മമ്മൂട്ടിക്ക് അപൂര്‍വ്വമായൊരു നേട്ടം! ഗൂഗിളിലെ മികച്ച നടന്‍മാരില്‍ മൂന്നാം സ്ഥാനത്ത് മെഗാസ്റ്റാര്‍!
Recommended Video
മലയാളികളുടെ സ്വന്തം താരമാണ് മമ്മൂട്ടി. ഇക്കയെന്നും മെഗാസ്റ്റാറെന്നുമൊക്കെയാണ് അദ്ദേഹത്തെ ആരാധകര്‍ വിളിക്കാറുള്ളത്. വില്ലത്തരത്തില്‍ നിന്നും തുടങ്ങി പിന്നീട് നായകനായി അരങ്ങേറുകയായിരുന്നു അദ്ദേഹം. കരിയറിലെ തുടക്കകാലത്ത് കയ്‌പേറിയ അനുഭവങ്ങളിലൂടെ കടന്നുപോവേണ്ടി വന്നിരുന്നുവെങ്കിലും പിന്നീടങ്ങോട്ട് അദ്ദേഹത്തിന്റെ സമയമായിരുന്നു. താരരാജാവ് എന്ന വിശേഷണത്തിന് അര്‍ഹനായ അദ്ദേഹത്തെ മാറ്റിനിര്‍ത്തിയുള്ള സിനിമയെക്കുറിച്ച് ആലോചിക്കാനേ വയ്യ എന്ന അവസ്ഥയാണ് ഇന്ന്. യുവതാരങ്ങളില്‍ പലരും മാതൃകയാക്കുന്നതും അദ്ദേഹത്തിനെയാണ്. സിനിമ സ്വീകരിക്കുന്ന കാര്യത്തിലായാലും ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതിലായാലും പ്രത്യേക ശ്രദ്ധയാണ് അദ്ദേഹത്തിന്. 68 ന്‍രെ ചെറുപ്പവുമായി മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് അദ്ദേഹം.
പ്രമേയത്തിലെ വ്യത്യസ്തതയ്ക്കാണ് അദ്ദേഹം എന്നും മുന്‍തൂക്കം നല്‍കുന്നത്. നവാഗത സംവിധായകരെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ ഏറെ മുന്നിലാണ് അദ്ദേഹം. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമൊക്കെ അദ്ദേഹത്തിന് ആരാധകരേറെയാണ്. പേരന്‍പും യാത്രയുമൊക്കെ ഗംഭീര വിജയമായി മാറിയതിന് കാരണം അദ്ദേഹത്തിലെ ഭാവപ്പകര്‍ച്ച തന്നെയാണ്. കഥാപാത്രത്തെ അനായാസമായി തന്നിലേക്ക് ആവാഹിക്കുവാനുള്ള ആ കഴിവിനായിരുന്നു കൈയ്യടി ലഭിച്ചത്. ഒന്നിന് പുറകെ ഒന്നൊന്നായി നേട്ടങ്ങള്‍ സ്വന്തമാക്കിയാണ് അദ്ദേഹം മുന്നേറുന്നത്. ഗൂഗിളിലെ മികച്ച നടന്‍മാരില്‍ മെഗാസ്റ്റാറും ഇടംപിടിച്ചുവെന്നറിഞ്ഞതിന്‍രെ സന്തോഷത്തിലാണ് ആരാധകര്‍. മൂന്നാം സ്ഥാനത്താണ് അദ്ദേഹം. ഐഎംഡിബി ലിസ്റ്റ് പ്രകാരമാണ് ഈ നേട്ടം. ഏത് സമയത്തും മാറിമറിഞ്ഞേക്കാവുന്ന കാര്യമാണെങ്കില്‍ക്കൂടിയും ആരാധകര്‍ക്ക് ഇതാഘോഷമാണ്.

നേട്ടങ്ങളും റെക്കോര്‍ഡുകളുമൊന്നും മെഗാസ്റ്റാറിനെ സംബന്ധിച്ച് പുതിയ കാര്യമല്ല. തെന്നിന്ത്യന്‍ ഭാഷകളില്‍ നിന്നെല്ലാമായി മികച്ച പിന്തുണയുമായി മുന്നേറുകയാണ് അദ്ദേഹം. ഐഎംഡിബി ലിസ്റ്റിങ് പ്രകാരം മികച്ച നടനുള്ള ഗൂഗിള്‍ സെര്‍ച്ചില്‍ മൂന്നാം സ്ഥാനത്ത് വരുന്ന പേര് അദ്ദേഹത്തിന്റേതാണെന്നുള്ള വിവരമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ലോകത്തിലെ ഏറ്റവും മികച്ച നടന്‍മാരെ തിരയുമ്പോഴാണ് മമ്മൂട്ടിയുടെ പേരും വരുന്നത്. റോബര്‍ഡ് ഡി നീറോ, അല്‍പാച്ചീനോ എന്നിവര്‍ക്ക് പിന്നാലെയായി 3ാം സ്ഥാനത്താണ് മമ്മൂട്ടിയുടെ പേര് വരുന്നത്. വോട്ടിംഗും റേറ്റിങ്ങുമൊക്കെ അടിസ്ഥാനമാക്കിയാണ് ഈ ലിസ്റ്റ് തയ്യാറാക്കുന്നത്.

ആരാധകപിന്തുണയുടെ കാര്യത്തില്‍ അനുഗ്രഹീതനാണ് മെഗാസ്റ്റാര്‍. ഇക്കയെന്ന് മനസ്സറിഞ്ഞാണ് ആരാധകര്‍ അദ്ദേഹത്തെ വിളിക്കുന്നത്. അദ്ദേഹത്തിന്റെ വിശേഷങ്ങളറിയാനും സിനിമ കാണാനുമൊക്കെയായി കാത്തിരിക്കുന്നവര്‍ ഏറെയാണ്. പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം മുഖ്യ ആകര്‍ഷണമായി അദ്ദേഹം മാറുന്നതിന് പിന്നിലെ പ്രധാന കാരണവും ഇതാണ്. പരുക്കനും പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരനുമെന്നൊക്കെയാണ് വിശേഷണമെങ്കിലും അദ്ദേഹത്തെ പരിചയപ്പെട്ടാല്‍ ആ വിശേഷണം മാറുമെന്ന് പലരും തുറന്നുപറഞ്ഞിരുന്നു.

കരിയറില്‍ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായാണ് അദ്ദേഹം ഓരോ തവണയും എത്തിയത്. മുന്‍നിര സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരങ്ങളും അദ്ദേഹത്തിന് ലഭിച്ചിരുന്നു. കുടുംബ പ്രേക്ഷകരുടെ ഹൃദയത്തില്‍ സ്ഥാനം നേടുന്നതിനോടൊപ്പം തന്നെയായാണ് മാസ്സ് പടങ്ങളും അദ്ദേഹം ചെയ്യുന്നത്. മാസ്സും ക്ലാസുമൊക്കെ ഒരുപോലെ വഴങ്ങുമെന്ന് തെളിയിച്ചാണ് അദ്ദേഹം മുന്നേറുന്നതും. നെഗറ്റീവ് കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോഴും ആരാധകര്‍ അദ്ദേഹത്തിനൊപ്പമായിരുന്നു. പുരസ്‌കാര നേട്ടം കൊണ്ട് മാത്രമല്ല അഭിനയത്തിലെ മികവ് കൂടി പരിഗണിച്ചാണ് അദ്ദേഹത്തിന് മികച്ച നടന്‍ എന്ന വിശേഷണം നല്‍കുന്നതെന്നാണ് ആരാധകരുടെ ഭാഷ്യം.

ചുണ്ടിനും കപ്പിനും ഇടയില്‍ വെച്ച് ദേശീയ പുരസ്‌കാരം നഷ്ടമായിട്ടുണ്ട് മമ്മൂട്ടിക്ക്. അദ്ദേഹം ലിസ്റ്റിലുണ്ടെങ്കില്‍ പിന്നെ നോക്കേണ്ടതില്ലെന്ന അടക്കം പറച്ചിലും സിനിമാമേഖലയിലുണ്ട്. ഇത്തവണ മികച്ച നടനുള്ള നോമിനേഷന്‍ ലിസ്റ്റില്‍ അദ്ദേഹവും ഇടംപിടിച്ചിട്ടുണ്ട്. ലോകസഭ തിരഞ്ഞെടുപ്പിനെത്തുടര്‍ന്നായിരുന്നു പുരസ്‌കാര പ്രഖ്യാപനം നീട്ടിയത്. പേരന്‍പ്, അങ്കിള്‍ തുടങ്ങിയ സിനിമകളിലെ പ്രകടനത്തിലൂടെയാണ് അദ്ദേഹം നോമിനേഷനില്‍ ഇടം പിടിച്ചത്. റാം സംവിധാനം ചെയ്ത പേരന്‍പില്‍ അമുദവനായി അദ്ദേഹം ജീവിക്കുകയായിരുന്നു. മികച്ച നിരൂപകപ്രശംസയായിരുന്നു ചിത്രത്തിന് ലഭിച്ചത്.

ചരിത്ര സിനിമകളുള്‍പ്പടെ നിരവധി ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി ഒരുങ്ങുന്നത്. പ്രഖ്യാപനവേള മുതല്‍ത്തന്നെ ഈ സിനിമകളെല്ലാം വാര്‍ത്തകളില്‍ ഇടംപിടിച്ചതാണ്. നിമിഷനേരം കൊണ്ടാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ തരംഗമായി മാറുന്നത്. മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നതോടെ ആരാധകരുടെ ആവേശം ഇരട്ടിച്ചിരുന്നു. രമേഷ് പിഷാരടി സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയായ ഗാനഗന്ധര്‍വനുമായാണ് ഈ ഓണത്തിന് അദ്ദേഹം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. അജയ് വാസുദേവ് ചിത്രമായ ഷൈലോക്കിലാണ് ഇനി അദ്ദേഹം അഭിനയിക്കുന്നത്.

പിറന്നാളിന് മുന്‍പ് തന്നെ ട്വിറ്ററില്‍ റെക്കോര്‍ഡ് നേടിയിരുന്നു അദ്ദേഹം. സെപ്റ്റംബര്‍ 7നാണ് അദ്ദേഹത്തിന്റെ ജന്മദിനം. ഇത്തവണത്തെ സര്‍പ്രൈസുകളും പ്രഖ്യാപനങ്ങളും എന്തൊക്കെയായിരിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അടുത്തിടെയായിരുന്നു ദുല്‍ഖറിന്‍രെ പിറന്നാള്‍ കഴിഞ്ഞത്. സിനിമയില്‍ നിന്നും ബ്രേക്കെടുത്ത് കുടുംബത്തോടൊപ്പമുള്ള അവധിയാഘോഷത്തിലാണ് മെഗാസ്റ്റാര്‍ എന്നുള്ള വിവരമായിരുന്നു അടുത്തിടെ ലഭിച്ചത്.

മമ്മൂട്ടിക്ക് പിന്നാലെയായി സിനിമയിലേക്കെത്തിയതാണ് ദുല്‍ഖര്‍ സല്‍മാന്‍. സെക്കന്‍ഡ് ഷോയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വരവ്. തുടക്കത്തില്‍ താരപുത്രന്‍ ഇമേജായിരുന്നുവെങ്കിലും ആ ചട്ടക്കൂട് ഭേദിച്ച് സ്വന്തമായ ഇടംനേടിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം സാന്നിധ്യം അറിയിച്ചിട്ടുണ്ട് ദുല്‍ഖര്‍. മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ഒരുമിച്ചുള്ള സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. മികച്ച തിരക്കഥ ലഭിച്ചാല്‍ അങ്ങനെ സംഭവിക്കുമെന്ന് നേരത്തെ ദുല്‍ഖര്‍ പറഞ്ഞിരുന്നു. ആ ആഗ്രഹം ഇന്നും സ്വപ്‌നമായി ശേഷിക്കുകയാണ്.


Click it and Unblock the Notifications