»   » മമ്മുട്ടി ബാഹുബലി ആവേണ്ടി വരുമോ? പുതിയ സിനിമയിലെ വില്ലന്‍ കാലകേയനാണ്!!!

മമ്മുട്ടി ബാഹുബലി ആവേണ്ടി വരുമോ? പുതിയ സിനിമയിലെ വില്ലന്‍ കാലകേയനാണ്!!!

Posted By: Teresa John
Subscribe to Filmibeat Malayalam

ഈ വര്‍ഷം താരങ്ങള്‍ക്കെല്ലാം സിനിമകളുടെ ചാകരയാണ്. മമ്മുട്ടിയും മോഹന്‍ലാലുമടക്കും പ്രമുഖ താരങ്ങളെല്ലാം നിരവധി സിനിമകളില്‍ മത്സരിച്ചഭിനയിച്ചു കൊണ്ടിരിക്കുകയാണ്. മമ്മുട്ടി നായകനായി അഭിനയിക്കുന്ന മറ്റൊരു സിനിമയാണ് 'പരോള്‍'.

മമ്മുട്ടിയുടെ നായിക അഞ്ജലി അമീറിനെ ഇഷ്ടപ്പെടുന്നവര്‍ ഒരു സെല്‍ഫി എടുക്കു.. സുവര്‍ണാവസരമുണ്ട്!!!

ചിത്രത്തിലെ വില്ലനനെക്കുറിച്ച് പുതിയ വാര്‍ത്ത പുറത്ത് വന്നിരിക്കുകയാണ്. ചിത്രത്തില്‍ വില്ലനായി എത്തുന്ന താരം ഒറ്റ സിനിമ കൊണ്ട് തന്നെ ഇന്ത്യ മുഴുവന്‍ അറിയപ്പെട്ട ബാഹുബലിയിലെ കാലകേയനാണ് മമ്മുട്ടിയുടെ വില്ലനായി അഭിനയിക്കാനൊരുങ്ങുന്നത്.

mammootty-villain-kalakeya

വില്ലന്‍ വേഷങ്ങള്‍ ചെയ്യാന്‍ അദ്ദേഹം പറ്റിയതാണെന്ന് ബാഹുബലിയിലെ കഥാപാത്രത്തിലുടെ എല്ലാവര്‍ക്കും മനസിലായതാണ്. കലാകേയ എന്ന ആദിവാസി സമുഹത്തില്‍ നിന്നും കില്‍കി ഭാഷ സംസാരിക്കുന്ന കാലകേയനായിരുന്നു ബാഹുബലിയിലെ പ്രധാന ആകര്‍ഷണം.

അഭിഷേക് ബച്ചന്റെ കൂടെ അഭിനയിക്കാന്‍ ഐശ്വര്യ റായിക്ക് താല്‍പര്യമില്ല! കാരണം പുറത്തായി!!!

ശരത് സന്ദിത് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ബാംഗ്ലൂരിവില്‍ നടക്കുകയാണ്. മിയയാണ് ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത്. യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും ഉള്‍കൊണ്ട കഥയാണ് സിനിമയിലുടെ പറയാന്‍ പോവുന്നത്.

English summary
Bahubali Villain 'Kalakeya' To Play The Villain Of Mammootty In Parole!!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam