»   » പുലിമുരുകനെയും കബാലിയെയും പൊട്ടിച്ചു; ദ ഗ്രേറ്റ് ഫാദറിന്റെ ആദ്യ ദിവസത്തെ കലക്ഷന്‍

പുലിമുരുകനെയും കബാലിയെയും പൊട്ടിച്ചു; ദ ഗ്രേറ്റ് ഫാദറിന്റെ ആദ്യ ദിവസത്തെ കലക്ഷന്‍

Posted By: Rohini
Subscribe to Filmibeat Malayalam

നിര്‍മാതാക്കളായ ആഗസ്റ്റ് സിനിമാസും സംവിധായകന്‍ ഹനീഫ് അദേനിയും മെഗാസ്റ്റാര്‍ മമ്മൂട്ടിയും വാക്ക് പാലിച്ചു. അതെ മലയാളത്തില്‍ ഏറ്റവും മികച്ച ഓപ്പണിങ് ഡേ കലക്ഷന്‍ നേടിയ ചിത്രം ഇനി ദ ഗ്രേറ്റ് ഫാദറിന്റെ പേരില്‍ തന്നെ !!

ദ ഗ്രേറ്റ് ഫാദര്‍ നിരൂപണം; ഈ അച്ഛന്‍ ഒട്ടും നിരാശപ്പെടുത്തിയില്ല എന്ന് പ്രേക്ഷകാഭിപ്രായം


ഇന്നലെ ( മാര്‍ച്ച് 30) റിലീസ് ചെയ്ത ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിന്റെ ആദ്യ ദിവസത്തെ കലക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ നിര്‍മാതാക്കളില്‍ ഒരാളായ പൃഥ്വിരാജ് തന്നെയാണ് ഈ കണക്ക് പുറത്ത് വിട്ടത്.


നാല് കോടി കടന്നു

202 തിയേറ്ററുകളിലായി പ്രദര്‍ശനത്തിന് എത്തിയ ദ ഗ്രേറ്റ് ഫാദര്‍ ആദ്യ ദിവസം 958 ഷോകളാണ് നടത്തിയത്. ഇതിലൂടെ വന്ന കലക്ഷന്‍ 4,31,46,345 രൂപയാണ്. മലയാള സിനിമ വളരുകയാണ് എന്ന് പറഞ്ഞുകൊണ്ട് പൃഥ്വിരാജ് ഈ പോസ്റ്റര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്.


മമ്മൂട്ടിയുടെ നേട്ടം

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ റിലീസാണ് ദ ഗ്രേറ്റ് ഫാദര്‍. മമ്മൂട്ടിയുടെ കരിയറിലെയും മലയാള സിനിമയിലെയും ആദ്യ ദിവസം ഏറ്റവും മികച്ച കലക്ഷന്‍ ചിത്രവും ഇനി ദ ഗ്രേറ്റ് ഫാദറാണ്. ഇതുവരെ ഒരു മമ്മൂട്ടി ചിത്രവും 25 കോടി പിന്നിട്ടിട്ടില്ല. എന്നാല്‍ ഗ്രേറ്റ് ഫാദര്‍ 50 കോടി എത്രയും പെട്ടന്ന് മറികടക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.


പുലിമുരുകനെ പൊട്ടിച്ചു

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഓപ്പണിങ് ഡേ കലക്ഷന്‍ നേടിയ ചിത്രം ഇതുവരെ പുലിമുരുകനായിരുന്നു. 4.08 കോടി രൂപയാണ് മുരുകന്റെ ആദ്യ ദിവസത്തെ കലക്ഷന്‍. 4.20 കോടി നേടിയ രജനികാന്തിന്റെ കബാലിയെയും ഗ്രേറ്റ് ഫാദര്‍ പൊട്ടിച്ചു.


പ്രതീക്ഷയുണ്ടായിരുന്നു

ദ ഗ്രേറ്റ് ഫാദര്‍ മൂന്നരക്കോടിയ്ക്കും നാലരക്കോടിയ്ക്കും ഇടയില്‍ ആദ്യ ദിവസം കലക്ഷന്‍ നേടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. 202 തിയേറ്ററുകളിലായി കളിച്ച 958 ഷോകളില്‍ എണ്‍പതോളം സ്‌പെഷല്‍ ഷോകളും ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങും റിലീസിന് ദിവസങ്ങള്‍ക്ക് മുന്‍പേ തീര്‍ന്നിരുന്നു.


ഇനി മമ്മൂട്ടി ഫാന്‍സിന് ആഘോഷിക്കാം

സമീപകാലത്തൊന്നും മമ്മൂട്ടിയ്ക്ക് ഗംഭീരമെന്ന് പറയാന്‍ ഒരു വിജയം ഉണ്ടായിട്ടില്ല. എത്ര വിജയിച്ച സിനിമയും ബോക്‌സോഫീസില്‍ കാലിടറുന്ന കാഴ്ചയാണ് പൊതുവെ ഉണ്ടാകാറുള്ളത്. ഇതുവരെ രണ്ടര കോടി നേടിയ കസബയായിരുന്നു മമ്മൂട്ടിയുടെ മികച്ച ഓപ്പണിങ് ചിത്രം. എല്ലാ പോരായ്മകളെയും മറികടന്നാണ് ഗ്രേറ്റ് ഫാദര്‍ വിജയം നേടിയത്.


വെറും ഏഴ് കോടി

കോടികള്‍ മുടക്കിയ കബാലിയെയും രപുലിമുരുകനെയും ദ ഗ്രേറ്റ് ഫാദര്‍ വെട്ടിച്ചു എന്ന് പറയുമ്പോള്‍ അതില്‍ അഭിമാനിക്കാന്‍ മറ്റൊരു ഘടകം കൂടെയുണ്ട്. ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജും ആര്യയും ഷാജി നടേശനും സന്തോഷ് ശിവയും നിര്‍മിച്ച ചിത്രത്തിന്റെ ആകെ ചെലവ് 7 കോടിയാണ്.


കുടുംബ പ്രേക്ഷകര്‍ക്ക്

നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്ത ഗ്രേറ്റ് ഫാദറിനെ കുടുംബ പ്രേക്ഷകര്‍ രണ്ട് കൈയ്യും നീട്ടി സ്വീകരിയ്ക്കുകയായിരുന്നു. ഡേവിഡ് നൈനാന്റെയും കുടുംബത്തിന്റെയും കഥയാണ് ദ ഗ്രേറ്റ് ഫാദര്‍. നിയമത്തിന്റെയും രാജ്യത്തിന്റെയുമല്ല, ഒരു അച്ഛന്റെ നീതി എന്നാണ് ചിത്രത്തിന്റെ ടാഗ്.


English summary
Mammootty The Great Father Movie 1st Day Collections

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam