»   » മമ്മൂട്ടി നല്‍കിയ ഉപദേശം മറക്കില്ലെന്ന് നസ്രിയ

മമ്മൂട്ടി നല്‍കിയ ഉപദേശം മറക്കില്ലെന്ന് നസ്രിയ

Posted By:
Subscribe to Filmibeat Malayalam

ഓരോരുത്തര്‍ക്കുമുണ്ടാകും ജീവിതത്തില്‍ ചില റോള്‍ മോഡലുകളും ഗോഡ് ഫാദര്‍മാരുമൊക്കെ. ചിലര്‍ തങ്ങളുടെ അതേ രംഗങ്ങളില്‍ നിന്നുള്ളവര്‍ നല്‍കുന്ന ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളുമാകും ജീവിതം മുഴുവന്‍ വേദവാക്യമായിരിക്കുക, മറ്റു ചിലര്‍ ചിലരുടെ ജീവിതശൈലികളിലാകും ആകൃഷ്ടരായിപ്പോവുക. ഇതാ നമ്മുടെ യുവതാരം നസ്‍റിയ നസീമിനോട് ചോദിച്ചാല്‍ തന്നെ സ്വാധീനിച്ച ഒട്ടേറെയാളുകളില്‍ ഒന്നാം സ്ഥാനത്ത് സാക്ഷാല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയാണെന്നേ നസ്‍റിയ പറയൂ.

മമ്മൂട്ടിയങ്കിള്‍ എന്നാണ് നസ്‍റിയ മമ്മൂട്ടിയെ വിളിയ്ക്കുന്നത്. മമ്മൂട്ടിയുടെ മകളായി പളുങ്ക് എന്ന ചിത്രത്തിലൂടെയായിരുന്നു നസ്‍റിയയുടെ സിനിമാ അരങ്ങേറ്റം. തുടര്‍ന്നും ബാലതാരമായും അവതാരകയായുമെല്ലാം തിളങ്ങിയ നസ്‍റിയ ഇന്ന് തെന്നിന്ത്യയിലെ മോസ്റ്റ് വാണ്ടഡ് യങ് ആക്ട്രസ് എന്ന നിലയ്ക്ക് വളര്‍ന്നിരിക്കുകയാണ്.

ഇത്രയും വളര്‍ന്നെങ്കിലും പളുങ്കിന്റെ സെറ്റില്‍ വച്ച് മമ്മൂട്ടിയങ്കിള്‍ നല്‍കിയ ഉപദേശമാണ് സിനിമയില്‍ തന്നെ സംബന്ധിച്ച് ഏറ്റവും വലിയ കാര്യമെന്ന് നസ്‍റിയ പറയുന്നു. സിനിമയ്ക്ക് താരങ്ങളെ വേണ്ട താരങ്ങള്‍ക്കാണ് സിനിമയെ വേണ്ടത് എന്നാണത്രേ ആദ്യ ചിത്രത്തിന്റെ സെറ്റില്‍ വച്ച് മമ്മൂട്ടി നസ്രിയയോട് പറഞ്ഞത്. ഇക്കാര്യം താന്‍ എന്നും മനസില്‍ സൂക്ഷിയ്ക്കുന്നുണ്ടെന്നും നേരായി മാത്രം ചിന്തിയ്ക്കുന്നയാളാണ് മമ്മൂട്ടിയെന്നും അദ്ദേഹത്തെപ്പോലെ വളരം ചുരുക്കം വ്യക്തികളേയുള്ളുവെന്നുംകൂടി പറയാന്‍ നസ്‍റിയ മടിയ്ക്കുന്നില്ല.

English summary
Actress Nazriya Nazim said that Super Star Mammootty is the first person who's words is influenced her in film career

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam