സച്ചിയുടെ തിരക്കഥയില്‍ മമ്മൂട്ടി ചിത്രം

By Ajith Babu

പരാജയങ്ങളുടെ പരമ്പരയ്ക്ക് വിരാമമിടാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് മമ്മൂട്ടി. രഞ്ജിത്തിന്റെ തിരക്കഥയില്‍ ജിഎസ് വിജയന്‍ സംവിധാനം ചെയ്ത ബാവുട്ടിയുടെ നാമത്തില്‍ എന്ന ചിത്രമാണ് മമ്മൂട്ടിയെ വീണ്ടും ബോക്‌സ് ഓഫീസിന്റെ താരമാക്കിയത്്. തിയറ്ററുകളില്‍ അമ്പത് നാള്‍ പിന്നിട്ട ചിത്രത്തില്‍ മണ്ണിന്റെ മണമുള്ള കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ബാവുട്ടിയുടെ കോഴിക്കോടന്‍ സംഭാഷണശൈലിയും ആരാധകര്‍ക്ക് ഏറെ ഇഷട്‌പ്പെട്ടിരുന്നു.

ഇപ്പോഴിതാ മമ്മൂട്ടി ഒരിയ്ക്കല്‍ കൂടി ബാവുട്ടിയാകാനൊരുങ്ങുകയാണ്. ഒരു രണ്ടാംഭാഗമാണെന്ന് തെറ്റിദ്ധരിയ്‌ക്കേണ്ട, നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ബാവുട്ടിയെന്ന കഥാപാത്രത്തിനോട് സാദൃശ്യമുള്ള വേഷത്തിലാണ് മമ്മൂട്ടിയെത്തുന്നത്.

ബാവുട്ടിയെന്ന കഥാപാത്രവുമായി ഏറെ ചേര്‍ന്ന് നില്‍ക്കുന്നതായിരിക്കും തന്റെ സിനിമയിലെ കഥാപാത്രവുമെന്ന് അരുണ്‍ ഗോപി പറയുന്നു. കുടുംബപ്രേക്ഷകരെ ലക്ഷ്യം വച്ചൊരുക്കുന്ന ചിത്രത്തില്‍ ബന്ധങ്ങളുടെ മൂല്യവും പ്രാധാന്യവുമാണ് ചര്‍ച്ച ചെയ്യുന്നത്..യുവതിരക്കഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ സച്ചിയാണ് ഈ ചിത്രത്തിന് വേണ്ടി തൂലിക ചലിപ്പിയ്ക്കുന്നത്.

എന്നും നവാഗതര്‍ക്ക് പ്രോത്സാഹനം നല്‍കിയിട്ടുള്ള മമ്മൂട്ടിയെന്നും തനിയ്ക്കും അത് ലഭിയ്ക്കുമെന്ന് തന്നെയാണ് കരുതുന്നതെന്നും അരുണ്‍ പറയുന്നു. ഈ വര്‍ഷാവസാനത്തോടെ ചിത്രം തിയറ്ററുകളിലെത്തിയ്ക്കാനാണ് സംവിധായകന്റെ ശ്രമം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X