മമ്മൂട്ടിയും 'കാസനോവ'യാകുന്നു ?

By Lakshmi

സൂപ്പര്‍താര ചിത്രങ്ങളില്‍ നാലും അഞ്ചും നായികമാരുണ്ടാവുകയെന്നത് പുതിയ കാര്യമല്ല. മോഹന്‍ലാലാണ് ഇക്കാര്യത്തില്‍ മലയാളത്തില്‍ എന്നും മുന്നില്‍നില്‍ക്കുന്നത്. രണ്ടിലേറെ നായികമാരുള്ള ഏറെ മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ട്. അടുത്തകാലത്ത് വന്ന കാസനോവയും, ലേഡീസ് ആന്റ് ജെന്റില്‍മാന്‍ എന്നിവയുമെല്ലാം രണ്ടിലേറെ നായികമാരുള്ള ചിത്രങ്ങളായിരുന്നു.

മമ്മൂട്ടിച്ചിത്രങ്ങളില്‍ പൊതുവേ നായികാ ധാരാളിത്തം ഉണ്ടാകാറില്ല. മമ്മൂട്ടി കാസനോവ ഇമേജുമായി അഭിനയിച്ചിട്ടുള്ള പടങ്ങള്‍ തീരെ ഇല്ലെന്നുതന്നെ പറയാം. 1990ല്‍ ഇറങ്ങിയ കുട്ടേട്ടനാണ് ഇത്തരത്തിലുള്ള ഒരു ചിത്രം. എന്നാല്‍ നായികാ ധാരാളിത്തമുള്ള ചിത്രങ്ങളിലേയ്ക്ക് മമ്മൂട്ടിയും എത്തുകയാണ്. മെക്കാര്‍ട്ടിന്‍ തിരക്കഥയെഴുതുന്ന ചിത്രത്തിലാണ് മമ്മൂട്ടിയ്ക്ക് പലനായികമാരെ കിട്ടുന്നത്. പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അഞ്ച് നായികമാരാണ് ചിത്രത്തിലുണ്ടാവുക.

Mammootty

തിരക്കഥയെഴുത്ത് അവസാനഘട്ടത്തിലാണെന്നും ഇതുവരെ ചെയ്തിട്ടില്ലാത്ത തരത്തിലൊരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുകയെന്നും സംവിധായകന്‍ സുരേഷ് ബാബു പറയുന്നു. ത്രില്ലര്‍, കുടുംബചിത്രം, കോമഡി എന്നിങ്ങനെയുള്ള എല്ലാ ചേരുവകളും ചേര്‍ത്താണ് ചിത്രമൊരുക്കുന്നത്.

മമ്മൂട്ടിയ്ക്ക് അഞ്ച് നായികമാര്‍ എന്നതു തന്നെയാകും ചിത്രത്തിന്റെ ഹൈലൈറ്റ് എന്നും സംവിധായകന്‍ പറയുന്നു. ചിത്രത്തിലെ നായികമാരെയും മറ്റു താരങ്ങളെയും തീരുമാനിയ്ക്കാന്‍ ഇനിയും സമയമെടുക്കുമെന്നും സുരേഷ് ബാബു അറിയിച്ചു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X