മമ്മൂട്ടിയുടെ സെല്‍ഫിയില്‍ ദിലീപും മോഹന്‍ലാലും ചാക്കോച്ചനും ഉണ്ണിയും! ലേറ്റസ്റ്റ് ചിത്രം വൈറലാവുന്നു
താരങ്ങളെല്ലാം ഒരുമിച്ച് പങ്കെടുക്കുന്ന പരിപാടികളും ചടങ്ങുകളുമെല്ലാം വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. തിരക്കിട്ട ഷെഡ്യൂളുകളില്‍ നിന്നും മാറി ഇടയ്ക്ക് എല്ലാവരും ഒരുമിച്ച് കൂടാറുണ്ട്. അമ്മയുടെ യോഗം താരങ്ങള്‍ ആഘോഷമാക്കി മാറ്റുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് ഇതാണ്. യോഗത്തിനിടയിലെ സന്തോഷനിമിഷങ്ങള്‍ പങ്കുവെച്ച് എല്ലാവരും എത്താറുണ്ട്. ചിത്രങ്ങളും വീഡിയോയുമൊക്കെ നിമിഷനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്്. ഇപ്പോഴിതാ അത്തരത്തിലൊരു ചിത്രമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. അമ്മയുടെ യോഗമാണോ അതോ വേറെ പരിപാടിക്ക് വേണ്ടിയാണോ ഇവരെല്ലാം ഒരുമിച്ചതെന്നാണ് ആരാധകരുടെ ചോദ്യം.
ഉണ്ണി മുകുന്ദനാണ് ഫേസ്ബുക്കിലൂടെ ചിത്രം പങ്കുവെച്ചിട്ടുള്ളത്. മമ്മൂട്ടി പകര്‍ത്തിയ സെല്‍ഫിയില്‍ സിദ്ദിഖ്, ജയറാം, ദിലീപ്, മോഹന്‍ലാല്‍, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, ഉണ്ണി മുകുന്ദന്‍ എന്നിവരാണുള്ളത്. അതീവ സന്തോഷത്തോടെ ചിരിച്ച മുഖവുമായാണ് എല്ലാവരും ചിത്രത്തിനായി പോസ്റ്റ് ചെയ്തിട്ടുള്ളത്. ദിലീപും ജയറാമും മൊട്ടയടിച്ചിരിക്കുകയാണ്. കേശു ഈ വീടിന്റെ നാഥന് വേണ്ടിയാണ് ദിലീപ് മൊട്ടയടിച്ചത്, വ്യത്യസ്തമായ ലുക്കിലുള്ള താരത്തിന്റെ ചിത്രം വൈറലായി മാറിയിരുന്നു.

കുചേലനാവുന്നതിന് വേണ്ടിയായിരുന്നു ജയറാം മൊട്ടയടിച്ചത്. മിക്കവരും കറുത്ത ഷര്‍ട്ടണിഞ്ഞ് എത്തിയപ്പോള്‍ മമ്മൂട്ടി മഞ്ഞയിലായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ഡിന്നറിന് ശേഷം എന്ന ക്യാപ്ഷനുമായാണ് ഉണ്ണി മുകുന്ദന്‍ ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇതിനകം തന്നെ ചിത്രം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. വെള്ളിത്തിരയില്‍ ഇവരെയെല്ലാം ഒരൊറ്റ സ്‌ക്രീനിലോ സിനിമയിലോ എന്നാണ് കാണാനാവുകയെന്നുള്ള ചോദ്യങ്ങളും ആരാധകര്‍ ഉന്നയിച്ചിട്ടുണ്ട്.


Click it and Unblock the Notifications