»   » റെക്കോര്‍ഡാകുമോ? മമ്മൂട്ടി വീണ്ടും കാക്കിയണിയുന്നു, ഇത്തവണ ആരുടെ ചിത്രത്തിന് വേണ്ടിയാണെന്നറിയാമോ?

റെക്കോര്‍ഡാകുമോ? മമ്മൂട്ടി വീണ്ടും കാക്കിയണിയുന്നു, ഇത്തവണ ആരുടെ ചിത്രത്തിന് വേണ്ടിയാണെന്നറിയാമോ?

Posted By: Sanviya
Subscribe to Filmibeat Malayalam

രഞ്ജി പണിക്കരുടെ മകന്‍ നിതിന്‍ പണിക്കര്‍ സംവിധാനം ചെയ്ത കസബ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി വീണ്ടും കാക്കി അണിയുന്നു. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ശ്യാം ദത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി വീണ്ടും പോലീസ് വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

മമ്മൂട്ടി മുമ്പും ഒട്ടേറെ ചിത്രങ്ങളില്‍ പോലീസ് വേഷം അവതരിപ്പിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ശ്യാം ദത്ത് ഒരുക്കുന്ന ഒരു സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമാണിതെന്നാണ് അറിയുന്നത്. ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല.

രാജന്‍ സക്കറിയ

നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത കസബയില്‍ രാജന്‍ സക്കറിയ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതിരിപ്പിച്ചത്. തുടക്കം മുതല്‍ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്കും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

പുത്തന്‍ പണത്തിന്റെ തിരക്കില്‍

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുത്തന്‍ പണം എന്ന ചിത്രത്തിന്റെ തിരക്കിലാണിപ്പോള്‍ മമ്മൂട്ടി. ബിജു മേനോനെ നായകനാക്കി ഒരുക്കിയ ലീല എന്ന ചിത്രത്തിന് ശേഷം രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഒരു ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്കും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

ശ്യാംദറിനൊപ്പം

ശ്യാംദര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിലും മമ്മൂട്ടിയാണ് നായകന്‍. ഒരു അധ്യാപകന്റെ വേഷത്തിലാണ് ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നത്. രഞ്ജിത്തിന്റെ പുത്തന്‍ പണത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായാല്‍ ഉടന്‍ മമ്മൂട്ടി ശ്യാംദര്‍ ചിത്രത്തില്‍ അഭിനയിക്കും.

ദ ഗ്രേറ്റ് ഫാദര്‍

നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ദ ഗ്രേറ്റ് ഫാദര്‍ എന്ന മമ്മൂട്ടി ചിത്രത്തിന്റെ റിലീസിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. സ്‌നേഹയാണ് ചിത്രത്തിലെ നായിക. ബേബി അനിഘ, ആര്യ എന്നിവര്‍ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. മാര്‍ച്ചില്‍ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

English summary
Mammootty In The Shoes Of A Cop Yet Again?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam