»   » മമ്മൂട്ടിയുടെ ഉറക്കം, ജോഷിയുടെ കോപം...

മമ്മൂട്ടിയുടെ ഉറക്കം, ജോഷിയുടെ കോപം...

Posted By:
Subscribe to Filmibeat Malayalam
Joshy and Mammootty
ഇന്ന് മലയാളത്തിലെ സൂപ്പര്‍സ്‌റാര്‍ ആരെന്നു ചോദ്യത്തിന് ആദ്യം നാവിലെത്തുന്ന ഉത്തരം മമ്മൂട്ടി എന്ന് തന്നെയാണ്. സിനിമയോടുള്ള ആഴത്തിലുള്ള പ്രതിബദ്ധത ഒന്നു കൊണ്ടുമാത്രം ഒരുപാട് ജീവിത സുഖങ്ങള്‍ ത്യജിച്ച് കൊണ്ട് കഠിനാദ്ധ്വാനം ചെയ്ത് നേടിയെടുത്ത പദവി, കാലം അംഗീകരിച്ച സത്യം അതാണ് പരമോന്നതനായകത്വം.

ഇതൊരുപഴയകഥയാണ് താരങ്ങളുടെ താരത്തിന്റെ പൂര്‍വ്വകഥയില്‍ ഒരു ഉറക്കം വരുത്തിയ പ്രശ്‌നവും മാപ്പുപറച്ചിലും തെളിഞ്ഞുകിടക്കുന്നു. അന്നും ഇന്നും മലയാളസിനിമയില്‍ അജയ്യനായി നില്ക്കുന്ന സംവിധായകന്റെ ആധിപത്യം എന്താണെന്ന് കൃത്യമായി രേഖപ്പെടുത്തിയ സൂപ്പര്‍ ക്രാഫ്റ്റ് മാനാണ് ജോഷി. ജോഷി ചിത്രങ്ങളിലൂടെ മമ്മൂട്ടിയുടെ അഭിനയജീവിതത്തില്‍ കൈവരിച്ച പടവുകള്‍ പലതാണ്.

ജൂബിലി ജോയിതോമസ് എന്ന നിര്‍മ്മാതാവ് മലയാള സിനിമയിലെ കരുത്തനാണ്. ആ രാത്രി എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ രതീഷിനും മമ്മൂട്ടിയ്ക്കും സിറ്റ്വേഷന്‍ വിവരിച്ചു കൊടുക്കുകയാണ് സംവിധായകന്‍ ജോഷി, തൂണില്‍ ചാരിയിരുന്നു കഥകേട്ടു കൊണ്ട് മമ്മൂട്ടി മയങ്ങിപോയി മയക്കം ഉറക്കമായപ്പോള്‍ സംവിധായകന്‍ ജോഷിക്ക് ദേഷ്യം വന്നു.

താരത്തിന്റെ ജാട, അഹങ്കാരം എന്നൊക്കെ ധരിച്ച് ജോഷി വജ്രായുധം പ്രയോഗിച്ചു വത്രേ. ..പാക്കപ്പ്. ചുരുങ്ങിയ സമയം കൊണ്ട് സെറ്റ് ശൂന്യമായി, നായകതാരം തൂണില്‍ ചാരി നല്ല ഉറക്കവും ഉറക്കത്തിന്റെ ഗാഢത ഒന്നയഞ്ഞപ്പോള്‍ മമ്മൂട്ടികണ്ണു തുറന്നു താനെവിടെയാണ് ഇരിക്കുന്നതെന്ന് ബോദ്ധ്യം വരാതെ അമ്പരന്ന് നില്ക്കുമ്പോഴാണ് ജോയിതോമസ് നടന്ന സംഭവങ്ങള്‍
വിവരിച്ചത്.

തനിക്ക് ഏറെ പ്രതീക്ഷയുള്ള വലിയ പ്രൊജക്ടാണ് ഈ ജോഷി ചിത്രം. സിനിമയ്ക്ക് വേണ്ടി എല്ലാം മാറ്റി വെക്കുന്ന തനിക്ക് സംഭവിച്ച അബദ്ധത്തില്‍ ജോഷിയെ കണ്ട് മാപ്പ് പറയാന്‍ ജോയിക്കൊപ്പം ജോഷിയുടെ ഹോട്ടല്‍ മുറിക്ക് മുമ്പില്‍ താരം ചെന്നു. തുറക്കാത്ത വാതിലിനുമുന്നില്‍ നിന്ന് മാപ്പുപറഞ്ഞു. ഇന്ന് രാത്രി തന്നെ ഷൂട്ടിഗ് പുനരാരംഭിക്കണമെന്ന അഭ്യര്‍ത്ഥിച്ചു.

സാവകാശം കോപം അലിഞ്ഞ് തീര്‍ന്ന ജോഷി അന്നു തന്നെ വീണ്ടും ചിത്രീകരണം തുടങ്ങി, മമ്മൂട്ടി ജാഡയാണെന്നും അഹങ്കാരിയാണെന്നും വിട്ടുകൊടുക്കരുതെന്നും ആരാണ്ടെല്ലാമോ ജോഷിയെ ധരിപ്പിച്ചിരിക്കാം. തന്റെ മുറിയില്‍ വന്നു മാപ്പ് പറയാന്‍ തയ്യാറായ മമ്മൂട്ടി സിനിമയെ എത്രത്തോളം കൂടെ കൊണ്ടു നടക്കുന്നു എന്ന് ജോഷിക്ക് മനസ്സിലായി. ലൊക്കേഷനില്‍ നിന്നു ലൊക്കേഷനിലേക്ക് ഊണും ഉറക്കവുമില്ലാതെ ഓടുമ്പോള്‍ കുടുംബം പോലും മറക്കുന്നു.

ദുല്‍ഖറിനെ ഗര്‍ഭം ചുമക്കുന്ന സുല്‍ഫത്ത് ഹോട്ടല്‍ മുറിയില്‍ വന്നു കാത്തിരിക്കയാണ് മമ്മൂട്ടിയെ കാണാന്‍. ....സിനിമയാണ് മമ്മൂട്ടിയുടെ അഹങ്കാരവും പ്രതിബന്ധതയും കാലം അതു തെളിയിക്കുന്നു മമ്മൂട്ടി ഇന്നും അജയ്യന്‍ സൂപ്പര്‍സ്റ്റാര്‍ തന്നെ.

English summary
Mammootty says no to superstar. It is a common fact that Mammootty has been addressed as superstar or megastar.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam