ബോക്‌സ് ഓഫീസിലെ താരം മെഗാസ്റ്റാര്‍ തന്നെ! രണ്ടാം വാരത്തിലും തരംഗമായി ഉണ്ട! ലേറ്റസ്റ്റ് കളക്ഷന്‍
Recommended Video
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി തിയ്യേറ്ററുകളില്‍ നിറഞ്ഞോടുന്ന ചിത്രമാണ് ഉണ്ട. ജൂണ്‍ പതിനാലിന് റിലീസ് ചെയ്ത സിനിമയ്ക്ക് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കിയിരുന്നത്. മധുരരാജയ്ക്ക് ശേഷമുളള വലിയ വിജയങ്ങളിലൊന്നായാണ് ഉണ്ട മാറിയിരിക്കുന്നത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കികൊണ്ടാണ് ഉണ്ട തിയ്യേറ്ററുകളില്‍ കുതിക്കുന്നത്.
അനുരാഗ കരിക്കിന്‍ വെളളത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത സിനിമ കൂടിയായിരുന്നു ഉണ്ട. യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രം വലിയ ഹൈപ്പുകളൊന്നുമില്ലാതെ ആയിരുന്നു തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. എന്നാല്‍ ആദ്യ ദിനത്തിലെ മികച്ച പ്രതികരണവും മൗത്ത് പബ്ലിസിറ്റിയുമെല്ലാം ഉണ്ടയെ വലിയ വിജയത്തിലേക്ക് നയിച്ചു. സിനിമ വിജയകരമായി മുന്നേറുന്നതിനിടെ ഉണ്ടയുടെ ലേറ്റ്‌സ്റ്റ് കളക്ഷന്‍ റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

ഉണ്ടയുടെ വിജയം
ഛത്തീസ് ഗഢിലെ മാവോയിസ്റ്റ് ഏരിയകളില്‍ ഇലക്ഷന്‍ ഡ്യൂട്ടിക്കായി പോയ പോലീസ് സംഘത്തിന്റെ കഥയായിരുന്നു സിനിമ പറഞ്ഞത്. സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠനായി മികച്ച പ്രകടനം തന്നെയായിരുന്നു ചിത്രത്തില്‍ മമ്മൂക്ക കാഴ്ചവെച്ചത്. മമ്മൂക്കയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ചിത്രത്തിലേതെന്ന് എല്ലാവരും അഭിപ്രായപ്പെട്ടിരുന്നു. മാസ് ഹീറോ പരിവേഷമൊന്നുില്ലാതെയാണ് ഉണ്ടയില്‍ കഥാപാത്രമായി നടന്‍ എത്തിയിരുന്നത്.

നൂറ്റമ്പതിലധികം സ്‌ക്രീനുകളില്‍
വളരെ കുറഞ്ഞ ദിവസങ്ങള്‍കൊണ്ടായിരുന്നു മെഗാസ്റ്റാര്‍ ചിത്രം പത്ത് കോടി ക്ലബിലേക്ക് എത്തിയിരുന്നത്. നൂറ്റമ്പതിലധികം സ്‌ക്രീനുകളില്‍ റിലീസ് ചെയ്തുകൊണ്ടാണ് സിനിമ ഈ നേട്ടത്തിലേക്ക് എത്തിയിരുന്നത്. വലിയ അവകാശവാദങ്ങളൊന്നുമില്ലാതെ എത്തിയ ചിത്രം തിയ്യേറ്ററുകളില്‍ വന്‍വിജയം തന്നെ നേടുകയായിരുന്നു. സാധാരണ തിയ്യേറ്ററുകള്‍ക്കൊപ്പം മള്‍ട്ടിപ്ലക്‌സുകളിലും മികച്ച കളക്ഷനായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്.

പുതിയ കളക്ഷന്‍
കൊച്ചിന്‍ മള്‍ട്ടിപ്ലക്‌സുകളില്‍ നിന്നുളള ഉണ്ടയുടെ എറ്റവും പുതിയ കളക്ഷന്‍ വിവരമായിരുന്നു സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നത്. രണ്ടാം വാരത്തിലും 21ഷോകളാണ് കൊച്ചിന്‍ മള്‍ട്ടിപ്ലക്‌സുകളില്‍ സിനിമയ്ക്ക് ലഭിക്കുന്നതെന്ന് അറിയുന്നു. 40 ലക്ഷം കളക്ഷന്‍ നേടിക്കൊണ്ടാണ് മെഗാസ്റ്റാര്‍ ചിത്രം കൊച്ചിന്‍ മള്‍ട്ടിപ്ലക്‌സുകളില്‍ മുന്നേറുന്നത്. ഏട്ട് ദിനങ്ങള്‍ കൊണ്ട് 40.14 ലക്ഷത്തിനടുത്ത് ചിത്രം നേടിയതായാണ് അറിയുന്നത്.

വീക്കെന്‍ഡായതുകൊണ്ട്
വീക്കെന്‍ഡായതുകൊണ്ട് രണ്ട് ദിവസം കൊണ്ട് സിനിമയുടെ കളക്ഷന്‍ വര്‍ദ്ധിക്കുമെന്ന് തന്നെയാണ് അറിയുന്നത്. സാധാരണ തിയ്യേറ്ററുകളില്‍ നിന്നും മികച്ച കളക്ഷന്‍ സ്വന്തമാക്കികൊണ്ടാണ് മമ്മൂട്ടി ചിത്രം മുന്നേറുന്നത്. സിനിമ കുറച്ചുദിവസങ്ങള്‍ക്കു മുന്‍പാണ് ഗള്‍ഫ് രാജ്യങ്ങളിലും റിലീസ് ചെയ്തിരുന്നത്. അവിടെയും നല്ല ഓപ്പണിംഗാണ് സിനിമയ്ക്ക് ലഭിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മധുരരാജയ്ക്ക് ശേഷം
അബ്രഹാമിന്റെ സന്തതികള്‍ക്ക് ശേഷം മമ്മൂക്ക പോലീസ് ഓഫീസറുടെ റോളിലെത്തിയ ചിത്രം കൂടിയായിരുന്നു ഉണ്ട. മധുരരാജയ്ക്ക് ശേഷം മമ്മൂക്കയുടെ കരിയറിലെ വലിയ വിജയമാകാനുളള കുതിപ്പിലാണ് നിലവില്‍ സിനിമയുളളത്. കൃഷ്ണന്‍ സേതുകുമാറായിരുന്നു മമ്മൂട്ടി ചിത്രം നിര്‍മ്മിച്ചിരുന്നത്. മെഗാസ്റ്റാറിനൊപ്പം ഷൈന്‍ ടോം ചാക്കോ, അര്‍ജുന്‍ അശോകന്‍, ലൂക്ക്മാന്‍, ആസിഫ് അലി, വിനയ് ഫോര്‍ട്ട്, ജേക്കബ് ഗ്രിഗറി തുടങ്ങിയവരും സിനിമയില്‍ കഥാപാത്രങ്ങളായി എത്തി.


Click it and Unblock the Notifications