മമ്മൂക്ക എന്റെ വയറിനിട്ട് ഇടിക്കും, എന്നെ കളിയാക്കും: മാന്‍സി ശര്‍മ്മ
മലയാളത്തിന്റെ മെഗാസ്റ്റാന്‍ മമ്മൂട്ടിയ്‌ക്കൊപ്പം സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് പഞ്ചാബിക്കാരിയായ മാന്‍സി ശര്‍മ്മ. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുയുന്ന അച്ച ദിന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തുള്ള രസകരമായ ചില അനുഭവങ്ങള്‍ അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ മാന്‍സി പങ്കുവച്ചു.
ഛാര്‍ഗണ്ഡുകരായാ ദമ്പതികളായാണ് ഞാനും മമ്മൂക്കയും ചിത്രത്തിലെത്തുന്നത്. കേരളത്തിലേക്ക് താമസം മാറുന്ന ദമ്പതികള്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് ചിത്രം. ചിത്രത്തില്‍ പകുതിയും മുക്കാലും ഞാന്‍ ഗര്‍ഭിണിയായിട്ടാണ് അഭിനയിക്കുന്നത്- മാന്‍സി പറഞ്ഞു തുടങ്ങി.

കൃത്രിമമായ വയറ് വച്ചു പിടിപ്പിച്ചിട്ടുണ്ടാവും. മമ്മൂട്ടി എപ്പോഴും ആ വയറിനിട്ട് ഇടിക്കും. എന്നെ കളിയാക്കും (ചിരിക്കുന്നു). ചിത്രത്തില്‍ ഏറിയ പങ്കും വച്ചുകെട്ടിയ വയറുമായാണ് ഞാന്‍ നടക്കുന്നത്. അതുകൊണ്ട് തന്നെ ഷൂട്ടിങ് കഴിഞ്ഞിട്ടും എനിക്കതിന്റെ ഹാങ് ഉണ്ടായിരുന്നു.

ഷൂട്ടിങിനിടെ ഉണ്ടായ പേടിപ്പിച്ച അനുഭവത്തെ കുറിച്ചും മാന്‍സി പറഞ്ഞു. കൊച്ചിയിലെ തിരക്കുള്ള റോഡിലൂടെ ഞാനും മമ്മൂക്കയും സൈക്കിളില്‍ പോകുന്ന ഒരു രംഗമുണ്ടായിരുന്നു. ആളുകളൊക്കെ കൂടിയപ്പോള്‍ എനിക്ക് ഭയമായി. മമ്മൂക്കയാണ് ധൈര്യം തന്ന് കൂടെ നിന്നതെന്ന് മാന്‍സി പറയുന്നു.


Click it and Unblock the Notifications











