തുടി കൊട്ടി മമ്മൂട്ടി പാടി! പുതിയ പദ്ധതിക്ക് തുടക്കമായി! ലൊക്കേഷനില്‍ താരത്തെ കാണാനെത്തിയവര്‍? കാണൂ!
Recommended Video

മലയാളികളുടെ പ്രിയ താരങ്ങളിലൊരാളാണ് മമ്മൂട്ടി. വില്ലനായി തുടക്കം കുറിച്ച് പിന്നീട് മുന്‍നിരയിലേക്കുയര്‍ന്ന് വന്ന താരം കൂടിയാണ് അദ്ദേഹം. ഇന്നിപ്പോള്‍ അദ്ദേഹത്തെ മാറ്റി നിര്‍ത്തിയുള്ള ചിത്രങ്ങളെക്കുറിച്ച് ആലോചിക്കാന്‍ വയ്യെന്ന് സ്ഥിതിയാണ്. യുവതാരങ്ങളും സംവിധായകരുമൊക്കെ അദ്ദേഹത്തിന്റെ പിന്തുണയെക്കുറിച്ച് വാചാലരായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് താരം രൂപീകരിച്ച ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍വ്വാധികം ശക്തിയോടെ തുടരുകയാണ്. സിനിമയ്ക്കപ്പുറത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ് താരം.
അംഗപരിമിതരായ ആദിവാസികള്‍ക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന പദ്ധതിക്ക് താരം തുടക്കമിട്ടിരിക്കുകയാണ് ഇപ്പോള്‍. ഉണ്ടയുടെ ലൊക്കേഷനില്‍ വെച്ചായിരുന്നു ഈ പരിപാടിക്ക് തുടക്കമായത്. തന്നെക്കാണാനെത്തിയ 90 വയസ്സുള്ള ആലമി മൂപ്പനെ സാക്ഷിനിര്‍ത്തിയാണ് അദ്ദേഹം ഈ പരിപാടിക്ക് തുടക്കമിട്ടത്. കളക്ടറുമായി അദ്ദേഹം ഇത്തരം സഹായങ്ങളെത്തിക്കുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു. മെഗാസ്റ്റാറും സംഘവും നല്‍കുന്ന സഹായങ്ങള്‍ക്ക് നന്ദി പറയുന്നതിനായി നേരിട്ടെത്തിയതാണ് മൂപ്പനും സംഘവും. തനത് ശൈലിയിലുള്ള കരകൗസല വസ്തുക്കളും പലഹാരങ്ങളുമെല്ലാം താരത്തിന് സമ്മാനിച്ചാണ് ഇവര്‍ മടങ്ങിയത്.

തങ്ങളുടെ പരമ്പരാഗത ശൈലിയില്‍ തുടി കൊട്ടി പാടിയപ്പോള്‍ മമ്മൂട്ടിയും അവര്‍ക്കൊപ്പം ചേര്‍ന്നിരുന്നു. പതനഞ്ച് മിനിറ്റിലധികം സമയമായിരുന്നു അദ്ദേഹം ഇതിനായി ശ്രമിച്ചത്. മുഖ കൊണ്ട് നിര്‍മ്മിച്ച മാലയും മൂപ്പന്‍ മമ്മൂട്ടിയെ അണിയിച്ചിരുന്നു. പുതിയ ചിത്രമായ ഉണ്ടയുടെ ലൊക്കേഷനില്‍ വെച്ചായിരുന്നു ഈ പദ്ധതിക്ക് തുടക്കമായത്. സോഷ്യല്‍ മീഡിയയിലൂടെ പരിപാടിയുടെ വീഡിയോയും ചിത്രങ്ങളും വൈറലായിരുന്നു.


Click it and Unblock the Notifications