പുതിയ ഗെറ്റപ്പില്‍ മമ്മൂട്ടി വീണ്ടും, ഇത്തവണ ഷൈലോക്!!
ചെറിയൊരു ബ്രേക്കിന് ശേഷം മമ്മൂട്ടി വീണ്ടും സിനിമാ ചിത്രീകരണ തിരക്കുകളിലേക്ക്. പുതിയ ചിത്രമായ ഷൈലോക്കിന്റെ ഷൂട്ടിങ് ആഗസ്റ്റ് രണ്ടാം വാരത്തോടെ ആരംഭിയ്ക്കുമെന്ന് ഔദ്യോഗിക അറിയിപ്പ്. അജയ് വാസുദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സിനിമയുടെ പൂജ ആഴ്ചകള്‍ക്ക് മുന്‍പ് നടന്നിരുന്നു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും പങ്കെടുത്ത പൂജാ ചടങ്ങില്‍ വച്ചാണ് സിനിമയുടെ പേരും മറ്റ് കാര്യങ്ങളും വെളിപ്പെടുത്തിയത്. മമ്മൂട്ടി ഗ്രേഷേഡിലുള്ള വേഷമാണ് ചിത്രത്തില്‍ സ്വീകരിക്കുന്നത് എന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

ഇതൊരു മാസ് ആക്ഷന്‍ ഫാമിലി എന്റര്‍ടൈന്‍മെന്റാണെന്നാണ് ചിത്രത്തിന്റെ സംവിധായകന്‍ പറഞ്ഞത്. മമ്മൂക്കയെ ജനങ്ങള്‍ വിളിയ്ക്കുന്ന പേരാണ് ഷൈലക്. അത് തന്നെ ചിത്രത്തിന്റെ പേരുമാക്കുകയായിരുന്നു. അനീഷ് അഹമ്മദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്.
മീനയാണ് ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. രാജ്കിരണ്‍ മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ബിബിന്‍ ജോര്‍ജ്ജ്, ബൈജു സന്തോഷ്, സിദ്ദഖ്, കലാഭവന്‍ ഷാജോണ്‍, ഹാരിഷ് കണാരന്‍, ജോണ്‍ വിജയ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. എറണാകുളവും കോയമ്പത്തൂരുമാണ് പ്രധാന ലൊക്കേഷന്‍.


Click it and Unblock the Notifications











