2 ഭാഷകളില്‍ മികച്ച നടനുളള നോമിനേഷന്‍! അപൂര്‍വ്വ നേട്ടവുമായി മമ്മൂട്ടി!

By Midhun Raj

കഴിഞ്ഞ വര്‍ഷം മലയാളത്തിന് പുറമെ മറ്റ് ഇന്‍ഡസ്ട്രികളിലും തിളങ്ങിയ താരമാണ് മമ്മൂട്ടി. തമിഴില്‍ പേരന്‍പ്, തെലുങ്കില്‍ യാത്ര തുടങ്ങിയ സിനിമകളിലൂടെ നടന്‍ പ്രേക്ഷക പ്രശംസ നേടിയത്. അഞ്ച് സിനിമകളുമായിട്ടാണ് സൂപ്പര്‍ താരം മലയാളത്തിലും മുന്നേറിയത്. ഇത്തവണത്തെ ക്രിട്ടിക്‌സ് ചോയ്‌സ് ഫിലിം അവാര്‍ഡ്‌സില്‍ മികച്ച നടനുളള രണ്ട് നോമിനേഷനുകളാണ് മെഗാസ്റ്റാര്‍ നേടിയിരിക്കുന്നത്. തമിഴ്, മലയാളം ഭാഷകളില്‍ ഒരേസമയം നോമിനേഷനുകള്‍ നേടി അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് നടന്‍.

mammootty,

പേരന്‍പ്, ഉണ്ട എന്നീ സിനിമകളിലൂടെയാണ് മെഗാസ്റ്റാര്‍ നോമിനേഷന്‍ നേടിയിരിക്കുന്നത്. മലയാളത്തില്‍ നിന്നും നിവിന്‍ പോളി, സുരാജ് വെഞ്ഞാറമൂട്, ആസിഫ് അലി, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവരാണ് മമ്മൂട്ടിക്കൊപ്പം ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നത്. തമിഴില്‍ ധനുഷ്, വിജയ് സേതുപതി, കാര്‍ത്തി, എസ് ജെ സൂര്യ തുടങ്ങിയവരും മമ്മൂക്കയ്‌ക്കൊപ്പം നോമിനേഷനില്‍ ഇടംപിടിച്ചിരിക്കുന്നു.

നടിമാരില്‍ പാര്‍വതി, അന്ന ബെന്‍, രജിഷ വിജയന്‍, നിമിഷ സജയന്‍, മഞ്ജു വാര്യര്‍ തുടങ്ങിയവരാണ് മലയാളത്തില്‍ മികച്ച നടിക്കുളള നോമിനേഷന്‍ നേടിയിരിക്കുന്നത്. തമിഴില്‍ നിന്നും അമലാ പോള്‍, തപ്‌സി പന്നു, ശ്രീരഞ്ജിനി, സാമന്ത, ശ്രദ്ധ ശ്രീനാഥ് തുടങ്ങിയവരും ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X