മധ്യവയസ്ക്കനായ കാമുകനായി മമ്മൂട്ടി, പ്രണയിക്കുന്നത് 25കാരിയെ
അടുത്തിടെ കുടുംബസ്ഥന്റെ വേഷങ്ങളിലൂടെ തിളങ്ങിയ മമ്മൂട്ടി വീണ്ടും കാമുന്റെ വേഷത്തിലേയ്ക്ക് മടങ്ങിപ്പോകുന്നു. ഏറെനാളായി മ്മൂട്ടി ആരാധകര്‍ അദ്ദേഹത്തെ കാമുകന്റെ വേഷത്തില്‍ കണ്ടിട്ട്. 25കാരിയായ നായികയെ പ്രണയിക്കുന്ന മധ്യവയസ്‌ക്കനായ കാമുകന്റെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. കേരള കഫേ സിനിമ പരമ്പരയില്‍ മൃത്യുഞ്ജയം എന്ന സിനിമയൊരുക്കിയ ഉദയ് അനന്തന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി കാമുകനാവുന്നത്.
വൈറ്റ് എന്നാണ് ചിത്രത്തിന് താത്ക്കാലികമായി നല്‍കിയിരിയ്ക്കുന്ന പേര്. ഉദയ് അനന്തന്‍, നന്ദിനി വല്‍സന്‍, പ്രവീണ്‍ ബാലകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിയ്ക്കുന്നത്. ബിപിന്‍ ചന്ദ്രനാണ് സംഭാഷണം. ഔസേപ്പച്ചനാണ് സംഗീത സംവിധാനം. പ്രധാനമായും ലണ്ടനിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക.

രാക്കുയിലിന്‍ രാഗസദസില്‍, കാണാമറയത്ത് എന്നീ ചിത്രങ്ങളില്‍ കണ്ട ശക്തമായ കാമുക കഥാപാത്രങ്ങള്‍ക്ക് ശേഷം മികച്ച കാമുകനായി മമ്മൂട്ടിയെ പുതിയ ചിത്രത്തില്‍ കാണാമെന്നാണ് പ്രതീക്ഷ. മധ്യവയസ്‌ക്കനായി സ്‌ക്രീനിലും പ്രത്യക്ഷപ്പെടുമ്പോള്‍ അത്തരം കാമുക വേഷത്തെ മമ്മൂട്ടി എങ്ങനെ കൈകാര്യം ചെയ്യും എന്നറിയാന്‍ കാത്തിരിയ്ക്കുകയാണ് ആരാധകര്‍. ചിത്രത്തിലെ നായികയെ ഇതുവരേയും നിശ്ചയിച്ചിട്ടില്ല. സിദ്ദീഖ് സംവിധാനം ചെയ്ത ഭാസ്‌കര്‍ ദി റാസ്‌ക്കല്‍ ആണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന അച്ചാ ദിന്‍, കമല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം എന്നിവയുടെ പണിപ്പുരയിലാണ് മമ്മൂട്ടി.


Click it and Unblock the Notifications











