»   » മമ്മൂട്ടി ഉടനെയൊന്നും വാര്‍ത്തകള്‍ സൃഷ്ടിക്കില്ല

മമ്മൂട്ടി ഉടനെയൊന്നും വാര്‍ത്തകള്‍ സൃഷ്ടിക്കില്ല

Posted By:
Subscribe to Filmibeat Malayalam
മമ്മൂട്ടിയെ നായകനാക്കി പ്രഖ്യാപിച്ച ന്യൂസ്‌മേക്കര്‍ ഉടനെയൊന്നും നടക്കില്ലെന്ന് സംവിധായകന്‍ ദീപന്‍. ന്യൂസ്‌മേക്കറിന്റെ ഷൂട്ടിങ് ഏറെ വൈകുമെന്നാണ് സംവിധായകന്‍ അറിയിച്ചിരിയ്ക്കുന്നത്. തിരക്കഥയില്‍ മാറ്റം വരുത്താന്‍ മമ്മൂട്ടി നിര്‍ദ്ദേശിച്ച സാഹചര്യത്തില്‍ സിനിമയുടെ ഷൂട്ടിങ് അടുത്തവര്‍ഷമേ നടക്കൂവെന്നും സംവിധായകന്‍ വ്യക്തമാക്കി. ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ തുടങ്ങുമെന്ന് അടുത്തിടെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാലീ വാര്‍ത്ത ശരിയല്ലെന്നാണ് ന്യൂസ്‌മേക്കറിന്റെ അണിയറക്കാര്‍ പറയുന്നത്.

ടിആര്‍പി റേറ്റിങ് ഉയര്‍ത്തുന്നതിന് വേണ്ടി ഏതു സംഭവും സെന്‍സേഷനാക്കി മാറ്റാന്‍ ഉത്സാഹിയ്ക്കുന്ന ടിവി ചാനല്‍ ജേണലിസ്റ്റുകളുടെ ലോകമാണ് ന്യൂസ്‌മേക്കറിലൂടെ അനാവരണം ചെയ്യപ്പെടുന്നത്. ഒരു സംഭവം സെന്‍സേഷനലൈസ് ചെയ്യപ്പെടുമ്പോള്‍ അതിനിരയാക്കപ്പെടുന്ന ഒരുപാടുപേരുണ്ടെന്ന് ന്യൂസ്‌മേക്കറിന്റെ തിരക്കഥ രചിയ്ക്കുന്ന വിനോദ് ഗുരുവായൂര്‍ പറയുന്നു. അവരുടെ കൂടെ കഥയാണ് ന്യൂസ്‌മേക്കര്‍. മാധ്യമപ്രവര്‍ത്തകന്റെയും മാധ്യമത്തിന്റെയും ഉത്തരവാദിത്വങ്ങള്‍ സിനിമ പ്രേക്ഷകരെ ഓര്‍മ്മിപ്പിയ്ക്കും. ചിത്രത്തില്‍ മമ്മൂട്ടി ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായാണ് അഭിനയിക്കുന്നത്.

മൈന ഫെയിം സേതു, നെടുമുടി വേണു എന്നിവര്‍ പ്രധാന വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിലെ നായിക കന്നഡ നടി നികേഷയാണ്. മലയാളത്തിന് പുറമെ കന്നഡയിലും ചിത്രം നിര്‍മിയ്ക്കാനാണ് പദ്ധതയിട്ടിരിയ്ക്കുന്നത്.

മമൂട്ടിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റും മേക്കപ്പ്മാനുമായ ജോര്‍ജാണ് സില്‍സില്‍ സെല്ലുലോയിഡിന്റെ ബാനറില്‍ ന്യൂസ്‌മേക്കര്‍ നിര്‍മ്മിക്കുന്നത്. മുരുകന്‍ കാട്ടാക്കടയുടെ വരികള്‍ക്ക് രതീഷ് വേഗയുടേതാണ് സംഗീതസംവിധാനം.

English summary
Director Diphan's next with superstar Mammootty, 'The Newsmaker', has been postponed.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam