മമ്മൂട്ടി-ഷാജി കൈലാസ്: തീപ്പൊരി കൂട്ടുകെട്ട് വീണ്ടും
കിംഗ്, ട്രൂത്ത്, വല്യേട്ടന്‍...തിയറ്ററുകളില്‍ ഹിറ്റുകളുടെ ഇടിമുഴക്കങ്ങള്‍ സൃഷ്ടിച്ച തീപ്പൊരി കൂട്ടുകെട്ട് വീണ്ടും.
വര്‍ഷങ്ങളുടെ ഇടവേളയ്‌ക്കു ശേഷം മമ്മൂട്ടിയും ആക്ഷന്‍ ചിത്രങ്ങളുടെ അവസാന വാക്കായ ഷാജി കൈലാസും വീണ്ടും ഒന്നിയ്‌ക്കുന്നുവെന്ന വാര്‍ത്ത കേള്‍ക്കുന്നതേ ആരാധകരെ ഹരംകൊള്ളിയ്ക്കുമെന്ന കാര്യമുറപ്പാണ്.
എ.കെ സാജന്‍ തിരക്കഥയൊരുക്കുന്ന മമ്മൂട്ടി-ഷാജി ചിത്രം നിര്‍മ്മിയ്‌ക്കുന്നത് അരോമയുടെ ബാനറില്‍ എം. മണിയാണ്.
ലാലിനെ നായകനാക്കി ഒരുക്കുന്ന റെഡ് ചില്ലീസ് പൂര്‍ത്തിയാക്കുന്നതിന്റെ തിരക്കിലാണിപ്പോള്‍ സാജനും ഷാജിയും. ഇത് പൂര്‍ത്തിയാക്കിയതിന് ശേഷം ഉടന്‍ മമ്മൂട്ടി ചിത്രം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
ഷാജിയും എ.കെ സാജനും തുടര്‍ച്ചയായി ഒരുമിയ്‌ക്കുന്ന മൂന്നാമത്തെ ചിത്രമായിരിക്കുമിത്. ഇവരുടെ തന്നെ മുന്‍ചിത്രമായ ചിന്താമണി കൊലക്കേസ് വന്‍ വിജയം കൊയ്‌തിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications