»   » കാളവണ്ടിയില്‍ പ്രചരണം, തോപ്പില്‍ ജോപ്പനെ വ്യത്യസ്തനാക്കുന്നത് കണ്ടോ!

കാളവണ്ടിയില്‍ പ്രചരണം, തോപ്പില്‍ ജോപ്പനെ വ്യത്യസ്തനാക്കുന്നത് കണ്ടോ!

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പനാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഒക്ടോബര്‍ ഏഴിന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പ്രചരണ പരിപാടികളും തുടങ്ങി. ഇതുവരെ കാണാത്ത രസകരമായ പ്രചരണ പരിപാടികളാണ് ചിത്രത്തിന് വേണ്ടി സംഘടിപ്പിച്ചിരിക്കുന്നത്.

വിവിധ ജില്ലകളിലെ ആരാധക സംഘങ്ങളാണ് തോപ്പില്‍ ജോപ്പനെ വ്യത്യസ്തമായ രീതിയില്‍ പ്രചരണം നടത്തുന്നത്. കാളവണ്ടിയിലാണ് പ്രചരണം. പ്രചരണം നടത്തുന്നതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ചിത്രങ്ങള്‍ കാണാം..


റെക്കോര്‍ഡ് തകര്‍ക്കുന്നു

മമ്മൂട്ടി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം. തുടക്കം മുതല്‍ക്കെ ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറിനും മികച്ച പ്രതികരണമായിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ 24 മണിക്കൂറുകൊണ്ട് 6.7 ലക്ഷം ആളുകളാണ് യൂട്യൂബിലൂടെ കണ്ടത്.


തോപ്പില്‍ ജോപ്പനെ കുറിച്ച്

താപ്പാന എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി നായകനാക്കി ജോണി ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് തോപ്പില്‍ ജോപ്പന്‍. നിഷാദ് കോയയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.


നായികമാര്‍ നായികമാര്‍

മംമ്തയും ആന്‍ഡ്രിയയുമാണ് ചിത്രത്തിലെ നായികമാര്‍.


മറ്റ് കഥാപാത്രങ്ങള്‍

ഹരിശ്രീ അശോകന്‍, സലിം കുമാര്‍, രഞ്ജി പണിക്കര്‍, സുരേഷ് കൃഷ്ണ, അലന്‍സിയര്‍, സാജു നവോദയ, ബേബി അക്ഷര എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


English summary
Mammootty Thoppil Joppan road show.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam