മമ്മൂട്ടി-റാഫി-മെക്കാര്‍ട്ടിന്‍ കൂട്ടുക്കെട്ട് വീണ്ടും
മായാവി എന്ന മെഗാഹിറ്റിനു ശേഷം മമ്മൂട്ടി-റാഫി-മെക്കാര്‍ട്ടിന്‍ കൂട്ടുക്കെട്ട് വീണ്ടുമൊന്നിയ്‌ക്കുന്നു.
1980ല്‍ പുറത്തിറങ്ങിയ ജയന്‍ ചിത്രമായ 'ലൗ ഇന്‍ സിംഗപ്പൂര്‍' എന്ന സിനിമയുടെ പേരു തന്നെയാണ് പുതിയ മമ്മൂട്ടി-റാഫി മെക്കാര്‍ട്ടിന്‍ ചിത്രത്തിനും നല്‌കിയിരിക്കുന്നത്.
2007ലെ ആദ്യ മെഗാഹിറ്റായ മായാവിയില്‍ തിരക്കഥാക്കൃത്തുക്കളുടെ വേഷമാണ് റാഫി-മെക്കാര്‍ട്ടിന്‍മാര്‍ക്ക് ഉണ്ടായിരുന്നതെങ്കില്‍ പുതിയ ചിത്രത്തില്‍ സംവിധായകരുടെയും കൂടി റോളിലാണ് ഈ ഹിറ്റ് ജോഡികള്‍ ഒന്നിയ്‌ക്കുന്നത്.
ഇതാദ്യമായാണ് ഒരു മമ്മൂട്ടി ചിത്രം റാഫി-മെക്കാര്‍ട്ടിന്‍മാര്‍ സംവിധാനം ചെയ്യുന്നത്. മായാവിയുടെ തിരക്കഥ ഒരുക്കിയത് ഇവരാണെങ്കിലും സംവിധാനം ചെയ്‌തത് റാഫിയുടെ ഇളയ സഹോദരനായ ഷാഫിയായിരുന്നു.
'ലൗ ഇന്‍ സിംഗപ്പൂര്‍' ഇരട്ട സംവിധായകരായ റാഫി-മെക്കാര്‍ട്ടിന്‍മാരുടെ പതിനെട്ടാമത്തെ തിരക്കഥയും ഒമ്പതാമത്തെ സംവിധാന സംരംഭവുമാണ്. ഒക്ടോബര്‍ അവസാനത്തോടെ ഷൂട്ടിംഗ് ആരംഭിയ്‌ക്കുന്ന ചിത്രം മമ്മൂട്ടിയുടെ 2009ലെ ആദ്യ ചിത്രമായിരിക്കും.


Click it and Unblock the Notifications