»   » മമ്മൂട്ടിയും കസബ നായിക വരലക്ഷ്മി ശരത് കുമാറും വീണ്ടും ഒരുമിക്കുന്നു.

മമ്മൂട്ടിയും കസബ നായിക വരലക്ഷ്മി ശരത് കുമാറും വീണ്ടും ഒരുമിക്കുന്നു.

Posted By:
Subscribe to Filmibeat Malayalam

കസബ നായിക വരലക്ഷ്മി ശരത് കുമാര്‍ വീണ്ടും മമ്മൂട്ടിയോടൊപ്പം പുതിയ ചിത്രത്തില്‍. അജയ് വാസുദേവ് - ഉദയ് കൃഷ്ണ ചിത്രത്തിലാണ് വരലക്ഷ്മി വീണ്ടും മമ്മൂട്ടിയുടെ കൂടെ അഭിനയിക്കുന്നത്. ചിത്രത്തില്‍ നായികയായി വരുന്നത് റായ് ലക്ഷ്മി ആണെന്ന സംസാരം ആദ്യം ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് വെളിപ്പെടുത്താത്ത ചില കാരണങ്ങളാല്‍ റായ് ലക്ഷ്മിയെ മാറ്റി വരലക്ഷ്മിയെ നായികയാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

mammootty-varalaxmi-

വരലക്ഷ്മി മലയാള ചലച്ചിത്ര രംഗത്തേക്ക് വന്നത് നിധിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത കസബ എന്ന ചിത്രത്തിലൂടെയാണ്. കസബയില്‍ മിന്നുന്ന പ്രകടനം കാഴ്ച വച്ച വരലക്ഷ്മിയെ പ്രേക്ഷകര്‍ രണ്ടു കൈയും നീട്ടി സ്വീകരിച്ചിരുന്നു. ചിത്രത്തില്‍ മഹിമ നമ്പ്യാര്‍ മറ്റൊരു നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഉണ്ണി മുകുന്ദന്റെ നായികയായിട്ടാണ് മഹിമ വരുന്നത്. ചിത്രത്തില്‍ മമ്മൂട്ടി വളരെ കര്‍ക്കശക്കാരനായ പരുക്കന്‍ കോളേജ് പ്രൊഫസറുടെ റോള്‍ ആണ് അവതരിപ്പിക്കുന്നത്. വിദ്യാര്‍ഥികളോട് യാതൊരു വിധത്തിലും സൗഹൃദമോ, വിട്ടുവീഴ്ച്ചയോ ഇല്ലാത്ത പ്രാഫസറാണ് മമ്മൂട്ടി ഇതില്‍. കോളേജ് ക്യാമ്പസില്‍ നടക്കുന്ന കൊലപാതകവും അതിന്റെ നിഗൂഢതയുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

മുകേഷ്, സലിം കുമാര്‍, കലാഭവന്‍ ഷാജോണ്‍, കൈലാഷ്, മക്ബൂല്‍ സല്‍മാന്‍, ജോണ്ട, അര്‍ജുന്‍, നന്ദകുമാര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രം പുലിമുരുകന്‍ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളക്പാടം ഉദയകൃഷ്ണയോടൊപ്പമുള്ള രണ്ടാമത്തെ സംരംഭമാണ്. ചിത്രത്തിന് ഇനിയും പേരിട്ടിട്ടില്ല.

English summary
Mammootty is joining hands with Varalaxmi Sarathkumar once again, for the upcoming Ajai Vasudev-Udayakrishna movie
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam