കമലിന്റെ ആക്ഷേപഹാസ്യചിത്രത്തില്‍ മമ്മൂട്ടി
മെഗാസ്റ്റര്‍ മമ്മൂട്ടി സംവിധായകന്‍ കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വീണ്ടും നായകനായി എത്തുന്നു. പിഎസ് റഫീഖ് തിരക്കഥയൊരുക്കുന്ന ചിത്രം ആക്ഷേപഹാസ്യ ചിത്രമായിരിക്കുമെന്നാണ് സൂചന.
മമ്മൂട്ടി ഈ ചിത്രത്തില്‍ ഒരു സാധാരണ ഗ്രാമീണനായിട്ടാണ് അഭിനയിക്കുക. ഈ സാധാരണക്കാരന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പുറത്തുപറയാന്‍ കഴിയില്ലെന്ന് റഫീഖ് പറയുന്നു.

മമ്മൂട്ടി ഏറ്റവും ഒടുവില്‍ അഭിനയിച്ച കമല്‍ ചിത്രം കറുത്ത പക്ഷികളായിരുന്നു. 2006ല്‍ റിലീസ് ചെയ്ത ഈ ചിത്രം മികച്ച കുടുംബചിത്രത്തിനും ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ ചിത്രമായിരുന്നു.
പുതിയ കമല്‍ ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം മറ്റേതെല്ലാം താരങ്ങളുണ്ടെന്നുള്ള വിവരവും പേരെന്താണെന്ന കാര്യവും അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല. നേരത്തേ മമ്മൂട്ടി അഭിനയിച്ച മികച്ചൊരു ആക്ഷേപഹാസ്യ ചിത്രമായിരുന്നു രഞ്ജിത്തിന്റെ പ്രാഞ്ജിയേട്ടന്‍ ആന്റ് ദി സെയ്ന്റ്. മലയാളികളുടെ ഇഷ്ടചിത്രങ്ങളില്‍ ഇടം നേടിയ പ്രാഞ്ചിയേട്ടന്‍ മാതൃകയിലുള്ളതാവുമോ മമ്മൂട്ടിയെ നായകനാക്കി കമല്‍ ഒരുക്കുന്ന ആക്ഷേപഹാസ്യ ചിത്രം.


Click it and Unblock the Notifications











