മമ്മൂട്ടി ഇനി തീപ്പെട്ടി ചന്ദ്രന്‍
ശൗര്യത്തിലെ ഐപിഎസ് ഓഫീസര്‍ നരേന്ദ്രനെ അവതരിപ്പിച്ചതിനു ശേഷം മമ്മൂട്ടി തീപ്പെട്ടി ചന്ദ്രനാവും. നവംബറില്‍ ചിത്രീകരണം ആരംഭിക്കുന്ന പത്മകുമാറിന്റെ തീപ്പെട്ടി ചന്ദ്രന്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ടൈറ്റില്‍ റോളിലെത്തുന്നത്.
മുഴുക്കുടിയനായ ഓട്ടോ ഡ്രൈവര്‍ തീപ്പെട്ടി ചന്ദ്രന് ദുരന്തസ്മരണകളുടെ ഒരു ഭൂതകാലമാണുള്ളത്. കോഴിക്കോട് നഗരത്തില്‍ ഓട്ടോയോടിക്കുന്ന അയാള്‍ നഗരത്തിലെ എല്ലാ ബാറുകളിലുമെത്തും. ആദ്യത്തെ പെഗ്ഗ് അകത്തുചെല്ലുന്നതോടെ ചന്ദ്രന്‍ മറ്റൊരാളായി മാറും.
മമ്മൂട്ടി ചിത്രങ്ങളായ വേഷം, ബസ് കണ്ടക്ടര്‍, രാപ്പകല്‍ എന്നിവയ്ക്ക് തിരക്കഥയൊരുക്കിയ ടി.എ.റസാഖാണ് തീപ്പെട്ടി ചന്ദ്രന്റെ രചന നിര്‍വഹിക്കുന്നത്.
ഇന്നസെന്റ്, സിദ്ദിഖ്, ജഗതി ശ്രീകുമാര്‍, മാമുക്കോയ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം മനോജ് പിള്ള. ഹൗളി പോട്ടൂരാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications