»   » മമ്മൂട്ടി ഇനി 'അങ്കിള്‍', ചിത്രീകരണം കോഴിക്കോട് തുടങ്ങുന്നു...

മമ്മൂട്ടി ഇനി 'അങ്കിള്‍', ചിത്രീകരണം കോഴിക്കോട് തുടങ്ങുന്നു...

By: Karthi
Subscribe to Filmibeat Malayalam

കൈ നിറയെ ചിത്രങ്ങളുമായി മമ്മൂട്ടി തിരക്കിലാണ്. യൗവ്വനകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന മമ്മൂട്ടിയെ അനുസ്മരിപ്പിക്കും വിധം ലൊക്കേഷനുകളില്‍ നിന്ന് ലൊക്കേഷനിലേക്ക് പായുകയാണ് മമ്മൂട്ടി. ശ്യാംദത്ത് ചിത്രം സ്ട്രീറ്റ് ലൈറ്റ്, തമിഴ് ചിത്രം പേരമ്പ് എന്നിവ റിലീസിന് തയാറെടുക്കുമ്പോള്‍ മാസ്റ്റര്‍ പീസ്, പരോള്‍ എന്നീ ചിത്രങ്ങളുടെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം  കോഴിക്കോട് ആരംഭിക്കുകയാണ്. 

അന്ന് മണിയെ കലാഭവനില്‍ നിന്നു ഇറക്കി വിട്ടു... കരഞ്ഞുകൊണ്ട് മണി ആ പടികള്‍ ഇറങ്ങി... അതും പാര?

മോഹന്‍ലാലിന് കൈ പൊള്ളിയോ..? ബോക്‌സ് ഓഫീസില്‍ തകര്‍ന്ന് തരിപ്പണമായി ഈ ചിത്രം!

Uncle

ജോയ് മാത്യുവിന്റെ തിരക്കഥയില്‍ രഞ്ജിത്തിന്റെ സംവിധാന സഹായിയായിരുന്നു ഗിരീഷ് ദാമോധരന്‍ സംവിധാനം ചെയ്യുന്ന അങ്കിള്‍ സെപ്തംബര്‍ 15ന് കോഴിക്കോട് ചിത്രീകരണം ആരംഭിക്കുകയാണ്. പതിനാറ് വയസ് പ്രായമുള്ള പെണ്‍കുട്ടിയും അവളുടെ പിതാവിന്റെ സുഹൃത്തും തമ്മിലുള്ള സൗഹൃദമാണ് ചിത്രത്തിന്റെ പ്രമേയം. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രമായിരിക്കും ഇത്. 

uncle

ഓണത്തിന് തിയറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം പുള്ളക്കാരന്‍ സ്റ്റാറാ മികച്ച പ്രതികരണം നേടി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മാസ്റ്റര്‍ പീസ്, പേരമ്പ്, സ്ട്രീറ്റ് ലൈറ്റ് എന്നിവയാണ് മമ്മൂട്ടിയുടേതായി തിയറ്ററിലെത്താനിരിക്കുന്ന ചിത്രങ്ങള്‍. ഇതില്‍ മാസ്റ്റര്‍ പീസ് നവംബറില്‍ തിയറ്ററിലെത്തും.

English summary
Mammootty's Uncle shooting begins from September mid.
Please Wait while comments are loading...

Malayalam Photos

Go to : More Photos