ലവ് ഇന് സിംഗപ്പൂര് ഒക്ടോബര് 9ന് തുടങ്ങും
ഹാസ്യ ചിത്രങ്ങളിലൂടെ മലയാളിയുടെ മനം കവര്‍ന്ന റാഫി മെക്കാര്‍ട്ടിന്‍മാരുടെ ആദ്യ മമ്മൂട്ടി ചിത്രമായ ലവ് ഇന് സിംഗപ്പൂര്‍ വിജയദശമി ദിനമായ ഒക്ടോബര്‍ 9ന് ഷൂട്ടിംഗ് തുടങ്ങും.
തമിഴ്‌നാട്ടിലെ കാരൈക്കുടിയും സിംഗപ്പൂരുമാണ് ചിത്രത്തിന്റെ പ്രധാന ഷൂട്ടിംഗ് ലൊക്കേഷനുകള്‍. ആക്രി മച്ചുവെന്ന കഥാപാത്രത്തിനാണ് മമ്മൂട്ടി ചിത്രത്തില്‍ ജീവന്‍ പകരുക.
സെയ്‌ഫ് അലിഖാനോടൊപ്പം താജ്‌മഹല്‍ ടീയുടെ പരസ്യത്തില്‍ അഭിനയിച്ച കീര്‍ത്തി കുല്‍ഹാറാണ് നായിക. പരസ്യത്തില്‍ തിളങ്ങിയ താരത്തെ നായികയാക്കാന്‍ മമ്മൂട്ടി തന്നെയാണ് നിര്‍ദ്ദേശിച്ചത്.
എംഎച്ച്‌എം ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിയ്‌ക്കുന്ന ലവ് ഇന്‍ സിംഗപ്പൂരിന്റെ വിതരണം വൈശാഖ ഫിലിംസാണ്. 2009 ജനുവരി 23ന് ചിത്രം പ്രദര്‍ശനത്തിനെത്തിയ്‌ക്കാനാണ് നിര്‍മാതാക്കളുടെ തീരുമാനം.


Click it and Unblock the Notifications