»   »  മമ്മൂക്കയെ പ്രേമിക്കാന്‍ തൃഷ കേരളക്കരയിലേക്ക്

മമ്മൂക്കയെ പ്രേമിക്കാന്‍ തൃഷ കേരളക്കരയിലേക്ക്

Posted By: AkhilaKS
Subscribe to Filmibeat Malayalam

തമിഴകത്തിന്റെ താര സുന്ദരിയായ തൃഷ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നു. അതും മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയുടെ നായികാ വേഷം അവതരിപ്പിച്ചു കൊണ്ടാണ് തൃഷയുടെ അരങ്ങേറ്റം. ഉദയ് അനന്തന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന വൈറ്റ് എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്.

മലയാളത്തില്‍ നിന്നും മുമ്പും നിരവധി ഓഫറുകള്‍ തൃഷയെ തേടി എത്തിയിരുന്നു. എന്നാല്‍ തിരക്കഥ ഇഷ്ടമാകാത്തതുകൊണ്ടും ഡേറ്റ് പ്രോബ്ലം മൂലമാണ് മലയാളത്തിലെ മറ്റ് ഓഫറുകള്‍ നിരസിച്ചതെന്നാണ് താരം പറയുന്നത്.

trisha-mammootty

വ്യത്യസ്ത സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന ഒരു പ്രണയ കഥയാണ് വെറ്റ് എന്ന ചിത്രം. രാജ്യത്തെ പ്രമുഖ നിര്‍മ്മാണ കമ്പിനിയായ ഇറോസ് ഇന്റര്‍നാഷണലാണ് വൈറ്റ് നിര്‍മ്മിച്ച് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്. രഞ്ജി പണിക്കര്‍, ഷംന കാസിം തുടങ്ങിയ ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

പ്രണയകാലം. മൃത്യുഞ്ജയം എന്നി സിനിമകള്‍ക്ക് ശേഷം ഉദയ് അനന്തന്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സിനിമയാണ് വൈറ്റ് എന്ന ചിത്രം. രാഹുല്‍ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. പരസ്യചിത്രത്തില്‍ പ്രശ്‌സതനായ ഗണേഷാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സെപ്തംബര്‍ 25ന് ലണ്ടനിലാണ് വൈറ്റിന്റെ ചിത്രീകരണം ആരംഭിക്കുക.

English summary
Mammootty plays the role of the upcoming movie titled 'White'. The movie is directed by Uday Ananthan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam