മോഹന്‍ലാല്‍ രാജശില്‍പിയെങ്കില്‍ മമ്മൂട്ടിയോ?

By Aswathi

1992 ല്‍ ആര്‍ സുകുമാരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാല്‍ ശില്‍പിയായിരുന്നു. ചിത്രത്തിന്റെ പേര് രാജശില്‍പി. മലയാളത്തിലെ എവര്‍ഗ്രീന്‍ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിലാണ് രാജശില്‍പി. ഇപ്പോഴിതാ മമ്മൂട്ടി ശില്‍പി ആകുന്നതായി വാര്‍ത്തകള്‍. സിനിമയുടെ പേര് പുറത്തുവിട്ടിട്ടില്ല.

ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം കമലും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രത്തിലാണ് മമ്മൂട്ടി ശില്‍പിയായി എത്തുന്നത്. കറുത്ത പക്ഷികള്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ഒടുവില്‍ മമ്മൂട്ടിയും കമലും ഒന്നിച്ചത്. മഴയത്തും മുമ്പേ, അഴകിയ രാവണന്‍, രാപ്പകല്‍ എന്നീ ചിത്രങ്ങളും കമലും മമ്മൂട്ടിയും ഒന്നിച്ചപ്പോള്‍ മലയാളത്തില്‍ സംഭവിച്ച സൂപ്പര്‍ഹിറ്റുകളാണ്.

mammootty

ആമേന്‍ എന്ന ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതിയ പി എസ് റഫീക്കാണ് ഈ പുതിയ മമ്മൂട്ടി - കമല്‍ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ജുവല്‍ മേരിയാണ് ചിത്രത്തിലെ നായിക. ജുവലിന്റെ ആദ്യ ചിത്രമായ, മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ച പത്തേമാരി റിലീസാകുന്നതിന് മുമ്പാണ് വീണ്ടും ഇരുവരും ഒന്നിക്കുന്നത്.

ജയറാമിനെ നായകനാക്കി ഒരുക്കിയ നടനാണ് കമല്‍ ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. സാമ്പത്തികവിജയം നേടിയില്ലെങ്കിലും ചിത്രം നിരൂപകപ്രശംസ നേടി. സിദ്ദിഖിന്റെ ഭാസ്‌ക്കര്‍ ദ റാസ്‌ക്കലാണ് മമ്മൂട്ടിയുടെ അടുത്ത റിലീസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X