»   » തോപ്പില്‍ ജോപ്പന്റെ പണി കഴിഞ്ഞാല്‍ മമ്മൂട്ടിയ്ക്ക് വിശ്രമം

തോപ്പില്‍ ജോപ്പന്റെ പണി കഴിഞ്ഞാല്‍ മമ്മൂട്ടിയ്ക്ക് വിശ്രമം

Posted By: Sanviya
Subscribe to Filmibeat Malayalam


മമ്മൂട്ടിയുടെ രണ്ട് ചിത്രങ്ങളാണ് പണികള്‍ പൂര്‍ത്തിയായി റിലീസിന് ഒരുങ്ങി നില്‍ക്കുന്നത്. വൈറ്റും കസബയും. ഉദയ് അനന്തന്‍ സംവിധാനം ചെയ്യുന്ന വൈറ്റിന്റെ ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളും നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. എങ്കിലും പല കാരണങ്ങളാലും ചിത്രത്തിന്റെ റിലീസ് ഡേറ്റ് നീട്ടി വച്ചിരിക്കുകയാണ്. ആഗസ്റ്റില്‍ ചിത്രം തിയേറ്ററില്‍ എത്തുമെന്നാണ് ഇപ്പോള്‍ അറിയുന്നത്. എന്നാല്‍ അതിന് മുമ്പേ കസബ തിയേറ്ററില്‍ എത്തും. നിതിന്‍ രഞ്ജി പണിക്കരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഇപ്പോള്‍ ജോണി ആന്റണി സംവിധാനം ചെയ്യുന്ന തോപ്പില്‍ ജോപ്പന്റെ തിരക്കിലാണ് മമ്മൂട്ടി. ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി അച്ഛായന്‍ വേഷത്തില്‍ എത്തുന്ന ചിത്രം. തോപ്പാംകുടിയിലെ ജോപ്പന്‍ എന്ന കര്‍ഷകന്റെ വേഷമാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രീകരണം 22ന് പൂര്‍ത്തിയാകുമെന്ന് പറയുന്നു.

mammootty

തോപ്പില്‍ ജോപ്പന്റെ ചിത്രീകരണത്തിന് ശേഷം മമ്മൂട്ടി വിശ്രമമെടുക്കുമെന്നും പറയുന്നു. അതിന് ശേഷമെ തമിഴ് ചിത്രം പേരന്‍പിന്റെ ചിത്രീകരണത്തിലേക്ക് കടക്കുക. കിടിലന്‍ ലുക്കിലാണ് മമ്മൂട്ടി പേരന്‍പില്‍ എത്തുന്നതെന്നും പറയുന്നു. പേരന്‍പിന് ശേഷം വീണ്ടും മലയാളത്തില്‍ പൃഥ്വിരാജ് നിര്‍മ്മിക്കുന്ന ചിത്രത്തിലാകും അഭിനയിക്കുക.

പൃഥ്വിരാജ് നിര്‍മ്മിക്കുന്ന മമ്മൂട്ടി ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മുഹമ്മദ് ഹനീഫയാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും മുഹമ്മദ് ഹനീഫ തന്നെയാണ്. തൃശ്ശൂരാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

English summary
Mammootty in Thoppil Joppan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam