ജനവരിയില്‍ മമ്മൂട്ടിയുടെ രണ്ടു ചിത്രങ്ങള്‍
നസ്രാണിക്കു ശേഷം മമ്മൂട്ടിയുടേതായി ഒരു ചിത്രം മാത്രമാണ് ഈ വര്‍ഷമിനി പുറത്തിറങ്ങുന്നത്. ഡിസംബറില്‍ ക്രിസ്മസ് ചിത്രമായി കഥ പറയുമ്പോള്‍ റിലീസ് ചെയ്യും. 2007ലെ അവസാന മാസങ്ങളില്‍ റിലീസുകളുടെ എണ്ണം കുറഞ്ഞെങ്കിലും ആദ്യമാസത്തില്‍ തന്നെ രണ്ട് ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തിച്ച് 2008ല്‍ മമ്മൂട്ടി ഗംഭീരമായ തുടക്കത്തിനൊരുങ്ങുകയാണ്.
2007 ജനവരിയില്‍ മമ്മൂട്ടിയുടെ രണ്ട് ചിത്രങ്ങളാണ് റിലീസ് ചെയ്തത്- മായാവി, കയ്യൊപ്പ്. 2008 ജനവരിയിലും മമ്മൂട്ടിയുടെ രണ്ട് ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തും. രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത രൗദ്രം, മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന വന്ദേമാതരം എന്നീ ചിത്രങ്ങളാണ് ജനവരിയില്‍ പുറത്തിറങ്ങുക.
നവംബറില്‍ റിലീസ് ചെയ്യേണ്ടിയിരുന്ന രൗദ്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകാത്തതിനാലാണ് ജനവരിയിലേക്ക് റിലീസിംഗ് മാറ്റിയത്. വന്ദേമാതരവും ഈ വര്‍ഷം റിലീസ് ചെയ്യാനിരുന്ന മമ്മൂട്ടി ചിത്രങ്ങളുടെ പട്ടികയില്‍ പെട്ടതായിരുന്നു. ഈ വര്‍ഷം ആദ്യം ചിത്രീകരണം ആരംഭിച്ച വന്ദേമാതരത്തിന്റെ ഷൂട്ടിംഗ് അവിചാരിതമായ കാരണങ്ങളാല്‍ നീണ്ടുപോവുകയായിരുന്നു.
മമ്മൂട്ടിക്കൊപ്പം അര്‍ജുന്‍ ഒരു പ്രധാനവേഷത്തിലെത്തുന്ന വന്ദേമാതരം നവാഗതനായ കാത്തിയാണ് ആദ്യം സംവിധാനം ചെയ്തിരുന്നത്. എന്നാല്‍ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ കാത്തി മാറി മറ്റൊരു നവാഗതനായ ടി. അരവിന്ദ് സംവിധായകന്റെ വേഷത്തിലെത്തി. വന്ദേമാതരത്തിന്റെ ഡബ്ബിംഗ് ജോലികള്‍ പുരോഗമിക്കുകയാണ്. സ്നേഹയാണ് വന്ദേമാതരത്തില്‍ മമ്മൂട്ടിയുടെ നായിക.


Click it and Unblock the Notifications