന്ന് രക്ഷയായത്.

ഇപ്പോഴിതാ മമ്മൂട്ടിജോണി ആന്റണി ടീം ഒരിയ്ക്കല്‍ കൂടി ഒന്നിയ്ക്കുകയാണ്. താപ്പാനയെന്ന് പേരിട്ടിരിയ്ക്കുന്ന ഈ ചിത്രത്തിന്റെ അണിയറ ജോലിള്‍ ആരംഭിച്ചുകഴിഞ്ഞു. കാടിറങ്ങി മദിച്ചുവരുന്ന ആനക്കൂട്ടത്തെ തളയ്ക്കാനാണ് താപ്പാനകളെ ഉപയോഗിക്കാറ്. പേരുപോലൊരു കഥാപാത്രം തന്നെയാവും മമ്മൂട്ടിയ്ക്ക് ഈ സിനിമയിലുള്ളതെന്നാണ് അറിയുന്നത്.

എം സിന്ധുരാജ് തിരക്കഥയും സംഭാഷണവും നിര്‍വഹിയ്ക്കുന്ന സിനിമയുടെ ലൊക്കേഷന്‍ കൊച്ചിയാണ്.
ഗാലക്‌സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീലാണ് താപ്പാന നിര്‍മ്മിക്കുന്നത്. ശശികുമാറും പൃഥ്വിരാജും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച മാസ്‌റ്റേഴ്‌സ് റിലീസിന് ഒരുങ്ങുന്നതിനിടയിലാണ് പുതിയ സിനിമയുടെ ജോലികള്‍ ജോണി ആന്റണി ആരംഭിച്ചിരിയ്ക്കുന്നത്.

English summary
Director Johny Antony again joins hands with Mammootty in 'Thaappaana'
Please Wait while comments are loading...

Malayalam Photos

Go to : More Photos